ജോർജി പ്ലെഖനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജി പ്ലെഖനോവ്
ജനനം
ജോർജി വാലെന്റീനോവിച്ച് പ്ലെഖനോവ്

(1856-11-29)നവംബർ 29, 1856
മരണംമേയ് 30, 1918(1918-05-30) (പ്രായം 61)

റഷ്യൻ വിപ്ലവകാരിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു ജോർജ്ജി വാലെന്റിനോവിച്ച് പ്ലെഖാനോവ് (29 നവംബർ 1856 – 30 മേയ് 1918 ). റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാർക്സിസ്റ്റെന്ന് സ്വയം വിശേഷിപ്പിച്ചവരിൽ ഒരാളുമായിരുന്നു അദ്ദേഹം. രാഷട്രീയ വേട്ടയാടലിനെ തുടർന്ന് 1880 ൽ സ്വിറ്റ്സർലൻഡിലേക്ക് പലായനം ചെയ്യേണ്ടിവന്ന പ്ലെഖനോവ് അവിടെയിരുന്നു റഷ്യയിലെ സാർ ചക്രവർത്തിയുടെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1917 ലെ ഫെബ്രുവരി വിപ്ലവത്തെതുടർന്ന് അദ്ദേഹം സ്വദേശമായ റഷ്യയിലേക്ക് തിരികെ വന്നുവെങ്കിലും ലെനിന്റെ ബോൾഷെവിക്ക് പാർട്ടിയുടെ കടുത്ത വിമർശകനായിത്തീർന്നു. തൊട്ടടുത്തവർഷം അന്തരിച്ചെങ്കിലും, റഷ്യൻ മാർക്സിസത്തിന്റെ സ്ഥാപകരിലൊരാളെന്ന നിലയിൽ അദ്ദേഹത്തിന് ഉയർന്ന ബഹുമതിയാണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയത്. [1]

അവലംബം[തിരുത്തുക]

  1. ജോർജ്ജ് പ്ലെഖനോവ്: മാർക്സിസ്റ്റ്സ് ഡോട്ട് ഓർഗ്, ശേഖരിച്ചത് 2012 ഡിസംബർ 21 {{citation}}: Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജി_പ്ലെഖനോവ്&oldid=3804623" എന്ന താളിൽനിന്ന് ശേഖരിച്ചത്