ജോർജിയൻ ലിപികൾ
Georgian | |
---|---|
![]() damts'erloba "script" in Mkhedruli | |
Type | line-height:1.25em
|
Languages | Georgian (originally) and other Kartvelian languages |
കാലഘട്ടം | 430 AD[1] – present |
Parent systems | Modelled on Greek
|
ISO 15924 | Geor, 240 – Georgian (Mkhedruli) |
Direction | Left-to-right |
Unicode alias | Georgian |
| |
ജോർജിയൻഭാഷ എഴുതാൻ മൂന്നു എഴുത്ത് രീതികളാണ് ഉപയോഗിക്കുന്നത്. അസംതവ്‌റുളി, നുഷ്‌കുരി, മ്‌ഖേദ്‌റുളി എന്നീ മൂന്ന് എഴുത്ത് രീതികളാണ് ജോർജിയൻ ഭാഷയ്ക്കുള്ളത്. അക്ഷരങ്ങളുടെ രീതിയിൽ വ്യത്യാസമുണ്ടെങ്കിലും ഈ മൂന്ന് എഴുത്തു രീതികളും യുനികേസ് ( ഏകസഭമാത്രമുള്ള) അക്ഷരങ്ങളാണ്. അക്ഷരങ്ങളുടെ പേരുകളും അക്ഷരമാലാ ക്രമവും ഒരുപോലെയാണ്. ഇടത്തു നിന്ന് വലത്തോട്ട് എഴുതുന്ന രീതിയാണ് ഇവയ്ക്ക് മൂന്നിനും. 1008 എ.ഡിയിൽ നിലനിന്നിരുന്ന ജോർജ്ജിയൻ സാമ്രാജ്യത്തിലെ രാജകീയ പ്രമാണങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന എഴുത്തു രീതിയാണ് മ്‌ഖേദ്‌റുളി. ആധുനിക ജോർജിയൻ ഭാഷയുടെ സ്റ്റാൻഡേർഡ് സ്‌ക്രിപ്റ്റാണിത്. കാർട്‌വേലിയിൻ ഭാഷകളുമായാണ് ഇവ ബന്ധപ്പെട്ടുകിടക്കുന്നത്. അസംതവ്‌റുളി, നുഷ്‌കുരി എഴുത്ത് രീതികൾ ജോർജ്ജിയൻ ഓർത്തഡോക്‌സ് ചർച്ചുകളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവസംബന്ധിച്ച പഠനം (ഐക്കനാഗ്രഫി), മതഗ്രന്ഥങ്ങൾ എന്നിവയിലാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ Oldest found Georgian inscription so far. Exact date of introduction is unclear.