ജോൺ ഹാലിഡേ ക്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir John Halliday Croom
25 Charlotte Square, Edinburgh
The grave of John Halliday Croom, Dean Cemetery, Edinburgh

ഒരു സ്കോട്ടിഷ് ശസ്ത്രക്രിയാ വിദഗ്ധനും വൈദ്യശാസ്ത്ര സംബന്ധിയായ എഴുത്തുകാരനുമായിരുന്നു സർ ജോൺ ഹാലിഡേ ക്രോം FRSE PRCPE PRCSE (15 ജനുവരി 1847 - 27 സെപ്റ്റംബർ 1923). എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെയും പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

ജീവിതം[തിരുത്തുക]

1847 ജനുവരി 15-ന് തെക്ക്-പടിഞ്ഞാറൻ സ്കോട്ട്ലൻഡിലെ സങ്കുഹാറിലെ മൻസസിൽ ജാനറ്റിന്റെയും (നീ ഹാലിഡേ) യുണൈറ്റഡ് പ്രെസ്ബൈറ്റീരിയൻ ചർച്ചിലെ റവ. ഡേവിഡ് മുറെ ക്രോമിന്റെയും മകനായി അദ്ദേഹം ജനിച്ചു. 1855-ഓടെ കുടുംബം എഡിൻബർഗിലേക്ക് താമസം മാറ്റി. അവിടെ അദ്ദേഹത്തിന്റെ പിതാവ് ലോറിസ്റ്റൺ പ്ലേസ് പള്ളിയിൽ പ്രസംഗിച്ചു. 1860-ൽ, അവർ ടോൾക്രോസ് ജില്ലയിലെ 1 അപ്പർ ഗിൽമോർ പ്ലേസിൽ താമസിച്ചിരുന്നു.[1] എഡിൻബർഗിലെ റോയൽ ഹൈസ്കൂളിൽ ചേർന്ന അദ്ദേഹം എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചു. 1882-ൽ എംഡി ബിരുദം നേടി.[2] ലണ്ടനിലും പാരീസിലും പഠിച്ചു.[3]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Minor Gynaecological Operations and Appliances (1883)
  • The Bladder During Parturition (1883)

കലാപരമായ അംഗീകാരം[തിരുത്തുക]

റോബർട്ട് ഹെൻറി അലിസൺ റോസ് c.1920 വരച്ച അദ്ദേഹത്തിന്റെ ഛായാചിത്രം എഡിൻബറോയിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ തൂക്കിയിരിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Edinburgh and Leith Post Office Directory 1860-61
  2. Croom, John Halliday (1882). "Clinical & experimental studies from the Royal Maternity & Simpson Memorial Hospital" (in ഇംഗ്ലീഷ്). {{cite journal}}: Cite journal requires |journal= (help)
  3. "Papers of Sir John Halliday Croom (1847-1923) - Archives Hub". Archiveshub.jisc.ac.uk. Retrieved 4 January 2018.
  4. "Sir John Halliday Croom (1847–1923), FRCSEd (1873), PRCSEd (1901–1902) - Art UK". Art UK. Retrieved 4 January 2018.
"https://ml.wikipedia.org/w/index.php?title=ജോൺ_ഹാലിഡേ_ക്രോം&oldid=3841828" എന്ന താളിൽനിന്ന് ശേഖരിച്ചത്