ജോൺ ഹട്ടൺ ബാൽഫോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോൺ ഹട്ടൺ ബാൽഫോർ
ബാൽഫോർ 1878 ൽ
ജനനം(1808-09-15)15 സെപ്റ്റംബർ 1808
Edinburgh, Scotland
മരണം11 ഫെബ്രുവരി 1884(1884-02-11) (പ്രായം 75)
Inverleith House, Edinburgh, Scotland
ദേശീയതBritish
മേഖലകൾbotany
സ്ഥാപനങ്ങൾRoyal Botanic Garden Edinburgh, Botanical Society of Edinburgh, Oxford University
ബിരുദംRoyal High School, University of St Andrews and University of Edinburgh
പ്രധാന പുരസ്കാരങ്ങൾFRSE FRS FRCSE FLS MWS
ജീവിത പങ്കാളിMarion Spottiswood Bayley
കുട്ടികൾ2; including Isaac Bayley Balfour
എഡിൻബർഗിലെ വാരിസ്റ്റൺ സെമിത്തേരിയിലുള്ള ജോൺ ഹട്ടൻ ബാൽഫോറിൻറെ കല്ലറ.

ജോൺ ഹട്ടൺ ബാൽഫോർ FRSE FRS FRCSE FLS MWS (ജീവിതകാലം: സെപ്റ്റംബർ 15, 1808 മുതൽ ഫെബ്രുവരി 11, 1884 വരെ) ഒരു സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായിരുന്നു.[1] 1841-ൽ ബാൽഫോർ, ഗ്ലാസ്ഗോ സർവകലാശാലയിൽ ആദ്യമായി ബോട്ടണി പ്രൊഫസറാകുകയും എഡിൻബർഗ് സർവ്വകലാശാലയിലേയ്ക്ക് മാറുകയും, അവിടെ റോയൽ ബൊട്ടാണിക്ക് ഗാർഡനിലെ ഏഴാമത്തെ റീജിയസ് കീപ്പർ ആയിത്തീരുകയും ചെയ്തു. 1845-ൽ ഹെർ മജെസ്റ്റി ബൊട്ടാണിസ്റ്റ് ആകുകയും 1879-ൽ വിരമിക്കുന്നതു വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയും ചെയ്തു. വുഡി ഫൈബർ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.[2]

മുൻകാലജീവിതം[തിരുത്തുക]

ഒരു പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് പ്രസ്ഥാനം സ്ഥാപിക്കാനായി എഡിൻബർഗിൽ മടങ്ങിയെത്തിയ ആർമി സർജനായിരുന്ന ആൻഡ്രൂ ബാൽഫോറിൻറെ പുത്രനായിരുന്നു ജോൺ ഹട്ടൺ. എഡിൻബർഗിലെ റോയൽ ഹൈസ്കൂളിലാണ് ബാൽഫോർ വിദ്യാഭ്യാസം നടത്തിയത്. പിന്നീട് അദ്ദേഹം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലും എഡിൻബർഗിലെ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. 1832 ൽ എം.എ.യും തുടർന്ന് എം.ഡി. ബിരുദവും നേടി. എഡിൻബർഗിൽ അദ്ദേഹം പ്ലിനിയൻ സൊസൈറ്റിയുടെ ശ്രദ്ധേയനായ ഒരു അംഗമായിയിരുന്നു. അവിടെ അദ്ദേഹം ഫ്റിനോളജിസ്റ്റ് വില്ല്യം എ. എഫ്.ബ്രോണെയെ കണ്ടുമുട്ടി. പ്രകൃതിചരിത്രത്തിനും ദൈവശാസ്ത്രത്തിനുമെതിരെ ശക്തമായ സംവാദത്തിൽ ഏർപ്പെട്ടു. ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ പ്രാഥമിക ഉദ്ദേശം വൈദികപ്പട്ടം ആയിരുന്നെങ്കിലും അദ്ദേഹം വിദേശരാജ്യത്തെ പഠനത്തിനുശേഷം 1834-ൽ എഡിൻബർഗിൽ വൈദ്യ പരിശീലനം ആരംഭിച്ചു. 1835 ജനുവരിയിൽ 26 വയസ്സു പ്രായമുള്ളപ്പോൾ എഡിൻബർഗ് റോയൽ സൊസൈറ്റി ഫെല്ലോ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അവിടത്തെ ദീർഘകാല അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.1860-1879 കാലഘട്ടത്തിൽ ഇതിൻറെ ജനറൽ സെക്രട്ടറിയും, 1881-ൽ 3 വർഷം വൈസ് പ്രസിഡന്റും ആയിരുന്നു.[3]

ബോട്ടണി[തിരുത്തുക]

സസ്യശാസ്ത്രത്തിലുള്ള താത്പര്യം മൂലം, 1836-ൽ ബൊട്ടാണിക്കൽ സൊസൈറ്റി ഓഫ് എഡിൻബർഗിന്റെയും (1845-46 കാലഘട്ടത്തിൽ പ്രസിഡന്റ് പദവി) 1838-ൽ എഡ്വിൻബർഗ് ബൊട്ടാണിക്കൽ ക്ലബിന്റെയും സ്ഥാപനത്തിൽ ബാൽഫോർ പ്രശസ്തനായി.

1841-ൽ അദ്ദേഹം എഡിൻബർഗിന്റെ എക്സ്ട്രമ്യൂറൽ സ്കൂളിലെ ക്ലാസുകളിൽ സസ്യശാസ്ത്രത്തിലുള്ള നേട്ടങ്ങളെക്കുറിച്ച് ചില പ്രഭാഷണങ്ങൾ നടത്തി. 1842-ൽ അദ്ദേഹം ഗ്ലാസ്ഗോ സർവകലാശാലയിലെ ബോട്ടണി പ്രൊഫസറായി നിയമിതനായി. 1845-ൽ ബാൽഫോർ, എഡിൻബർഗ് സർവകലാശാലയിലെ ബോട്ടണി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 1879 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഏഡിൻബർഗിലെ റോയൽ ബൊട്ടാണിക് ഗാർഡന്റെ സൂക്ഷിപ്പുകാരനായും അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തു. അവിടത്തെ ഏറ്റവും ശ്രേഷ്ഠതയുള്ള സസ്യശാസ്ത്രജ്ഞൻ ആകുകയും ചെയ്തു. ഈ നിയമനങ്ങൾ ചാൾസ് ഡാർവിന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനായ ജോസഫ് ഡാൾട്ടൺ ഹുക്കറുമായി ഒരു നീണ്ട രാഷ്ട്രീയ പോരാട്ടത്തിലൂടെയാണ് ബാൽഫോർ നേടിയെടുത്തത്.

ഏഡിൻബർഗ് സർവകലാശാലയിൽ മെഡിസിൻ ഫാക്കൽറ്റിയിൽ ഡീൻ ആയി ബാൽഫോർ പ്രവർത്തിച്ചിരുന്നു. അദ്ദേഹം സസ്യശാസ്ത്രത്തിൽ ഏറെ വൈദഗ്ദ്ധ്യം ഉള്ള അദ്ധ്യാപകനായിരുന്നു. പ്രകൃതിശാസ്ത്ര ദൈവശാസ്ത്രത്തിൽ അദ്ദേഹം ഏറെ വൈദഗ്ദ്ധ്യം കാട്ടി. നാച്യുറൽ തിയോളജിയിൽ ശാസ്ത്രീയ പ്രഭാഷണങ്ങളിൽ അദ്ദേഹം മുഴുകിയിരുന്നു. 1862 ജനുവരിയിൽ അദ്ദേഹം ചാൾസ് ഡാർവിനോട് ബൊട്ടാണിക്കൽ വിഷയങ്ങളിൽ കത്തിടപാടുകൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ വില്യം എ. എഫ്. ബ്രോണുമായി പ്ലീനിയൻ സൊസൈറ്റിയിൽ സായാഹ്നങ്ങളിൽ അവർ ഒത്തുചേർന്നിരുന്നു.

അവലംബം[തിരുത്തുക]

  1. John Hutton Balfour's biography Archived 27 September 2007 at the Wayback Machine. at National Library of Scotland
  2. Thompson, I. Maclaren (January 1927). "Francis Mitchell Caird, M.B., C.M., F.R.C.S.E., LL.D". Canadian Medical Association Journal. 17 (1): 127–128. ISSN 0008-4409. PMC 406913.
  3. "Former Fellows of the Royal Society of Edinburgh 1783-2002" (PDF). Royal Society of Edinburgh. July 2006. ISBN 0 902 198 84 X.
  4. "Author Query for 'Balf.'". International Plant Names Index.

പുറം കണ്ണികൾ[തിരുത്തുക]

Wikisource
ജോൺ ഹട്ടൺ ബാൽഫോർ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ജോൺ_ഹട്ടൺ_ബാൽഫോർ&oldid=3087024" എന്ന താളിൽനിന്ന് ശേഖരിച്ചത്