ജോൺ സ്പാരോ ഡേവിഡ് തോംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോൺ സ്പാരോ ഡേവിഡ് തോംസൺ
Sir John SD Thompson.jpg
4th Prime Minister of Canada
In office
December 5, 1892 – December 12, 1894
MonarchVictoria
മുൻഗാമിJohn Abbott
പിൻഗാമിMackenzie Bowell
Personal details
Born(1845-11-10)നവംബർ 10, 1845
Halifax, Nova Scotia
Diedഡിസംബർ 12, 1894(1894-12-12) (പ്രായം 49)
Windsor Castle, England
Political partyLiberal-Conservative
Children9
Alma maternone (articled with lawyer in Halifax, Nova Scotia)
ProfessionLawyer
Signature

ജോൺ സ്പാരോ ഡേവിഡ് തോംസൺ മുൻ കനേഡിയൻ പ്രധാനമന്ത്രിയായിരുന്നു. കൺസർവേറ്റീവ് പാർട്ടി നേതാവായ തോംസൺ കാനഡയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1845 നവംബർ 10-ന് നോവാ സ്കോഷ്യയിലായിരുന്നു ജനനം.

ജീവിതരേഖ[തിരുത്തുക]

1866 മുതൽ അഭിഭാഷകവൃത്തിയിലേർപ്പെട്ട ഇദ്ദേഹം 1871-ലാണ് നോവാ സ്കോഷ്യ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1882-ൽ നോവാ സ്കോഷ്യയിലെ പ്രധാനമന്ത്രിയായതോടെ ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനായെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇദ്ദേഹത്തിന് അധികാരം നഷ്ടമായി. തുടർന്ന് നോവാ സ്കോഷ്യയിലെ സുപ്രീം കോടതി ജഡ്ജിയായി തോംസൺ നിയമിതനായി. 1885-ൽ ജോൺ മക്ഡൊണാൾഡിന്റെ മന്ത്രിസഭയിൽ നിയമവകുപ്പുമന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തിലും ഇദ്ദേഹത്തിനു പ്രാമുഖ്യം നേടാൻ കഴിഞ്ഞു. ആദ്യത്തെ കനേഡിയൻ കോഡ് പ്രാബല്യത്തിലാക്കിയത് ഇദ്ദേഹമായിരുന്നു.

പ്രധാനമന്ത്രി പദത്തിൽ[തിരുത്തുക]

മക്ഡൊണാൾഡിന്റെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്ക് തോംസണിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. എന്നാൽ അക്കാലത്ത് രാജ്യത്തു നിലനിന്ന കത്തോലിക്കാവിരുദ്ധ തരംഗം ശക്തമായതോടെ റോമൻ കത്തോലിക്കനായ ഇദ്ദേഹം പരിഗണിക്കപ്പെട്ടില്ല. പ്രധാനമന്ത്രിയായിരുന്ന ജോൺ ആബട്ട് വിരമിച്ച ഒഴിവിൽ 1892-ൽ പ്രധാനമന്ത്രിയായി.

1894 ഡിസംബർ 12-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസൺ, ജോൺ സ്പാരോ ഡേവിഡ് (1844 - 94) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_സ്പാരോ_ഡേവിഡ്_തോംസൺ&oldid=2371834" എന്ന താളിൽനിന്ന് ശേഖരിച്ചത്