ജോൺ വില്യം ഗോഡ്‌വാഡ്
ജോൺ വില്യം ഗോഡ്‌വാഡ് | |
|---|---|
Possible self portrait. Detail from Waiting for an Answer (1889) | |
| ജനനം | ഓഗസ്റ്റ് 9, 1861 |
| മരണം | ഡിസംബർ 13, 1922 (61 വയസ്സ്) |
| Resting place | Brompton Cemetery, west London |
| അറിയപ്പെടുന്നത് | Painting, drawing |
| Movement | Neo-Classicism, Academism |
| Patron(s) | Lawrence Alma-Tadema |

നിയോ ക്ലാസിസിസ്റ്റ് കാലഘട്ടത്തിന്റെ അവസാനകാലത്തുള്ള ഇംഗ്ലീഷുകാരനായ ഒരു ചിത്രകാരനാണ് John William Godward (ജോൺ വില്യം ഗോഡ്‌വാഡ്) (ജീവിതകാലം: 9 ആഗസ്ത് 1861 – 13 ഡിസംബർ 1922). സർ ലോറൻസ് അൽമ-തഡെമയുടെ ശിഷ്യനായിരുന്നു ഇദ്ദേഹമെങ്കിലും ഗോഡ്‌വാഡിന്റെ ശൈലി ആധുനിക കലാരീതിയുമായി പൊരുത്തപ്പെട്ടുപോവുന്നതായിരുന്നില്ല. 61 -ആം വയസ്സിൽ ആത്മഹത്യ ചെയ്യുമ്പോൾ എഴുതിയ കുറിപ്പിൽ എനിക്കും പികാസോയ്ക്കും ഒരുമിച്ച് നിലനിൽക്കാൻ തക്ക വലിപ്പം ഈ ലോകത്തിനില്ല" എന്ന് എഴുതിയിരുന്നു.[1]
തന്റെ കലാജീവിതത്തെ ഇഷ്ടപ്പെടാതിരുന്ന കുടുംബവുമായി പൊരുത്തപ്പെടാതിരുന്ന അദ്ദേഹം ആത്മഹത്യചെയ്യുന്നതും നാണക്കേടായിക്കരുതി പലകടലാസുകളും കത്തിച്ചും കളഞ്ഞു. അദ്ദേഹത്തിന്റെ ഒരേയൊരു ഫോട്ടോഗ്രാഫ് മാത്രമേ ലഭ്യമായിട്ടുള്ളൂ.[2]
ആദ്യകാലജീവിതം
[തിരുത്തുക]വിംബിൾഡണിലെ വിൽട്ടൻ ഗ്രോവിൽ 1861 ലാണ് ഗോഡ്‌വാഡ് ജനിച്ചത്. സാറാ എബോറലിന്റേയും ലണ്ടനിലെ ലോ ലൈഫ് അഷുറൻസ് സൊസൈറ്റിയിലെ ഒരു നിക്ഷേപ ഗുമസ്തനായിരുന്ന ജോൺ ഗോഡ്‌വാഡിൻറേയും അഞ്ചു മക്കളിൽ മൂത്തയാളായിട്ടായിരുന്നു ജനനം.[3](pp17–19) പിതാവ് ജോൺ, മുത്തച്ഛൻ വില്യം എന്നിവരുടെ പേരുകളെ പിന്തുടർന്ന് അദ്ദേഹത്തിനു നാമകരണം ചെയ്യപ്പെട്ടു. 1861 ഒക്ടോബർ 17 ന് ബാറ്റെർസീയിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസ്നാനം. മാതാപിതാക്കന്മാരുടെ അടിച്ചമർത്തൽ മനോഭാവം മുതിർന്നപ്പോൾ അദ്ദേഹത്തെ അധോമുഖനും ലജ്ജാശീലമുള്ളവനുമാക്കിത്തീർത്തിരുന്നു.[3](p22)
കലാജീവിതം
[തിരുത്തുക]
1887 മുതൽ അദ്ദേഹത്തിന്റെ രചനകൾ റോയൽ അക്കാഡമിയിൽ പ്രദർശിപ്പിച്ചിരുന്നു.[4] 1912 -ൽ ഒരു മോഡലിനോടൊപ്പം ഗോഡ്‌വാഡ് ഇറ്റലിയിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഗോഡ്‌വാഡുമായുള്ള സകലബന്ധവും ഉപേക്ഷിക്കുകയും കുടുംബചിത്രത്തിൽ നിന്നുപോലും അദ്ദേഹത്തിന്റെ ചിത്രം വെട്ടിമാറ്റുകയും ചെയ്തു.[3](p122) 1921 -ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ഗോഡ്‌വാഡ് 1922 -ൽ മരിക്കുകയും പശ്ചിമലണ്ടനിലെ ബ്രോംടൺ സെമിതേരിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.[4]
ചിത്രശാല
[തിരുത്തുക]- ഗോഡ്‌വാഡിന്റെ രചനകൾ
- "A Priestess", 1894
- "A Priestess 2" 1893
- "Idle Thoughts", 1898
- "The Mirror", 1899
- "The Signal", 1899
- "Idleness", 1900
- "Youth and Time", 1901
- "Summer Flowers", 1903
- The Jewel Casket
- "The Old Old Story", 1903
- "In the Days of Sappho", 1904
- "The Tambourine Girl", 1906
- "Athenais", 1908
- "A Classical Beauty"
- "A Pompeian Bath"
- "In the Tepidarium", 1913
- "An Offering to Venus", 1912
- "He Loves Me, He Loves Me Not", 1896
- "Flabellifera", 1905
- "Idle Moments", 1895
- "Summer Idleness: Day Dreams", 1909
ചിതങ്ങളുടെ പട്ടിക
[തിരുത്തുക]
|
This list is not a complete list, but serves to illustrate the extent of Godward's output. |
അവലംബം
[തിരുത്തുക]- ↑ "John William Godward". Heritage Auctions. Retrieved 23 August 2015.
- ↑ Swanson, Vern G (20 November 2018). JW Godward 1861-1922: The Eclipse of Classicism (1 ed.). Acc Art Books. p. 344. ISBN 978-1851499038.
- 1 2 3 4 Swanson, Vern (1997). John William Godward: The Eclipse of Classicism. Woodbridge, Suffolk: Antique Collectors' Club. ISBN 978-1-85149-270-1.
- 1 2 Barrow, Rosemary (2011), "Godward, John William (1861–1922)", Oxford Dictionary of National Biography (online ed.), Oxford University Press, retrieved 23 August 2015 (subscription or UK public library membership required)
- ↑ http://www.sothebys.com/en/auctions/ecatalogue/2018/victorian-british-l18133/lot.28.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Godward's Women and Kittens
- Biography of J W Godward Archived 2017-07-03 at the Wayback Machine by Vern Grosvenor Swanson
- Works by ജോൺ വില്യം ഗോഡ്‌വാഡ് at the Art Renewal Center
- Godward at the Getty Museum
- Works of JW Godward at http://www.the-athenaeum.org
- Pages using infobox person with deprecated parameters
- Articles with AAG identifiers
- Articles with MusicBrainz identifiers
- Articles with Musée d'Orsay identifiers
- Articles with RKDartists identifiers
- Articles with ULAN identifiers
- 19th-century English painters
- ഇംഗ്ലീഷ് ചിത്രകാരന്മാർ
- 20th-century English painters
- 1861-ൽ ജനിച്ചവർ
- 1922-ൽ മരിച്ചവർ
- Burials at Brompton Cemetery
- People of the Victorian era
- Painters who committed suicide
- Neo-Pompeian painters



