Jump to content

ജോൺ ലോറൻസ് ടൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ലോറൻസ് ടൂൾ
J. L. Toole
ജനനം
John Lawrence Toole

St Mary Axe, City of London
സജീവ കാലം1852 – 1893

ഒരു ബ്രിട്ടീഷ് അഭിനേതാവാണ് ജോൺ ലോറൻസ് ടൂൾ(12 മാർച്ച് 1830 – 30 ജൂലൈ 1906). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലെ പ്രമുഖനായ ഹാസ്യനടനായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1832 - മാർച്ച് 12 നാണ് ജോൺ ലോറൻസിന്റെ ജനനം. 1852-ൽ ഡബ്ലിനിലാണ് ടൂൾ പ്രൊഫഷണൽ നടനായി രംഗപ്രവേശം ചെയ്തത്. അതേവർഷം തന്നെ ലണ്ടനിലും അരങ്ങേറ്റം നടത്തിയ ടൂൾ അവിടത്തെ വാസക്കാലത്ത് ഹെന്റി ഇർവിങ്ങുമായി ചങ്ങാത്തം സ്ഥാപിച്ചു. 1867-ൽ ഇവർ ഒരുമിച്ച് അഭിനയിക്കുകയുമുണ്ടായി. കാർട്ടൂണിസ്റ്റുകൾക്ക് ഇവരുടെ ബന്ധം ഒരു മികച്ച നേട്ടമായി മാറി. അഡൽഫി നാടക പരമ്പരയിലൂടെ ടൂൾ വളരെവേഗം ജനപ്രീതി നേടി. ഹാസ്യനാടകങ്ങളിൽ മെച്ചപ്പെട്ട അഭിനയമാണ് ടൂൾ കാഴ്ചവച്ചത്. ഡോട്ട് (1862) ഡിയറർ ദാൻ ലൈഫ് (1868) എന്നിവ പ്രത്യേകം ശ്രദ്ധേയമായി. ചാറിങ് ക്രോസ് തിയെറ്റർ പാട്ടത്തിനു വാങ്ങിയ ടൂൾ അതിന്റെ പേര് ടൂൾസ് തിയെറ്റർ എന്നാക്കി മാറ്റി. സ്വന്തം പേരിൽ ഒരു തിയെറ്റർ തുടങ്ങുവാനാകുന്നിടത്തോളം പ്രശസ്തി അക്കാലത്ത് മറ്റാരും നേടിയിരുന്നില്ല. തിയെറ്റർ മാനേജർ എന്ന നിലയിലും ടൂളിന്റെ സേവനം പ്രശംസ നേടി. ജെ.എം. ബാരിയുടെ നാടകങ്ങൾ ആദ്യമായവതരിപ്പിച്ചതും ടൂളായിരുന്നു. 1906-ൽ ഇദ്ദേഹം അന്തരിച്ചു.

Toole in the title role in Paw Claudian

അവലംബം

[തിരുത്തുക]
  • Adams, William Davenport. A Dictionary of the Drama (1904) Chatto & Windus, London
  • Toole, John Lawrence and Joseph Hatton. Reminiscences of J. L. Toole (1889) Hurst and Blackett, Ltd. (2 vols.)
  • Daily Telegraph, 31 July 1906, p. 2
  • The Times, 4 August 1906, p. 12
  • Goddard, A. Players of the period, 2 vols. (1891)
  • Hollingshead, John. Gaiety Chronicles (1898)
  • Forster, J. The life of Charles Dickens, 3 vols. (1872–4)
  • C. E. Pascoe, ed., The dramatic list, 2nd edn (1880)
  • Vanbrugh, I. To tell my story (1948)
  • Irving, L. Henry Irving: the actor and his world (1951)
  • R. Foulkes, ed., British theatre in the 1890s (1992)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • A blog focusing on the life of J.L. Toole
  • Photos and other images of Toole
  • Anonymous (1873). Cartoon portraits and biographical sketches of men of the day. Illustrated by Frederick Waddy. London: Tinsley Brothers. pp. 22–24. Retrieved 2011-01-03.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജോൺ ലോറൻസ് ടൂൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ലോറൻസ്_ടൂൾ&oldid=3543612" എന്ന താളിൽനിന്ന് ശേഖരിച്ചത്