ജോൺ മിഖായേൽ ഫ്രിറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബാസൽ മിഷൻ സംഘത്തിലെ ഉപദേശിയായി ഗുണ്ടർട്ടിനോടൊപ്പം പ്രവർത്തിക്കുകയും പിന്നീട് കളൿടർ എച്ച്.വി. കനോലിയുടെ സഹകരണത്തോടെ മലബാറിലെ സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിക്കുകയും ചെയ്ത ഒരു ജർമ്മൻ മിഷണറിയായിരുന്നു ജോൺ മിഖായേൽ ഫ്രിറ്റ്സ് (1815-1883).[1]

ബാസൽ മിഷന്റെ ഒരു കേന്ദ്രം കോഴിക്കോട് ആരംഭിക്കണമെന്നു് ഗുണ്ടർട്ട് 1839-ൽ മിഷന്റെ കേന്ദ്രസമിതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായാണു് ഫ്രിറ്റ്സ് 1840-ൽ ഇന്ത്യയിലേക്കു തിരിച്ചതു്. ഒന്നര വർഷത്തോളം അദ്ദേഹം അഞ്ചരക്കണ്ടിയിൽ ഗുണ്ടർട്ടിനൊപ്പം താമസിച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ മലയാളഭാഷയും സംസ്കാരവും പഠിച്ചെടുത്തു. 1842-ൽ കോഴിക്കേട്ടേങ്ങു നീങ്ങിയ ഫ്രിറ്റ്സ് മലബാർ കളൿടർ ആയിരുന്ന കനോലി സായ്‌വിന്റെ അടുത്ത സുഹൃത്തായിത്തീർന്നു. നായാടികളായ ജനങ്ങളെ നഗരത്തിനു പുറത്ത് പുനരധിവസിപ്പിക്കാനും അവർക്കു വേണ്ട ക്ഷേമപ്രവർത്തനങ്ങൾ നടത്താനും കൊണോലിയും ഫ്രിറ്റ്സും സഹകരിച്ചു പ്രവർത്തിച്ചു.[1]

ഫ്രിറ്റ്സ് ദമ്പതികൾ തുടങ്ങിവെച്ച ബാലികാഭവനം വളരെപ്പെട്ടെന്നു് അഭിവൃദ്ധി പ്രാപിച്ചു. പിന്നീട് 1858-ൽ കോഴിക്കോട്ടെത്തിയ ഗുണ്ടർട്ടിന്റെ പത്നി ജൂലിയും പുത്രി മാറിയും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകി.[1]

1867-ൽ ഫ്രിറ്റ്സ് തന്റെ കർമ്മരംഗം കണ്ണൂരിലേക്കു മാറ്റി. 1880-ൽ പ്രായാധിക്യവും രോഗവും മൂലം അദ്ദേഹം യൂറോപ്പിലേക്കു തിരിച്ചുപോയി സ്ട്രാസ്ബർഗിൽ താമസമുറപ്പിച്ചു. 1883-ൽ മരിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001. Unknown parameter |coauthors= ignored (|author= suggested) (help); Cite has empty unknown parameters: |accessyear=, |accessmonth=, |month=, |price=, and |chapterurl= (help)
"https://ml.wikipedia.org/w/index.php?title=ജോൺ_മിഖായേൽ_ഫ്രിറ്റ്സ്&oldid=1765361" എന്ന താളിൽനിന്ന് ശേഖരിച്ചത്