ജോൺ മക്‌ലാഫ്ലിൻ
ജോൺ മക്ളാഫ്ലിൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | Mahavishnu John McLaughin |
തൊഴിൽ(കൾ) | Musician, songwriter |
ഉപകരണ(ങ്ങൾ) | Guitar, keyboard |
വർഷങ്ങളായി സജീവം | 1963-present |
ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന ഒരു ജാസ് ഗിത്താരിസ്റ്റ് ആണ് മഹാവിഷ്ണു ജോൺ മക്ളാഫ്ലിൻ എന്നറിപ്പെടുന്ന ജോൺ മക്ളാഫ്ലിൻ (ഇംഗ്ലീഷ്: John McLaughlin). 1963 ൽ സംഗീത ലോകത്തേക്ക് പ്രവേശിച്ച ഇദ്ദേഹം,1970 കളിൽ മഹാവിഷ്ണു ഓർകെസ്ട്രയിൽ വായിച്ചു തുടങ്ങി. ഇലക്ട്രിക്‌ജാസും, റോക്കും ഭാരതീയ സംഗീതവും കൂട്ടിഇണക്കി വായിക്കുന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായിട്ടുള്ളത്.
ഭാരതീയ സംഗീതരീതിയിൽ ഗിറ്റാർ വായിക്കുന്ന ഇദ്ദേഹം പിന്നീട് പ്രശസ്ത ഭാരതീയ സംഗീതജ്ഞരായ എൽ.ശങ്കർ, സക്കീർ ഹുസൈൻ, വിനായകറാം എന്നിവരെ ഉൾപ്പെടുത്തി ശക്തി എന്ന ബാൻഡ് തുടങ്ങുകയും പല ഗിറ്റാർ വായനക്കാർക്കും മാതൃകയാവുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതും ആയ ഗിറ്റാർ വായനക്കാരിൽ ഒരാളായിട്ടാണ് തബല പ്രതിഭയായ സക്കീർ ഹുസൈൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തെ എക്കാലത്തെയും വലിയ 100 ഗിറ്റാർ വായനക്കാരിൽ നാൽപ്പത്തി ഒൻപതാം സ്ഥാനം നൽകി റോളിംഗ് സ്റ്റോൺ മാസിക ഇദ്ദേഹത്തെ 2003ൽ ആദരിച്ചിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- John McLaughlin Official Website
- John McLaughlin French Website Archived 2011-07-21 at the Wayback Machine.