Jump to content

ജോൺ മക്അഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ മക്അഫി
മക്അഫി 2016ൽ
ജനനം
ജോൺ ഡേവിഡ് മക്അഫി

(1945-09-18)സെപ്റ്റംബർ 18, 1945
മരണംജൂൺ 23, 2021(2021-06-23) (പ്രായം 75)
മരണ കാരണംതൂങ്ങിമരണം[1]
വിദ്യാഭ്യാസംറോണോക്ക് കോളജ് (BA)
തൊഴിൽ
അറിയപ്പെടുന്നത്മക്കഫീയുടെ സ്ഥാപകൻ
രാഷ്ട്രീയ കക്ഷിLibertarian (before 2015, 2016–2021)
Cyber (2015–2016)
ജീവിതപങ്കാളി(കൾ)ജാനിസ് ഡെയ്സൺ (m. 2013)

ജോൺ ഡേവിഡ് മക്അഫി (/ˈmækəf/ MAK-ə-fee;[2][3]; ജീവിതകാലം: സെപ്റ്റംബർ 18, 1945 - ജൂൺ 23, 2021)[4][5] ഒരു ബ്രിട്ടീഷ്-അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വ്യവസായിയുമായിരുന്നു. 1987 ൽ മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്‍വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹം 1994 ൽ കമ്പനിയിൽ നിന്ന് രാജിവയ്ക്കുന്നതുവരെ അത് നടത്തിക്കൊണ്ടുപോയി.[6] ആദ്യ വാണിജ്യ ആന്റിവൈറസ് സോഫ്റ്റ്‍വെയറായ മക്അഫിയുടെ സ്രഷ്ടാവെന്ന നിലയിൽ ആദ്യകാല വിജയം നേടിയ മക്അഫി അസോസിയേറ്റ്സ് ഇപ്പോൾ എന്റർപ്രൈസ് സെക്യൂരിറ്റി സോഫ്റ്റ്‍വെയറുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 2011 ൽ കമ്പനി ഇന്റൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലായെങ്കിലും അത് മക്അഫി എന്ന ബ്രാൻഡ് നാമം ഇപ്പോഴും വഹിക്കുന്നു. 2007-2008 സാമ്പത്തിക പ്രതിസന്ധിയിൽ നിക്ഷേപം ഇടിയുന്നതിന് മുമ്പായി 2007 ൽ മക്അഫിയുടെ സമ്പത്ത് 100 മില്യൺ ഡോളറിലെത്തിയിരുന്നു.

മക്അഫി അസോസിയേറ്റ്‌സിൽ നിന്ന് പുറത്തുപോയ ശേഷം, ട്രൈബൽ വോയ്‌സ് (പോവ്‍വോവ് ചാറ്റ് പ്രോഗ്രാമിന്റെ നിർമ്മാതാക്കൾ), ക്വോറംഎക്സ്, ഫ്യൂച്ചർ ടെൻസ് സെൻട്രൽ തുടങ്ങിയ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. എവരികീ, എം‌ജിടി ക്യാപിറ്റൽ ഇൻ‌വെസ്റ്റ്‌മെൻറ്, ലൿസ്‌കോർ തുടങ്ങിയ കമ്പനികളുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്മാർട്ട്‌ഫോൺ അപ്ലിക്കേഷനുകൾ, ക്രിപ്‌റ്റോകറൻസി, യോഗ, ഹെർബൽ ആൻറിബയോട്ടിക്കുകൾ എന്നിവ അദ്ദേഹത്തിന്റെ സ്വകാര്യ, ബിസിനസ് താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹം വർഷങ്ങളോളം ബെലീസിൽ താമസിച്ചുവെങ്കിലും ഒരു കൊലപാതക്കേസിൽ സംശയിക്കപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ബെലീസ് ആവശ്യപ്പെട്ടപ്പോൾ 2013 ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മടങ്ങി.[7]

മക്ആഫി ഒരു രാഷ്ട്രീയ പ്രവർത്തകൻകൂടിയായിരുന്നു. 2016 ലും 2020 ലും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലിബർട്ടേറിയൻ പാർട്ടി നോമിനിയായിരുന്നു അദ്ദേഹം. 2016 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ നിരവധി നികുതിവെട്ടിപ്പുകേസുകളിൽ പ്രതിയായ മെക്കാഫി 2020 ഒക്ടോബറിൽ സ്പെയിനിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.[8] നാലുവർഷത്തിനിടെ വരുമാനനികുതി അടയ്ക്കുന്നതിൽ മക്അഫി പരാജയപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് യു.എസ്. ഫെഡറൽ പ്രോസിക്യൂട്ടർമാർ ക്രിമിനൽ, സിവിൽ കുറ്റങ്ങളും അദ്ദേഹത്തിന്റെമേൽ ചുമത്തിയിരുന്നു.[9][10]

യു.എസിലേക്ക് കൈമാറുന്നതിന് ഉത്തരവിട്ടതിനു തൊട്ടുപിന്നാലെ 2021 ജൂൺ 23 ന് മക്അഫിയെ ബാഴ്സലോണയ്ക്കടുത്തുള്ള ജയിലിലെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.[11]

ആദ്യകാലജീവിതം

[തിരുത്തുക]

യുണൈറ്റഡ് കിംഗ്ഡത്തിലെ[12] ഗ്ലൗസെസ്റ്റർഷയറിൽ ഫോറസ്റ്റ് ഓഫ് ഡീനിലെ സിൻഡർഫോർഡിൽ സ്ഥിതിചെയ്യുന്ന ഒരു യു.എസ്. ആർമി താവളത്തിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ പിതാവിന്റേയും ബ്രിട്ടീഷ് മാതാവിന്റേയും പുത്രനായി  മക്അഫി ജനിച്ചു.[13] വിർജീനിയയിലെ സേലത്താണ് അദ്ദേഹം തന്റെ ബാല്യകാലം ചെലവഴിച്ചത്. ഒരു അമേരിക്കക്കാരനെന്നതിനേക്കാൾ ഒരു ബ്രിട്ടീഷുകാരനാണെന്ന വികാരമാണ് തനിക്കുള്ളതെന്ന് മക്അഫി പറയാറുണ്ടായിരുന്നു.[14] മകാഫിക്ക് 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ അദ്ദേഹത്തിന്റെ പിതാവ് തോക്കുപയോഗിച്ച് സ്വയം നിറയൊഴിച്ച് മരിച്ചു.[15] 1967 ൽ റൊണോക്ക് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് തുടർന്ന് 2008 ൽ ഒരു ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദം ലഭിച്ചു.[16]

സംരംഭങ്ങൾ

[തിരുത്തുക]

മകാഫി അസോസിയേറ്റ്സിന് മുമ്പ്

[തിരുത്തുക]

1968 മുതൽ 1970 വരെ ന്യൂയോർക്ക് നഗരത്തിൽ നാസയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസിൽ അപ്പോളോ പ്രോഗ്രാമിൽ പ്രവർത്തിക്കുന്നതിനായി ഒരു പ്രോഗ്രാമറായി മക്കാഫി നിയമിക്കപ്പെട്ടു. അവിടെ നിന്ന് സോഫ്റ്റ്‌വെയർ ഡിസൈനറായി യൂണിവാക്കിലേക്കും പിന്നീട് ഓപ്പറേറ്റിംഗ് സിസ്റ്റം ആർക്കിടെക്റ്റായി സിറോക്സിലേക്കും പോയി. 1978 ൽ കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷനിൽ ഒരു സോഫ്റ്റ്വെയർ കൺസൾട്ടന്റായി ചേർന്നു. 1980 മുതൽ 1982 വരെ അദ്ദേഹം കൺസൾട്ടിംഗ് സ്ഥാപനമായ ബൂസ് അല്ലെൻ ഹാമിൽട്ടണിനുവേണ്ടി പ്രവർത്തിച്ചു.[17] 1980 കളിൽ ലോക്ക്ഹീഡിൽ ജോലി ചെയ്യുമ്പോൾ, ആദ്യത്തെ കമ്പ്യൂട്ടർ വൈറസായ ബ്രെയിനിന്റെ ഒരു പകർപ്പ് മക്അഫിക്ക് ലഭിച്ചത് വൈറസുകളെ പ്രതിരോധിക്കാനുള്ള ഒരു സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതിലേയ്ക്ക് നയിച്ചു.

മക്അഫി അസോസിയേറ്റ്സ്

[തിരുത്തുക]

1987-ൽ മക്അഫി മക്കാഫി അസോസിയേറ്റ്സ് സ്ഥാപിക്കപ്പെടുകയും ഇതിലൂടെ ലോകത്തെ ആദ്യത്തെ ആന്റി വൈറസ് സോഫ്റ്റ്വെയർ പ്രോഗ്രാം വിറ്റഴിക്കപ്പെടുകയും ചെയ്തു.[18] 1992 ൽ കമ്പനി ഡെലവെയർ കോർപ്പറേറ്റ് നിയമപ്രകാരം സംയോജിപ്പിക്കപ്പെടുകയും അതേ വർഷം തന്നെ മൂലധന സമാഹരണത്തിനായി കമ്പനി അതിന്റെ ഓഹരികൾ പൊതുവിലേയ്ക്ക് വിൽക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.  1994 ൽ, മൿഅഫീ അസോസിയേറ്റ്സ് പൊതുമേഖലയിലേയ്ക്ക് വ്യാപിപ്പിച്ച് രണ്ട് വർഷത്തിന് ശേഷം, കമ്പനിയിൽ തനിക്ക് അവശേഷിച്ചിരുന്ന ഓഹരികളും അദ്ദേഹം വിറ്റഴിച്ചു.[19] പിന്നീട് അതിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ പങ്കാളിത്തം ഉണ്ടായിരുന്നില്ല.[20]

വിവിധ ലയനങ്ങൾക്കും ഉടമസ്ഥാവകാശ മാറ്റങ്ങൾക്കും ശേഷം, 2010 ഓഗസ്റ്റിൽ ഇന്റൽ കോർപ്പറേഷൻ മക്അഫിയെ സ്വന്തമാക്കി.[21] 2014 ജനുവരിയിൽ ഇന്റൽ മക്അഫിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഇന്റൽ സെക്യൂരിറ്റിയെന്ന പേരിൽ വിപണനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പേര് മാറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച മക്കാഫി, "ഈ ഗ്രഹത്തിലെ ഏറ്റവും മോശം സോഫ്റ്റ്വെയറുമായുള്ള ഈ ഭീതിജനകമായ ബന്ധത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിന് ഇന്റലിനോട് ഞാൻ ഇപ്പോൾ എന്നെന്നേയ്ക്കും കൃതജ്ഞയുള്ളവനാണ്." എന്ന് പ്രസ്താവിച്ചിരുന്നു.[22]എന്നിരുന്നാലും ഉൽപ്പന്നത്തിൻറെ വിപണനം വീണ്ടും മക്അഫി എന്ന പേരിലേയ്ക്ക് തിരിച്ചുപോയി.

മകാഫീ അസോസിയേറ്റ്സിന് ശേഷം

[തിരുത്തുക]

മക്അഫി സ്ഥാപിച്ച മറ്റ് ബിസിനസ്സ് സംരംഭങ്ങളിൽ ഉൾപ്പെടുന്ന ട്രൈബൽ വോയ്‌സ്, ആദ്യത്തെ തൽക്ഷണ സന്ദേശമയയ്‌ക്കൽ പ്രോഗ്രാമുകളിലൊന്നായ[23] പോവോവ് വികസിപ്പിച്ചെടുത്തു. 2003 ൽ ചെക്ക് പോയിന്റ് സോഫ്റ്റ്വെയർ ഏറ്റെടുക്കുന്നതിന് മുമ്പ് 2000 ൽ അദ്ദേഹം ഫയർവാൾ സോഫ്റ്റ്വെയർ നിർമ്മാതാക്കളായ സോൺ ലാബ്സിൽ നിക്ഷേപിക്കുകയും അതിൻറെ ഡയറക്ടർ ബോർഡിൽ അംഗമാകുകയും ചെയ്തു.[24]

അവലംബം

[തിരുത്തുക]
 1. Li, David K.; Arisekola, Segilola; Dasrath, Diana (June 23, 2021). "John McAfee dies by suicide, hours after Spanish court authorized his extradition to U.S." NBC. Archived from the original on June 23, 2021. Retrieved June 23, 2021.
 2. "FEC Form 2" (PDF). Federal Election Commission. Archived (PDF) from the original on February 27, 2021. Retrieved September 9, 2015. John David McAfee. Office Sought: Presidential
 3. Taschler, Scott (September 1, 2010). "Quick Tips: How Do You Pronounce McAfee". McAfee, Inc. Archived from the original on March 7, 2021. Retrieved February 28, 2019.
 4. Catalunya, elDiario es (2021-06-23). "Encuentran muerto al magnate John McAfee en una prisión catalana tras aprobarse su extradición". ElDiario.es (in സ്‌പാനിഷ്). Archived from the original on June 23, 2021. Retrieved 2021-06-23.
 5. Periódico, El (2021-06-23). "El magnate estadounidense John McAfee, hallado muerto en la cárcel Brians 2 de Barcelona". elperiodico (in സ്‌പാനിഷ്). Archived from the original on June 23, 2021. Retrieved 2021-06-23.
 6. Bowdeya Tweh; Robert McMillan (23 June 2021). "John McAfee, Antivirus Software Creator, Is Found Dead in Spanish Jail". Wall Street Journal (in ഇംഗ്ലീഷ്). Dow Jones. p. 1. Retrieved 23 June 2021.{{cite web}}: CS1 maint: url-status (link)
 7. "John McAfee ordered to pay $25 million over neighbour's murder". Archived from the original on 23 June 2021. Retrieved 23 June 2021.
 8. "Tech millionaire John McAfee arrested in Spain for US tax evasion". Evening Standard (in ഇംഗ്ലീഷ്). 2020-10-06. Archived from the original on January 17, 2021. Retrieved 2020-10-06.
 9. "Anti-virus creator John McAfee arrested over tax evasion charges". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-10-06. Archived from the original on March 7, 2021. Retrieved 2020-10-06.
 10. "Software Creator McAfee Arrested In Spain, Awaiting Extradition To US". Channels Television. Archived from the original on January 27, 2021. Retrieved 2020-10-06.
 11. Carranco, Rebeca (2021-06-23). "El fundador del antivirus McAfee, John McAfee, se suicida en una prisión de Barcelona". EL PAÍS (in സ്‌പാനിഷ്). Archived from the original on June 23, 2021. Retrieved 2021-06-23.
 12. "Antivirus software pioneer John McAfee 'found dead' in Spanish prison cell after court approves extradition". news.yahoo.com. Archived from the original on 23 June 2021. Retrieved 23 June 2021.
 13. Trujillo, Mario (സെപ്റ്റംബർ 8, 2015). "Software pioneer McAfee files paperwork to run for president". The Hill. Archived from the original on സെപ്റ്റംബർ 9, 2015. Retrieved സെപ്റ്റംബർ 9, 2015.
 14. Kelion, Leo (ഒക്ടോബർ 11, 2013). "The strange life of John McAfee". BBC News. Archived from the original on ജനുവരി 5, 2019. Retrieved ജനുവരി 2, 2019.
 15. Kelion, Leo (ഒക്ടോബർ 11, 2013). "The strange life of John McAfee". BBC News. Archived from the original on ജനുവരി 5, 2019. Retrieved ജനുവരി 2, 2019.
 16. Woodford, Chris (2007). Inventors and Inventions, Volume 4. Marshall Cavendish. pp. 1030–33. ISBN 978-0-7614-7767-9. Archived from the original on April 30, 2016. Retrieved February 23, 2016.
 17. Fox Business. "John McAfee: I'm Behind Edward Snowden". Youtube. Youtube. Archived from the original on February 2, 2019. Retrieved August 23, 2015. {{cite web}}: |last1= has generic name (help)
 18. Woodford, Chris (2007). Inventors and Inventions, Volume 4. Marshall Cavendish. pp. 1030–33. ISBN 978-0-7614-7767-9. Archived from the original on 30 April 2016. Retrieved 23 February 2016.
 19. Leonhardt, David; Fabrikant, Geraldine (ഓഗസ്റ്റ് 21, 2009). "Rise of the Super-Rich Hits a Sobering Wall" (article). The New York Times. Archived from the original on നവംബർ 16, 2012. Retrieved മേയ് 7, 2010.
 20. Bowdeya Tweh; Robert McMillan (23 June 2021). "John McAfee, Antivirus Software Creator, Is Found Dead in Spanish Jail". Wall Street Journal (in ഇംഗ്ലീഷ്). Dow Jones. p. 1. Archived from the original on 24 June 2021. Retrieved 23 June 2021.
 21. "Intel in $7.68bn McAfee takeover". BBC News. ഓഗസ്റ്റ് 19, 2010. Archived from the original on ഒക്ടോബർ 31, 2018. Retrieved ജൂൺ 21, 2018.
 22. "CES 2014: Director loses direction as teleprompter fails". BBC News. 7 January 2014. Archived from the original on 5 January 2019. Retrieved 21 June 2018.
 23. Pontin, Jason (1 May 2005). "From the Editor". MIT Technology Review. Technologyreview.com. Archived from the original on 16 March 2012. Retrieved 15 November 2012.
 24. "Zone Labs To Get Funding, New Board Member". 2 October 2000. Archived from the original on 14 October 2012. Retrieved 17 November 2012.
"https://ml.wikipedia.org/w/index.php?title=ജോൺ_മക്അഫി&oldid=3592536" എന്ന താളിൽനിന്ന് ശേഖരിച്ചത്