ജോൺ ഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഫോർഡ്
John Ford 1946.jpg
Ford in 1946
ജനനം
John Martin Feeney

(1894-02-01)ഫെബ്രുവരി 1, 1894
മരണംഓഗസ്റ്റ് 31, 1973(1973-08-31) (പ്രായം 79)
അന്ത്യ വിശ്രമംHoly Cross Cemetery, Culver City, California[1]
തൊഴിൽFilm director/producer
സജീവ കാലം1913–1966
ജീവിതപങ്കാളി(കൾ)
Mary McBride Smith
(m. 1920)
കുട്ടികൾ2
Military career
ദേശീയത അമേരിക്കൻ ഐക്യനാടുകൾ
വിഭാഗംFlag of the United States Navy.svg United States Navy
ജോലിക്കാലം1942–1945 (active)
1946–1962 (reserve)
പദവിUS Navy O5 infobox.svg Commander (active)
US Navy O8 infobox.svg Rear Admiral (reserve)
യൂനിറ്റ്Office of Strategic Services
11th Naval District
USS Philippine Sea (CV-47)
യുദ്ധങ്ങൾWorld War II Korean War
പുരസ്കാരങ്ങൾLegion of Merit ribbon with "V" device (USN and USMC).svg Legion of Merit with Combat "V"
Purple Heart ribbon.svg Purple Heart
Meritorious Service Medal ribbon.svg Meritorious Service Medal
Air Medal ribbon.svg Air Medal
American Campaign Medal ribbon.svg American Campaign Medal
European-African-Middle Eastern Campaign ribbon.svg European–African–Middle Eastern Campaign Medal
Asiatic-Pacific Campaign Medal ribbon.svg Asiatic–Pacific Campaign Medal
World War II Victory Medal ribbon.svg World War II Victory Medal

ജോൺ മാർട്ടിൻ ഫീനി (ജീവിതകാലം: ഫെബ്രുവരി 1, 1894 - ഓഗസ്റ്റ് 31, 1973) ജോൺ ഫോർഡ് എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും നാവിക ഉദ്യോഗസ്ഥനുമായിരുന്നു. സ്റ്റേജ്‌കോച്ച് (1939), ദി സെർച്ചേഴ്‌സ് (1956), ദി മാൻ ഹൂ ഷോട്ട് ലിബർട്ടി വാലൻസ് (1962), തുടങ്ങിയ വെസ്റ്റേൺ രീതിയിലുള്ള ചിത്രങ്ങളോടൊപ്പം ഇരുപതാം നൂറ്റാണ്ടിലെ ക്ലാസിക് അമേരിക്കൻ നോവലായ ദി ഗ്രേപ്‌സ് ഓഫ് വ്രാത്ത് (1940) പോലെയുള്ളവയെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പേരിൽ അദ്ദേഹം പ്രശസ്തനാണ്. മികച്ച സംവിധായകനുള്ള നാല് റെക്കോർഡ് വിജയങ്ങൾ ഉൾപ്പെടെ ആറ് അക്കാദമി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.

50 വർഷത്തിലധികം നീണ്ട കരിയറിൽ, 140-ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള (അദ്ദേഹത്തിന്റെ മിക്ക നിശ്ശബ്ദ സിനിമകളും ഇപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ട്) അദ്ദേഹം തൻറെ തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. ഫോർഡിന്റെ പ്രവർത്തനങ്ങളെ വളരെയധികം ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ അകിര കുറൊസാവ, ഓർസൺ വെല്ലസ്, ഇംഗ്‌മർ ബർഗ്‌മാൻ എന്നിവരും എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Funeral for John Ford Set on Coast Wednesday". The New York Times. September 2, 1973.
"https://ml.wikipedia.org/w/index.php?title=ജോൺ_ഫോർഡ്&oldid=3812069" എന്ന താളിൽനിന്ന് ശേഖരിച്ചത്