ജോൺസ് ക്രീക്ക്
ജോൺസ് ക്രീക്ക് | |
---|---|
Country | United States |
State | Georgia |
Counties | Walker, Floyd, Gordon |
Physical characteristics | |
പ്രധാന സ്രോതസ്സ് | Johns Mountain 34°37′37″N 085°05′42″W / 34.62694°N 85.09500°W[1] |
നദീമുഖം | Oostanaula River 34°25′31″N 085°05′21″W / 34.42528°N 85.08917°W[1] |
നീളം | 14 മൈൽ (23 കി.മീ)[1] |
ജോൺസ് ക്രീക്ക് അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തെ ഏകദേശം 14 മൈൽ (23 കിലോമീറ്റർ) നീളമുള്ള ഒരു അരുവിയാണ്. ഒസ്റ്റാനൗല നദിയുടെ ഒരു പോഷകനദിയായ ഇത് ഒരു പ്രാദേശിക ചെറോക്കി ഇന്ത്യൻ വംശനായിരുന്ന ജോൺ ഫീൽഡിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.
ഗതി
[തിരുത്തുക]വാക്കർ കൗണ്ടിയിലെ ജോൺസ് പർവതത്തിന്റെ കിഴക്കൻ ചരിവിൽനിന്നാണ് ജോൺസ് ക്രീക്ക് ഉത്ഭവിക്കുന്നത്. അവിടെ നിന്ന്, അരുവി തെക്കോട്ട് ചാട്ടഹൂച്ചീ-ഓക്കോണി ദേശീയ വനത്തിലൂടെ ഫ്ലോയ്ഡ് കൗണ്ടിയിലേയ്ക്ക് ഒഴുകുന്നു. ഫ്ലോയിഡ്-ഗോർഡൻ കൗണ്ടി അതിർത്തിരേഖയ്ക്ക് തെക്ക്, പോക്കറ്റ് ക്രീക്കുമായി ചേരുന്ന ഇത് വീണ്ടും തെക്കോട്ട് തിരിയുന്നതിന് മുമ്പ് ഏകദേശം 1,300 അടി (400 മീ.) ഹ്രസ്വമായി പടിഞ്ഞാറോട്ട് ഒഴുകുന്നു. അവിടെ നിന്ന് എവററ്റ് സ്പ്രിംഗ്സ് വഴിയാണ് അരുവി കടന്നുപോകുന്നത്.[2] ദേശീയ വനത്തിന്റെ തെക്ക്, ജോൺസ് ക്രീക്ക് ജോർജിയ സ്റ്റേറ്റ് റൂട്ട് 156 ന് കീഴിൽ കടന്നുപോയി ഫ്ലോയ്ഡ്, ഗോർഡൻ കൌണ്ടികൾക്കിടയിലുള്ള അതിർത്തിയായി മാറുന്നു. അന്തിമമായി, അരുവി ഒസ്റ്റാനൗല നദിയിലേക്ക് ഒഴുകുന്നു.[1][3][4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 U.S. Geological Survey Geographic Names Information System: ജോൺസ് ക്രീക്ക്
- ↑ nhd (MapServer) Archived 2017-11-14 at the Wayback Machine.. nationalmap.gov. Retrieved 13 November 2017.
- ↑ nhd (MapServer) Archived 2017-11-14 at the Wayback Machine.. nationalmap.gov. Retrieved 13 November 2017.
- ↑ Conasauga Ranger District Map Archived 2022-08-14 at the Wayback Machine.. Forest Service. Retrieved 13 November 2017.