ജോഹാൻ ക്ലീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാൽസ്ബർഗ് സർവകലാശാലയിലും വിയന്ന സർവകലാശാലയിലും പ്രസവചികിത്സാ രംഗത്തെ പ്രൊഫസറായിരുന്നു ജോഹാൻ ക്ലീൻ (25 മാർച്ച് 1788 - 11 ഏപ്രിൽ 1856). ജോഹാൻ ബാപ്റ്റിസ്റ്റ് ചിയാരി അദ്ദേഹത്തിന്റെ മരുമകനായിരുന്നു. വിയന്നയിൽ, 1856-ൽ പ്രൊഫസർ കാൾ ബ്രൗൺ അദ്ദേഹത്തിന്റെ പിൻഗാമിയായി.

വിയന്ന ജനറൽ ഹോസ്പിറ്റലിലെ മെറ്റേണിറ്റി ക്ലിനിക്കിൽ പ്രൊഫസർ ക്ലീനിന്റെ അസിസ്റ്റന്റായി ഒരു സ്ഥാനം ഉണ്ടായിരുന്നു. സ്ഥാനം വഹിച്ചത് ഇവരായിരുന്നു:

അസിസ്റ്റന്റിന് രണ്ട് വർഷത്തെ സമയം നീട്ടിനൽകുന്നത് അക്കാലത്ത് സാധാരണമായിരുന്നു; ബ്രെയ്റ്റിനും ബ്രൗണിനും സമയം നീട്ടി നൽകിയെങ്കിലും സെമ്മൽവീസിന് അനുവദിച്ചില്ല.[1] ഫാക്കൽറ്റിയിലെ ഇളയ അംഗങ്ങളിൽ നിന്ന് ക്ലെയ്‌ന് ഭീഷണി വന്നതായി തോന്നുന്നു, കൂടാതെ സെമ്മൽവീസിനേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും അദ്ദേഹം എതിർത്തു, പ്രത്യേകിച്ചും, സെമ്മൽവീസ് വാദിച്ചതിൽ നിന്ന് വിരുദ്ധമായി ഫിസിഷ്യൻമാരുടെ കൈകളിലൂടെ രോഗികളിലേക്ക് രോഗം പകരരില്ലെന്ന് ക്ലീൻ വാദിച്ചു. [2]

അവലംബം[തിരുത്തുക]

  1. Carter 2005:61
  2. Semmelweis, Ignaz (1861). Etiology, Concept and Prophylaxis of Childbed Fever. K. Codell Carter (translator and extensive foreword). University of Wisconsin Press, September 15, 1983. പുറം. 61. ISBN 0-299-09364-6.
"https://ml.wikipedia.org/w/index.php?title=ജോഹാൻ_ക്ലീൻ&oldid=3910759" എന്ന താളിൽനിന്ന് ശേഖരിച്ചത്