ജോഹന്നാസ് സ്റ്റാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോഹന്നാസ് സ്റ്റാർക്ക്
ജനനം 1874 ഏപ്രിൽ 15(1874-04-15)
Schickenhof, German Empire
മരണം 1957 ജൂൺ 21(1957-06-21) (പ്രായം 83)
Traunstein, West Germany
ദേശീയത ജെർമ്മനി
മേഖലകൾ ഭൗതിക ശാസ്ത്രം
സ്ഥാപനങ്ങൾ University of Göttingen
Technische Hochschule, Hannover
Technische Hochschule, Aachen
University of Greifswald
University of Würzburg
ബിരുദം University of Munich
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Eugen von Lommel
അറിയപ്പെടുന്നത് Stark effect
പ്രധാന പുരസ്കാരങ്ങൾ Matteucci Medal (1915)
Nobel Prize in Physics (1919)

ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനായിരുന്നു ജോഹന്നാസ് സ്റ്റാർക്ക് (ജർമ്മൻ ഉച്ചാരണം: [johanəs ʃtaʁk], 15 ഏപ്രിൽ 1874 - 21 ജൂൺ 1957). അദ്ദേഹം ജർമ്മനിയിലെ നാസി ഭരണത്തിൻ കീഴിൽ, ഡച്ച് ഫിസിക് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. ആനോഡ് കിരണങ്ങളിലെ ഡോപ്ലർ പ്രഭാവം, വൈദ്യുത ഫീൽഡിൽ സ്പെക്ട്രൽ വരികൾ അകന്നു പോകുന്ന പ്രതിഭാസം എന്നിവ കണ്ടെത്തിയതിന് അദ്ദേഹത്തിന് 1919ൽ നോബൽ സമ്മാനം ലഭിച്ചു. സ്റ്റാർക്ക് തന്റെ ശാസ്ത്രജീവിതത്തിൽ 300 ൽ അധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശീയ സോഷ്യലിസത്തിന്റെ വലിയ വാക്താവായിരുന്നു സ്റ്റാർക്ക്. ആൽബർട്ട് ഐൻസ്റ്റീന്റെയും വെർണർ ഹൈസെൻ ബർഗിന്റെയും "യഹൂദ ഭൗതിക ശാസ്ത്രത്തിനെതിരെ" ഡച്ച് ഫിസിക് എന്ന പ്രസ്ത്ഥാനത്തിലൂടെ, ജെർമ്മൻ ഭൗതികശാസ്ത്രത്തെ നയിക്കാൻ അദ്ദേഹം ശ്രമിച്ചു(വെർണർ ഹൈസെൻ ബർഗ് യഹൂദനല്ല). ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ അംഗീകരിച്ച വാർണർ ഹെയ്സൻ ബർഗ്ഗിനെ ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കോപാകുലനായി "വെളുത്ത യഹൂദൻ" എന്നു വിളിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=ജോഹന്നാസ്_സ്റ്റാർക്ക്&oldid=2787334" എന്ന താളിൽനിന്നു ശേഖരിച്ചത്