ജോസ് ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2014 ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച തുഴച്ചിൽ പരിശീലകനാണ് ജോസ് ജേക്കബ്. ഒഡീഷ ടീമിന്റെ പരിശീലകനാണ്.

ജീവിതരേഖ[തിരുത്തുക]

കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിലായിരുന്നു പഠനം. പഠിക്കുമ്പോൾ ബാസ്കറ്റ്ബോൾ താരമായിരുന്നു. സ്പോർട്സ് ക്വോട്ടയിൽ 1982ൽ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിലായിരിക്കെ, തുഴച്ചലിലേക്കു തിരിഞ്ഞു. ദേശീയ താരമെന്ന നിലയിൽ നിരവധി മെഡലുകൾ സ്വന്തമാക്കി. റോവിങ് പരിശീലനത്തിനിടെ ബോട്ട് ഇടിച്ച് ഇദ്ദേഹത്തിന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. ആർമിയിൽനിന്നു വിരമിച്ച് പിന്നീട് പരിശീലകനായി. 2000 ഫെബ്രുവരി ഒന്നിന് ജഗത്പുരിൽ സായി വാട്ടർ സ്പോർട്സ് സെന്ററിൽ കോച്ചായി പ്രവേശിച്ചു. കർണാടകത്തിനെയായിരുന്നു ആദ്യം പരിശീലിപ്പിച്ചത്. പതിനാലു വർഷമായി ജോസ് ഒഡീഷ ടീമിനെ പരിശീലിപ്പിക്കുന്നു. നിരവധി രാജ്യാന്തര മെഡലുകൾ ഒഡീഷയ്ക്ക് നേടിക്കൊടുത്തു. ദേശീയ ഗെയിംസുകളിൽ ഒഡീഷ മെഡലുകൾ നേടിയതും ഇദ്ദേഹത്തിന്റെ മികവിൽത്തന്നെ. മൂന്നുതവണ തുഴച്ചിൽ ഫെഡറേഷന്റെ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ദ്രോണാചാര്യ പുരസ്കാരം (2014)[1]
  • തുഴച്ചിൽ ഫെഡറേഷന്റെ മികച്ച പരിശീലകൻ

അവലംബം[തിരുത്തുക]

  1. "ജോസ് ജേക്കബ്ബിന് ദ്രോണാചാര്യ". www.deshabhimani.com. ശേഖരിച്ചത് 12 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=ജോസ്_ജേക്കബ്&oldid=1980974" എന്ന താളിൽനിന്ന് ശേഖരിച്ചത്