ജോസ് ആലഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള നാടകനടനും സംവിധായകനുമായിരുന്നു ജോസ് ആലഞ്ചേരി(മരണം : 20 ഫെബ്രുവരി 2013). കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ചങ്ങനാശേരി തുരുത്തി ആലഞ്ചേരി പരേതരായ ഔസേഫ്‌ ഫിലിപ്പോസ്‌-അന്നമ്മ ദമ്പതികളുടെ മകനാണ്‌. 1953-ൽ ഇരുപത്തൊന്നാം വയസ്സിലാണ് ജോസ് ആലഞ്ചേരി അരങ്ങിലെത്തുന്നത്. ചങ്ങനാശേരി ഡ്രാമാറ്റിക് ക്ലബ്ബിന്റെ നാടകത്തിലായിരുന്നു തുടക്കം. ചാച്ചപ്പൻ നേതൃത്വം നൽകിയ ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബ്ബിന്റെ "നാടുണരുന്നു" എന്ന നാടകത്തിലൂടെ പ്രശസ്തിയിലേക്കുയർന്നു. ഏപ്രിൽ 5, കുറുക്കൻ രാജാവായി, ഏഴുരാത്രികൾ, രശ്മി, അന്തിമേഘം, മണ്ണ് തുടങ്ങിയ നാടകങ്ങൾ ആലഞ്ചേരിയുടെ നാടകജീവിതത്തിൽ നാഴികക്കല്ലുകളായി. കോട്ടയം നാഷണൽ തീയറ്റർ, ചങ്ങനാശേരി തരംഗം തിയറ്റേഴ്സ്, പൂഞ്ഞാർ നവധാര, കോട്ടയം സമഷ്ടി തുടങ്ങിയ നാടക ട്രൂപ്പിനൊപ്പം നീണ്ട 44 വർഷക്കാലം നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. കൊല്ലം അസീസി, കോട്ടയം നാഷണൽ, അങ്കമാലി സമഷ്ടി തുടങ്ങിയ നാടകസമിതികളിലും ആലഞ്ചേരി വേഷമിട്ടു.[1]

തരംഗം തിയറ്റേഴ്‌സിൽ സംവിധായകനും നടനുമായിരുന്നു. മായാജാലം എന്ന നാടകത്തിൽ കെഎസ്‌ആർടിസി ഇൻസ്‌പെക്‌ടറായി അഭിനയിച്ച ഇദ്ദേഹത്തിനെ പിഒസി മികച്ച നടനുള്ള അവാർഡ്‌ നൽകി ആദരിച്ചു. 1983 ൽ ജോസ് ആലഞ്ചേരി സംവിധാനം ചെയ്ത ‘മോചനം’ എന്ന നാടകത്തിന് മികച്ച നാടകത്തിനുള്ള കേരള നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു. [2]

നാടകങ്ങൾ[തിരുത്തുക]

 • മണ്ണ്‌
 • മോചനം
 • ഏഴു രാത്രികൾ
 • രശ്‌മി
 • ഗീതി
 • മായാജാലം
 • അന്തിമേഘം

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം (1971)
 • എ.കെ.സി.സി.യുടെ ബെസ്റ്റ്‌പെർഫോമിങ് ആർട്ടിസ്റ്റ് അവാർഡ്
 • കെ.സി.ബി.സിയുടെ നാടകമത്സരത്തിൽ ബെസ്റ്റ് ആക്ടർ
 • ദർശന കൾച്ചറൽ സെന്റർ അവാർഡ്
 • കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടകമത്സരത്തിൽ മൂന്ന് അവാർഡുകൾ
 • ഗ്രേറ്റർ ചങ്ങനാശ്ശേരി റോട്ടറി ക്ലബിന്റെ അവാർഡ്
 • സർഗക്ഷേത്ര അവാർഡ്

അവലംബം[തിരുത്തുക]

 1. "നാടകാചാര്യൻ ജോസ് ആലഞ്ചേരി അന്തരിച്ചു". ദേശാഭിമാനി. 2014 ഫെബ്രുവരി 20. ശേഖരിച്ചത് 2014 ഫെബ്രുവരി 20.
 2. "നാടക നടൻ ജോസ് ആലഞ്ചേരി അന്തരിച്ചു". മാധ്യമം. 2014 ഫെബ്രുവരി 20. ശേഖരിച്ചത് 2014 ഫെബ്രുവരി 20.
"https://ml.wikipedia.org/w/index.php?title=ജോസ്_ആലഞ്ചേരി&oldid=1916088" എന്ന താളിൽനിന്ന് ശേഖരിച്ചത്