ജോസഫ് (പേര്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ്
ജേക്കബിന്റെ പുത്രനായ ജോസഫ്
Pronunciation/ˈzəf/ or /ˈsəf/
ലിംഗംപുരുഷൻ
Origin
വാക്ക്/പേര്ഹീബ്രൂ
Region of originഇസ്രായേൽ
Other names
Related namesജോ, ജോയി, ജോഫിഷ്, ജോസി, ജോസ്, ഹോസെ, ജോസെഫ്
Wiktionary
Wiktionary
ജോസഫ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

എബ്രായ ഭാഷയിൽ നിന്ന് നിഷ്പന്നമായ ഒരു പേരാണ് ജോസഫ്. 'ദൈവം വർദ്ധിപ്പിക്കും/കൂട്ടിച്ചേർക്കും' എന്നാണ് ഇതിന്റെ അർത്ഥം. എബ്രായ ബൈബിളിൽ, יוֹסֵף, സ്റ്റാൻഡേഡ് ഹീബ്രൂ യോസഫ്, ടൈബീരിയൻ ഹീബ്രൂവും അരമായ ഭാഷയും യോസെപ് എന്നിങ്ങനെയാണ് ഈ പേര് പ്രത്യക്ഷപ്പെടു‌ന്നത്. ഖുറാനിലുൾപ്പെടെ അറബിഭാഷയിൽ, യൂസുഫ് يوسف എന്നാണ് ഈ പേരെഴുതപ്പെടുന്നത്.

ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ സംസാരിക്കുന്നയിടങ്ങളിൽ ജോസഫ് എന്ന പേര് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പുർഷന്മാർക്ക് ജോ, ജോയി എന്നി‌ങ്ങനെയും സ്ത്രീകൾക്ക് ജൊ എന്നും ഈ പേര് ചുരുക്കാറുണ്ട്. പല രൂപത്തിലും പല രാജ്യങ്ങളിൽ ഈ പേരിന് പ്രചാരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിൽ "യോസ്സി" "യോസഫ്" എന്നീ പേരുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.\

പഴയനിയമത്തിൽ ജേക്കബിന്റെ പതിനൊന്നാമത്തെ പുത്രനും റേച്ചലിന്റെ ആദ്യത്തെ പുത്രനുമാണ് ജോസഫ്. പുതിയ നിയമത്തിൽ, ജോസഫ് യേശുവിന്റെ മാതാവായ മേരിയുടെ ഭർത്താവാണ്. പുതിയ നിയമത്തിൽ തന്നെ അരിമാത്തിയയിലെ ജോസഫ് എന്നൊരാളുമുണ്ട്. ഇദ്ദേഹം യേശുവിന്റെ രഹസ്യ ശിഷ്യനാണ്. യേശുവിനെ മറവുചെയ്ത കല്ലറ ഇദ്ദേഹമാണ് നൽകിയത്.

വ്യത്യസ്ത രൂപങ്ങൾ[തിരുത്തുക]

പുരുഷനാമങ്ങളുടെ വ്യത്യസ്ത രൂപങ്ങളിൽ താഴെക്കൊടുത്തിരിക്കുന്നവയും പെടും:[1]

സ്ത്രീകളുടെ പേരുകൾ[തിരുത്തുക]

ജോസഫ് എന്നറിയപ്പെടുന്നവർ[തിരുത്തുക]

രാജാക്കന്മാരും രാജ്ഞിമാരും[തിരുത്തുക]

ബൈബിൾ കഥാപാത്രങ്ങൾ[തിരുത്തുക]

മറ്റുള്ളവർ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_(പേര്)&oldid=2282678" എന്ന താളിൽനിന്ന് ശേഖരിച്ചത്