ജോസഫ് സ്പാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് സ്പാത്ത്

വിയന്നയിൽ നിന്നുള്ള ഒരു പ്രസവചികിത്സാ പ്രൊഫസറായിരുന്നു ജോസഫ് സ്പാത്ത് (ജീവിതകാലം: 1823 മാർച്ച് 13 ബോസൻ - 29 മാർച്ച് 1896). 1873 മുതൽ 1886 വരെ അദ്ദേഹം വിയന്ന ജനറൽ ഹോസ്പിറ്റലിലെ രണ്ടാമത്തെ പ്രസവ ക്ലിനിക്കിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്നു.

1849-ൽ വിയന്ന സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ശേഷം അദ്ദേഹം, ജോഹാൻ ബാപ്റ്റിസ്റ്റ് ചിയാരിയുടെ (1817-1854) സഹായിയായി. അതിനുശേഷം അദ്ദേഹം 1853 വരെ മിഡ്‌വൈഫുകൾക്കുള്ള മെറ്റേണിറ്റി ക്ലിനിക്കിൽ ജോലി ചെയ്തു. 1861-ൽ അദ്ദേഹം വിയന്നയിൽ പ്രസവചികിത്സ പ്രൊഫസറായി നിയമിതനായി, 1873-ൽ രണ്ടാമത്തെ ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കിന്റെ ഡയറക്ടറായി. 1872/73 ൽ അദ്ദേഹം യൂണിവേഴ്സിറ്റി റെക്ടറായി സേവനമനുഷ്ഠിച്ചു.[1][2]

ഇഗ്നാസ് സെമ്മൽവീസ് (1818-1865) അദ്ദേഹത്തെ ഒരു പ്രധാന എതിരാളിയായി കണക്കാക്കിയിരുന്നു. എന്നിരുന്നാലും, 1864-ഓടെ, അദ്ദേഹം സെമ്മൽവീസിന്റെ വീക്ഷണം സ്വീകരിച്ചു. ഫലത്തിൽ എല്ലാ പ്രസവചികിത്സകരും സെമ്മൽവീസ് ശരിയാണെന്ന് ബോധ്യപ്പെട്ടതായി നിരീക്ഷിച്ചു, കുറച്ച് പേർ അത് തുറന്നു സമ്മതിച്ചെങ്കിലും.

1953-ൽ സ്ഥാപിച്ച വിയന്നയിലെ സ്പത്ഗാസെ (ഡിസ്ട്രിക്റ്റ് 22, ഡൊണാസ്റ്റാഡ്) അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.[2]

എഴുതിയ കൃതികൾ[തിരുത്തുക]

  • Klinik der Geburtshülfe und Gynäkologie, 1855 (ക്ലിനിക് ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) ജോഹാൻ ബാപ്റ്റിസ്റ്റ് ചിയാരി, കാൾ ബ്രൗൺ (1822–1891) എന്നിവർക്കൊപ്പം.
  • സ്റ്റുഡിയൻ ഉബർ സ്വില്ലിംഗ്, 1860 ( ഇരട്ടകളെക്കുറിച്ചുള്ള പഠനം).
  • Ueber mehrere Anomalien der die Frucht umgebenden Eitheile, 1861 കാൾ വെഡ്ലിനൊപ്പം (1815-1891)
  • Sanitäts- Verhältnisse der Wöchnerinnen 1863 an der Geburtsklinik für Hebammen (1863-ൽ മിഡ്‌വൈഫ്‌മാർക്കുള്ള പ്രസവ ആശുപത്രിയിൽ അമ്മമാരുടെ സാനിറ്ററി അവസ്ഥ).
  • Lehrbuch der Geburteshülfe für Hebammen ; 1869, മൂന്നാം പതിപ്പ് 1880 (മിഡ്‌വൈഫുകൾക്കുള്ള പ്രസവചികിത്സയുടെ പാഠപുസ്തകം).

അവലംബം[തിരുത്തുക]

  • ഫ്രാങ്ക് പി. മർഫി, "ഇഗ്നാസ് ഫിലിപ്പ് സെമ്മൽവീസ് (1818-65): ഒരു വ്യാഖ്യാന ഗ്രന്ഥസൂചിക," ബുള്ളറ്റിൻ ഓഫ് ദി ഹിസ്റ്ററി ഓഫ് മെഡിസിൻ 20(1946), 653-707: 669f. ഉദ്ധരിച്ചത്Semmelweis, Ignaz (1861). Etiology, Concept and Prophylaxis of Childbed Fever. Translated by K. Codell Carter. University of Wisconsin Press, September 15, 1983. ISBN 0-299-09364-6. ചൈൽഡ്‌ബെഡ് പനിയുടെ എറ്റിയോളജി, ആശയം, പ്രതിരോധം . കെ.കോഡെൽ കാർട്ടർ വിവർത്തനം ചെയ്തത്. യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ പ്രസ്സ്, സെപ്റ്റംബർ 15, 1983. ഐ.എസ്.ബി.എൻ 0-299-09364-6 . p135 അടിക്കുറിപ്പ് 16
  • പേജൽ: ജീവചരിത്രങ്ങൾ ലെക്സിക്കോൺ (വിവർത്തനം ചെയ്ത ജീവചരിത്രം)
"https://ml.wikipedia.org/w/index.php?title=ജോസഫ്_സ്പാത്ത്&oldid=3938148" എന്ന താളിൽനിന്ന് ശേഖരിച്ചത്