ജോസഫ് മറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു പ്രമുഖ മലയാള എഴുത്തുകാരനും വിവർത്തകനുമാണ് ജോസഫ് മറ്റം. സമഗ്ര സംഭാവനക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ (പാലാ) മറ്റത്തിൽ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ 1954-ൽ ഒന്നാം ക്ലാസ്സോടെ ബി.എ. പാസ്സായി. ഒരു വർഷത്തെ അധ്യാപകവൃത്തിക്കുശേഷം ദീപിക ദിനപത്രത്തിൽ സബ്‌ എഡിറ്ററായി. 1967-ൽ ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്ന്‌ എം.എ പൂർത്തിയാക്കി. തുടർന്ന്‌ പാലാ സെന്റ്‌ തോമസ്‌ കോളജിൽ പ്രൊഫസറായി സേവനം ചെയ്തു. 1986-ൽ റിട്ടയർ ചെയ്‌തു. നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ രചിച്ചു.[2] വാർദ്ധക്യസഹജമായ അസുഖത്താൽ 2013 നവംബർ 5-ന് 83-ആം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.[3]

ഭാര്യ : പരേതയായ ലീലാമ്മ നെടുന്തകിടി മക്കൾ : ബോബി, ഗീതാഞ്ജലി, മാത്തുക്കുട്ടി

വിവർത്തന കൃതികൾ[തിരുത്തുക]

  1. കസൻദ്‌ സാക്കീസിന്റെ ഗോഡ്‌സ്‌ പോപ്പർ
  2. കാതറീൻ ഹ്യൂമിന്റെ നൺസ്‌ സ്‌റ്റോറി
  3. ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ
  4. ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ്‌ ഓഫ്‌ ഇന്ദിരാഗാന്ധി

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/716317/2011-01-07/kerala
  2. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1733
  3. "നോവലിസ്റ്റ് പ്രഫ. ജോസഫ് മറ്റം അന്തരിച്ചു". മനോരമ ഓൺലൈൻ. 2013 നവംബർ 5. ശേഖരിച്ചത് 2013 നവംബർ 5.
"https://ml.wikipedia.org/w/index.php?title=ജോസഫ്_മറ്റം&oldid=3211934" എന്ന താളിൽനിന്ന് ശേഖരിച്ചത്