ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ്
Map
സ്ഥാനംമസഗാവ്, മുംബൈ
Coordinates18°57′56″N 72°50′34″E / 18.965633°N 72.842703°E / 18.965633; 72.842703
Area1.5 acres (0.6 ha)
Created1884
Operated byബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

ദക്ഷിണ മുംബൈയിലെ മസ്ഗാവിൽ 1.5 ഏക്കർ (0.6 ഹെക്ടർ) സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പാർക്ക് ആണ് ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ്[1]. മസഗാവ് ഗാർഡൻസ് എന്നും ഇത് അറിയപ്പെടുന്നു.

സ്ഥാനം[തിരുത്തുക]

ഡോക്ക്‌യാർഡ് റോഡ് റെയിൽവേ സ്റ്റേഷനു പിന്നിൽ ഭണ്ഡാർവാഡ മലയിലാണ് ഈ പാർക്കിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്നും 32 മീറ്റർ (105 അടി) ഉയരത്തിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. മുംബൈ ഹാർബറിന്റെയും തെക്കൻ ബിസിനസ് ഡിസ്ട്രിക്റ്റിന്റെയും വിശാലമായ ഒരു വീക്ഷണം ഇവിടെ നിന്നും ലഭ്യമാണ്.

പേരിനു പിന്നിൽ[തിരുത്തുക]

1880-1884 കാലഘട്ടത്തിൽ 1.5 ഏക്കർ (0.6 ഹെക്ടർ) ജല സംഭരണിയുടെ മുകളിൽ ഈ പൊതു ഉദ്യാനം നിർമിച്ച ബോംബെയുടെ മുനിസിപ്പൽ കമ്മീഷണർ ജോൺ ഹേയ് ഗ്രാൻഡിന്റെ പേരിലായിരുന്നു ആയിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സ്വാതന്ത്ര്യസമര സേനാനിയായ ജോസഫ് ബാപ്റ്റിസ്റ്റയുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്.

ചരിത്രം[തിരുത്തുക]

ബ്രിട്ടീഷുകാർ 1660-ൽ ബോംബെയിൽ എത്തിയ ശേഷം അവർ ഭണ്ഡാർവാഡ ഹിൽ എന്ന ഒരു ബസാൾട്ട് പാറക്കെട്ട് ഒരു കോട്ട നിർമ്മിക്കുവാൻ തെരഞ്ഞെടുത്തു. 1680 ൽ ഇവിടെ മസഗാവ് കോട്ട നിർമ്മിക്കപ്പെട്ടു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കല്പനപ്രകാരം സിദ്ദി ഭരണാധികാരിയായിരുന്ന യാകുത് ഖാൻ ഈ കോട്ട നശിപ്പിക്കുകയും ചെയ്തു [2]. 1884 ൽ നഗരത്തിലെ കുടിവെള്ളക്കുറവ് പരിഹരിക്കാനായി നിരവധി മലകൾ ജലസംഭരണ ടാങ്കുകളായി ഉപയോഗിക്കപ്പെട്ടു. വിഹാർ തടാകത്തിൽ നിന്നും വെള്ളം ഭണ്ഡാർവാഡ മലനിരകളിലേക്ക് കൊണ്ടുവന്നശേഷം, പിന്നീട് അത് നഗരത്തിന് വിതരണം ചെയ്തു. അതിന്മേൽ ജോൺ ഹേയ് ഗ്രാൻറ് പാർക്ക് നിർമ്മിക്കപ്പെട്ടു. 1925 ൽ സംഭരണശേഷി 20,000,000 ഇംപീരിയൽ ഗാലൻ (90,900,000 എൽ) ആക്കി വർദ്ധിപ്പിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Garden job fails, contractors told to show cause". Times of India. Times Group. 30 August 2008. Retrieved 12 October 2008.
  2. Nandgaonkar, Satish (22 March 2003). "Mazgaon fort was blown to pieces – 313 years ago". Indian Express. Express Group. Archived from the original on 12 April 2003. Retrieved 20 September 2008.

ചിത്രശാല[തിരുത്തുക]