Jump to content

ജോഷ് (ഹിന്ദി ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോഷ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമൻസൂർ ഖാൻ
നിർമ്മാണംഗണേഷ് ജയിൻ,
രത്തൻ ജയിൻ,
ബൽവന്ത് സിംഗ്
രചനമൻസൂർ ഖാൻ
അഭിനേതാക്കൾഷാരൂഖ് ഖാൻ
ഐശ്വര്യാ റായ്
ചന്ദ്രചൂർ സിംഗ്
സംഗീതംഅനു മാലിക്ക്
ഛായാഗ്രഹണംകെ.വി. ആനന്ദ്
ചിത്രസംയോജനംകെ. ദിലീപ്
വിതരണംയുണൈറ്റഡ് സെവൻ ക്രിയേഷൻസ്
റിലീസിങ് തീയതിജൂൺ 9, 2000
ഭാഷഹിന്ദി
ബജറ്റ് 17 കോടി
ആകെ 33 കോടി[1]

2000-ൽ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് ജോഷ് (ദേവനാഗരി: जोश). മൻസൂർഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ, ഐശ്വര്യാ റായ് എന്നിവർക്കു പുറമേ ചന്ദ്രചൂർ സിംഗ്, ശരദ് കപൂർ, പ്രിയ ഗിൽ, വിവേക് വസ്വാനി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

കഥാസാരം

[തിരുത്തുക]

1980-കാലത്തെ വാസ്കോ എന്ന ഗോവൻ പട്ടണമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പോർച്ചുഗീസ് കോളോണിയൽ ഭരണത്തിന്റെ സ്മൃതികളുറങ്ങുന്ന ഈ പട്ടണത്തെ തങ്ങളുടെ റൗഡിത്തരങ്ങൾ കൊണ്ട് നിയന്ത്രിച്ചിരുന്ന രണ്ട് യുവസംഘങ്ങളുടെ പരസ്പര മാത്സര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ബിച്ചൂസ്, ഈഗിൾസ് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഈ സംഘങ്ങളുടെ നേതൃത്വം യഥാക്രമം പ്രകാശ്(ശരദ് കപൂർ), മാക്സ്(ഷാരൂഖ് ഖാൻ) എന്നിവർക്കായിരുന്നു. പട്ടണമധ്യത്തിൽ ഒരു അതിർത്തി രേഖ നിർണ്ണയിച്ച് തങ്ങളുടെ അധീനപ്രദേശങ്ങളായി ഒരോ ഭാഗങ്ങളെ ഇവർ തെരഞ്ഞെടുത്തിരുന്നു. എന്നിട്ടു തന്നെയും ഇരു സംഘങ്ങളും തമ്മിൽ കശപിശകളും തല്ലു കൂടലുകളും നടന്നു കൊണ്ടിരുന്നു. പലപ്പോഴും പോലീസ് ഇൻസ്പെക്ടറോ അല്ലെങ്കിൽ ഫാദർ ജേക്കബോ എത്തിയായിരുന്നു ഇരു കൂട്ടരെയും പിരിച്ചു വിട്ടിരുന്നത്.

പ്രകാശിന്റെ ഇളയ സഹോദരൻ രാഹുൽ (ചന്ദ്രചൂർ സിംഗ്) രണ്ടു വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുന്നു. മുംബൈയിൽ മാസ്റ്റർ ഷെഫ് ആയി ജോലി ചെയ്തു കൊണ്ടിരുന്ന രാഹുൽ വാസ്കോ പട്ടണം ചുറ്റി നടന്നു കാണുന്നതിനിടയിൽ മാക്സിന്റെ ഇരട്ട സഹോദരി ഷേർലി(ഐശ്വര്യാ റായ്)യെ കണ്ടുമുട്ടുന്നത്. പ്രഥമ ദർശനത്തിൽ തന്നെ പ്രണായാതുരനാകുന്ന രാഹുൽ മുംബൈയിലേക്ക് മടങ്ങി പോകാതെ വാസ്കോയിൽ തന്നെ തുടരുവാൻ തീരുമാനമെടുക്കുന്നു. രാഹുൽ ട്രീറ്റ് ഹൗസ് എന്ന പേരിൽ ഒരു പേസ്ട്രി കട ആരംഭിക്കുന്നു .ബിച്ചൂസ്-ഈഗിൾസ് ഗ്യാംഗുകളുടെ കുടിപ്പകയുടെ തീവ്രത മനസ്സിലാക്കുന്ന രാഹുൽ തന്റെ പ്രണയം സഹോദരനോടോ മറ്റാരോടുമോ വെളിപ്പെടുത്തുന്നില്ല. ഷേർലിയോടുള്ള പ്രണയം ശക്തമാകുന്ന കാലയളവിലാണ് മാക്സിനെയും ഷേർലിയെയും സംബന്ധിക്കുന്നതും അവർക്കു പോലും അറിയാത്തതുമായ ഒരു 'വലിയ രഹസ്യം' രാഹുൽ മനസ്സിലാക്കുന്നത് - മാക്സും ഷേർലിയും വാസ്കോ പട്ടണസ്ഥാപകനായിരുന്ന ആൽബർട്ടോ വാസ്കോയുടെ വിവാഹേതര ബന്ധത്തിലെ മക്കളാണെന്നത്. ഒരു കത്തിലൂടെ ഇക്കാര്യം ഷേർലിയെ അറിയിക്കുവാൻ രാഹുൽ ശ്രമിക്കുന്നെങ്കിലും സന്ദർഭവശാൽ കത്ത് പ്രകാശിന്റെ കൈകളിലെത്തുന്നു. 20 ലക്ഷം രൂപയുടെ സ്വത്തുകൾ ഇപ്പോഴും ആൽബർട്ടോയുടെ പേരിലുള്ളതിനാൽ അത് സ്വന്തമാക്കുവാനായി മാക്സിനെ ഇല്ലായ്മ ചെയ്യുവാൻ പ്രകാശ് തീരുമാനമെടുക്കുന്നതോടെ കഥ പുതിയ തലങ്ങളിലേക്ക് കടക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
നടൻ/നടി കഥാപാത്രം
ഷാരൂഖ് ഖാൻ മാക്സ് ഡയസ്
ഐശ്വര്യ റായ് ഷേർലി ഡയസ്
ചന്ദ്രചൂർ സിംഗ് രാഹുൽ ശർമ്മ
ശരദ് കപൂർ പ്രകാശ് ശർമ്മ
പ്രിയ ഗിൽ റോസന്ന
വിവേക് വസ്വാനി സാവിയോ
ശരദ് സക്സേന ഇൻസ്പെക്ടർ
പുനീത് വസിഷ്ഠ് മൈക്കിൾ
സുശാന്ത് സിംഗ് ഗോട്‌യ
നാദിറ മിസ്സസ്സ്. ലൂയിസ്
സുഹാസ് ജോഷി രാഹുലിന്റെ അമ്മ

ഗാനങ്ങൾ

[തിരുത്തുക]

അനു മാലിക് ആണ് ഈ ചിത്രങ്ങളുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

# ഗാനം ഗായകർ ദൈർഘ്യം
1 അപുൻ ബോല ഹേമ സർദേശായി, ഷാരൂഖ് ഖാൻ 04:25
2 ഹായി മേര ദിൽ ഉദിത് നാരായൺ, അൽക യാഗ്നിക് 04:08
3 ഹം തോ ദിൽ സേ ഉദിത് നാരായൺ, അൽക യാഗ്നിക് 05:06
4 മേരേ കായലോൻ കി മലിക അഭിജീത് 04:50
5 സിന്ദ ഹൈ ഹം തോ അഭിജീത്, ജോളി മുഖർജി, ഹേമ സർദേസായി 04:44
6 സൈലരു സൈലരേ മനോ, സുരേഷ് പീറ്റേഴ്സ് 05:25

അവലംബം

[തിരുത്തുക]