Jump to content

ജോവായി

Coordinates: 25°18′00″N 92°09′00″E / 25.30000°N 92.15000°E / 25.30000; 92.15000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോവായി
ജ്വയി
Map of India showing location of Meghalaya
Location of ജോവായി in India
Location of ജോവായി
ജോവായി
Location of ജോവായി
in Meghalaya and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Meghalaya
ജില്ല(കൾ) ജൈന്തിയ ഹിൽ‌സ്
Mayor ?
ജനസംഖ്യ
ജനസാന്ദ്രത
25,023 (2001—ലെ കണക്കുപ്രകാരം)
77/കിമീ2 (77/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,380 m (4,528 ft)
കോഡുകൾ

25°18′00″N 92°09′00″E / 25.30000°N 92.15000°E / 25.30000; 92.15000 മേഘാലയ സംസ്ഥാനത്തെ ജൈന്തിയ ഹിൽ‌സ് ജില്ലയുടെ ആസ്ഥാനം കൂടിയായ ഒരു പട്ടണമാണ് ജ്വയി എന്നും അറിയപ്പെടുന്ന ജോവായി . ജൈന്തിയ ഹിൽ‌സ് 1972 ൽ മേഘാലയ സംസ്ഥാനം രൂപപ്പെട്ടപ്പോൾ അതിർത്തി തിരിച്ച ആദ്യത്തെ സംസ്ഥാനമാണ്.

ജോവായി വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും സൌഹൃദ ഗോത്രമായ പ്നാർ ഗോത്രത്തിന്റെ ആസ്ഥാന സ്ഥലവുമാണ്. ജോവായിയുടെ തെക്ക് വശത്ത് ഇന്ത്യ - ബംഗ്ലാദേശ് അതിരും മറ്റുവശങ്ങളിൽ മ്യിന്തു നദിയുമാണ്. സമുദ്രനിരപ്പിൽ നിന്നും 1380 മീ ഉയരത്തിലാണ് ജോവായി സ്ഥിതി ചെയ്യുന്നത്. ഇത് ചുറ്റുവട്ടത്തുള്ള പ്രധാന സ്ഥലങ്ങളിൽ എല്ലാം വിദ്യഭ്യാസത്തിന്റേയും വ്യാപാരത്തിന്റെയും ഒരു പ്രധാന സ്ഥലമാണ്.

എത്തിച്ചേരാൻ

[തിരുത്തുക]

സംസ്ഥാനതലസ്ഥാന നഗരമായ ഷില്ലോങ്ങിൽ നിന്നും റോഡ് മാർഗ്ഗം 60 കി.മി സഞ്ചരിച്ച് ജോവായിയിൽ എത്തിച്ചേരാവുന്നതാണ്. ആസ്സാം, മേഘാലയ, ത്രിപുര, മിസ്സോറം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 44 ന്റെ അരികിലാണ് ജോവായി സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ പ്രധാന ഗതാഗത മാർഗ്ഗം ബസ്സ്, സഹകരണ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ടാക്സികൾ എന്നിവയാണ്.

ഏറ്റവും അടുത്ത റെയിൽ, വിമാനത്താവള നഗരം 160 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗൌഹാട്ടി ആണ്.

വിനോദസഞ്ചാരകേന്ദ്രങ്ങൾ

[തിരുത്തുക]

പട്ടണത്തിനകത്ത് അധികം ആകർഷണ സ്ഥലങ്ങൾ ഇല്ലെങ്കിലും, ഇവിടുത്തെ ബസിംഗ് ലോ മുസിയാഗ് എന്ന മാർക്കറ്റ് വ് യാത്രികർക്ക് വളരെ പ്രിയപ്പെട്ടതാണ്. മറ്റു പ്രധാന ആകർഷണ കേന്ദ്രങ്ങൾ ചിലത്

  • സിൻഡു ക്സിയാർ - വളരെ മനോഹരമായ ഈ സ്ഥലം മ്യിന്തു നദിയുടെ കരയിലാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കിയാംങ് നംഗ്‌ബായുടെ സ്മാരകവും ഇവിടെ നിന്നാൽ കാണാം.
  • തട്‌ലാസ്കേൻ തടാകം - വളരെ പ്രിയപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഇത്. ജൈന്തിയ രാജാവിനു ശേഷം ഇവിടുത്തെ ഭരണാധികാരിയായിരുന്ന സജർ നഗ്‌ലിയാണ് ഈ തടാകം പണികഴിപ്പിച്ചത്.

ഇതു കൂടാതെ ഒരു പാട് പിക്നിക് സ്ഥലങ്ങൾ ജോവായിയിൽ ഉണ്ട്.

ജോവായിയിലെ സ്ഥാപനങ്ങൾ

[തിരുത്തുക]
  • സാങ്കേതിക സ്ഥാപനങ്ങൾ
    • ജോവായി പോളിടെൿനിക് കോളേജ്
  • ഉന്നത വിദ്യഭ്യാ‍സ സ്ഥാ‍പനങ്ങൾ
    • കിയാങ് നാഗ്ബാ ഗവ. കോളേജ്
    • ഖദ് അർ ദലോയി ലോ കോളേജ്
    • തോമസ് ജോൺസ് സിനോദ് കോളേജ്
  • സ്കൂളുകൾ
    • സിൻ രാജ് ഹയർ സെക്ക്. സ്കൂൾ
    • ഗവ. ബോയ്സ് ഹയർ സെക്ക. സ്കൂൾ
    • ഗവ. ഗേൾസ് ഹയർ സെക്ക. സ്കൂൾ
    • ടോം മെമ്മോറിയൽ സെക്ക. സ്കൂൾ
    • മറിയൻ ഹിൽ ഹയർ സെക്ക. സ്കൂൾ
    • സെ. മേരി മസരെല്ലോ ഗേൾസ് സെക്ക. സ്കൂൾ
    • കെ.ജെ. പി. സിനോദ് ഹയർ സെക്ക. സ്കൂൾ
    • ഗവ. പബ്ലിക് സ്കൂൽ
    • എച്.കെ. സിങ് സെക്ക. സ്കൂൾ
    • ഫെയ്ത്ത് അകാദമി സ്കൂൾ
    • ച്ചെ.സ്റ്റാർ സെക്ക. സ്കൂൾ
    • ജൈന്തിയ എൻ‌ജി. സെക്ക. സ്കൂൾ
    • നോർത്ത് ലിബർട്ടി സ്കൂൾ
    • ലിറ്റിൽ ഫ്ലവർ സെക്ക സ്കൂൽ

അടുത്ത സ്ഥലങ്ങൾ

[തിരുത്തുക]
  • പനലിയാർ
  • ലുലോങ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോവായി&oldid=3797298" എന്ന താളിൽനിന്ന് ശേഖരിച്ചത്