ജോയ്‌സിലിൻ എൽഡേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോയ്‌സിലിൻ എൽഡേഴ്‌സ്
15th യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സർജൻ ജനറൽ
ഓഫീസിൽ
September 8, 1993 – December 31, 1994
രാഷ്ട്രപതിബിൽ ക്ലിന്റൺ
മുൻഗാമിറോബർട്ട് എ. വിറ്റ്നി (acting)
പിൻഗാമിഓഡ്രി എഫ്. മാൻലി (acting)
വ്യക്തിഗത വിവരങ്ങൾ
ജനനം
മിനി ലീ ജോൺസ്

(1933-08-13) ഓഗസ്റ്റ് 13, 1933  (90 വയസ്സ്)
ഹോവാർഡ് കൗണ്ടി, അർക്കൻസാസ്, യു.എസ്.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
Military service
Branch/servicePublic Health Service Commissioned Corps, United States Army
Years of serviceUSA: 1953–1956
RankUSPHS: Vice Admiral

മിന്നീ ജോയ്‌സിലിൻ എൽഡേഴ്‌സ് (ജനനം, മിനി ലീ ജോൺസ്; ഓഗസ്റ്റ് 13, 1933) ഒരു അമേരിക്കൻ പീഡിയാട്രീഷ്യനും പബ്ലിക് ഹെൽത്ത് അഡ്മിനിസ്‌ട്രേറ്ററുമാണ്. 1993 മുതൽ 1994 വരെ അമേരിക്കൻ ഐക്യനാടുകളഇലെ സർജൻ ജനറലായി അവർ സേവനമനുഷ്ഠിച്ചു. പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോർപ്‌സിൽ വൈസ് അഡ്മിറൽ ആയിരുന്ന അവർ രണ്ടാമത്തെ സ്ത്രീയും, നിറത്തിൻറെ അടിസ്ഥാനത്തിലുള്ള രണ്ടാമത്തെ വ്യക്തിയും, സർജനായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജയുമാണ്.

മയക്കുമരുന്ന് നിയമവിധേയമാക്കൽ, സ്‌കൂളുകളിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ വിവാദ വിഷയങ്ങൾ സംബന്ധമായ അവളുടെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള തുറന്ന ചർച്ചയുടെ പേരിലാണ് എൽഡേഴ്‌സ് അറിയപ്പെടുന്നത്.[1] അവളുടെ ഇത്തരം കാഴ്ചപ്പാടുകളുടെ ഫലമായുണ്ടായ വിവാദങ്ങൾക്കിടയിൽ 1994 ഡിസംബറിൽ അവർ രാജിവയ്ക്കാൻ നിർബന്ധിതയായി. നിലവിൽ അവർ അർക്കൻസാസ് യൂണിവേഴ്സിറ്റി ഫോർ മെഡിക്കൽ സയൻസസിൽ പീഡിയാട്രിക്സ് പ്രൊഫസറാണ്.

ആദ്യകാല ജീവിതം[തിരുത്തുക]

മിന്നി ലീ ജോൺസ് എന്ന പേരിൽ അർക്കൻസാസിലെ ഷാലിൽ[2] ഒരു പാവപ്പെട്ട, കൃഷീവലന്മാരുടെ കുടുംബത്തിൽ എട്ട് കുട്ടികളിൽ മൂത്തവളായി ജനിച്ച എൽഡേർസ് അവളുടെ സ്കൂൾ ക്ലാസിലെ സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നു.[3] ഷാലിലേക്ക് മടങ്ങുന്നതിന് മുമ്പ് കുടുംബം കാലിഫോർണിയയിലെ റിച്ച്മണ്ടിലെ ഒരു യുദ്ധകാല കപ്പൽശാലയ്ക്ക് സമീപത്തായി രണ്ട് വർഷം ചെലവഴിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Duffy, Michael (December 19, 1994). "Getting Out the Wrecking Ball". Time. Archived from the original on August 12, 2013. Retrieved July 22, 2007.
  2. "Joycelyn Elders, MD, 15th US Surgeon General". University of Minnesota. Archived from the original on June 28, 2010. Retrieved February 16, 2013.
  3. "Biography: Dr. M. Joycelyn Elders". NLM/NIH. Retrieved February 16, 2013.
"https://ml.wikipedia.org/w/index.php?title=ജോയ്‌സിലിൻ_എൽഡേഴ്‌സ്&oldid=3943999" എന്ന താളിൽനിന്ന് ശേഖരിച്ചത്