ജോയി ലോറൻ ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോയി ലോറൻ ആഡംസ്
ആഡംസ് ലൂയിസ്‍വില്ലെ സൂപ്പർകോൺ 2018ൽ
ജനനം (1968-01-09) ജനുവരി 9, 1968  (56 വയസ്സ്)
തൊഴിൽനടി, സംവിധായിക
സജീവ കാലം1977–ഇതുവരെ
ജീവിതപങ്കാളി(കൾ)ബ്രയാൻ വിലിം (m. 2014)

ജോയി ലോറൻ ആഡംസ് (ജനനം: ജനുവരി 9, 1968))[1][2] ഒരു അമേരിക്കൻ നടിയും സംവിധായികയുമാണ്. മോഷൻ പിക്ചർ മ്യൂസിക്കൽ അഥവാ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചേസിംഗ് ആമി ഉൾപ്പെടെ നിരവധി കെവിൻ സ്മിത്ത് വ്യൂ അസ്കെനിവേഴ്‌സ് ചിത്രങ്ങളിൽ ആഡംസ് പ്രത്യക്ഷപ്പെട്ടു.

ഔദ്യോഗികജീവിതം[തിരുത്തുക]

1977 ൽ എക്സോർസിസ്റ്റ് II: ദി ഹെററ്റിക് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ ആഡംസ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചു. അവിടെ നിന്ന് അവർ വലിയ വേഷങ്ങൾ കണ്ടെത്താൻ തുടങ്ങി. 1991 ൽ ആഡംസ് മാരീഡ് ... വിത് ചിൽഡ്രൺ എന്ന ടെലിവിഷൻ പരമ്പരയുടെ "ടോപ്പ് ഓഫ് ദ ഹീപ്പ്" എന്ന പേരിലുള്ള നൂറാമത്തെ എപ്പിസോഡിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് അതിന്റെ ഹ്രസ്വകാല ഉപ പരമ്പരയിലും അഭിനയിച്ചു. 1993 ൽ റിച്ചാർഡ് ലിങ്ക്ലേറ്ററിന്റെ ഡെയ്സ്ഡ് ആന്റ് കൺഫ്യൂസ്ഡ് എന്ന സിനിമയിലെ സിമോണെ എന്ന വേഷത്തിലൂടെ ആഡംസ് തന്റെ ആദ്യത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം, സാറ്റർഡേ നൈറ്റ് ലൈവ് എന്ന ടെലിവിഷൻ ഷോ അവലംബമാക്കിയുള്ള കോൺഹെഡ്‌സ് എന്ന സയൻസ് ഫിക്ഷൻ കോമഡി സിനിമയിൽ കോണി കോൺഹെഡിന്റെ സുഹൃത്തുക്കളിൽ ഒരാളായി പ്രത്യക്ഷപ്പെട്ടു.

രണ്ട് വർഷത്തിന് ശേഷം കെവിൻ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാൾ‌റാറ്റ്സിൽ ആഡംസ് അഭിനിയിച്ചു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും അവരുടെ ബന്ധം സ്മിത്തിന്റെ അടുത്ത ചിത്രമായ ചേസിംഗ് ആമിക്ക് പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ബന്ധം വളരെക്കാലം നീണ്ടുനിന്നില്ലെന്നിരുന്നാലും സൗഹൃദപരമായാണ് അവസാനിച്ചത്. അതേസമയം, 1996 ൽ, ചേസിംഗ് ആമിയുടെ തിരക്കഥ സ്മിത്ത് തയ്യാറാക്കുമ്പോൾ, ജേസൺ ബ്ലൂം സംവിധാനം ചെയ്ത ബയോ-ഡോം എന്ന സ്ലാപ്സ്റ്റിക്ക് കോമഡിയുടെ താരനിരയിലേയ്ക്ക് ആഡംസ് തെരഞ്ഞെടുക്കപ്പെട്ടു. ബഡ് മാക്കിന്തോഷ് (പോളി ഷോർ) എന്ന കഥാപാത്രത്തിന്റെ കാമുകിയായ മോണിക്കിന്റെ വേഷത്തിൽ ആഡംസ് ഈ ചിത്രത്തിൽ അഭിനയിച്ചു.[3] 1997 ൽ പുറത്തിറങ്ങിയ ചേസിംഗ് ആമിയിൽ, ബെൻ അഫ്‌ലെക്ക് അവതരിപ്പിച്ച കഥാപാത്രവുമായി പ്രണയത്തിലായ അലിസ്സ ജോൺസ് എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിനു പുറമേ, ആഡംസ് ചിത്രത്തിന്റെ ശബ്‌ദട്രാക്കിനായി "എലൈവ്" എന്ന ഗാനം എഴുതി അവതരിപ്പിച്ചു.[4] ചേസിംഗ് ആമിയിലെ ആഡംസിന്റെ പ്രകടനം 1997 ലെ ചിക്കാഗോ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ഏറ്റവും പ്രതീക്ഷ നൽകുന്ന നടിക്കുള്ള ലാസ് വെഗാസ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡും ഒപ്പം മോഷൻ പിക്ചർ മ്യൂസിക്കൽ അഥവാ കോമഡി വിഭാഗത്തിൽ മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനും നേടി. അവിടെ നിന്ന്, സ്മിത്തിന്റെ അടുത്ത ചിത്രമായ 1999 ലെ ഡോഗ്മയിൽ ആഡംസ് നായികയായി നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിൽ ലിൻഡ ഫിയോറെന്റിനോ ഈ വേഷം കരസ്ഥമാക്കി.[5]

സ്വകാര്യജീവിതം[തിരുത്തുക]

അർക്കൻസാസിലെ നോർത്ത് ലിറ്റിൽ റോക്കിൽ മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയായി ആഡംസ് ജനിച്ചു. അവളുടെ അച്ഛൻ ഒരു തടി സംഭരണശാലയുടെ ഉടമയായിരുന്നു. ആഡംസ് നോർത്ത് ലിറ്റിൽ റോക്കിന്റെ ഓവർബ്രൂക്ക് പരിസരത്ത് തന്റെ ബാല്യകാലം ചെലവഴിക്കുകയും 1986 ൽ നോർത്ത് ലിറ്റിൽ റോക്ക് നോർത്ത് ഈസ്റ്റ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ പഠനത്തിന് ഒരു വർഷത്തിനുശേഷം അഭിനയം തുടരാനുള്ള ആഗ്രഹം അവർ പ്രഖ്യാപിച്ചു. ഇപ്പോൾ കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ താമസിക്കുന്ന ആഡംസ് മുമ്പ് മിസിസിപ്പിയിലെ ഓക്സ്ഫോർഡിലും താമസിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Slotek, Jim (August 17, 1999). "She Can Speak Hollywoodese Baby-Voiced Joey Lauren Adams Has Learned That Money Talks". The Toronto Sun. Toronto, Ontario, Canada: Postmedia Network. "I thought after Chasing Amy, I would be able to do anything I want, which definitely wasn't the case," the 31-year-old actress says.
  2. Thompson, Bob (July 28, 2000). "The Naughty Professor Adams Leaves Her 'Nice Girl' Image Behind With Harvard Man". The Toronto Sun. Toronto, Ontario, Canada: Postmedia Network. That's what the 32-year-old Adams was doing this week while shooting James Toback's film, Harvard Man, at the Jarvis St. high school auditorium.
  3. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോയി ലോറൻ ആഡംസ്
  4. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോയി ലോറൻ ആഡംസ്
  5. Smith, Kevin. "In The Beginning... The Story of Dogma". Liner note essay for the Dogma DVD. Columbia TriStar
"https://ml.wikipedia.org/w/index.php?title=ജോയി_ലോറൻ_ആഡംസ്&oldid=3547524" എന്ന താളിൽനിന്ന് ശേഖരിച്ചത്