ജോതിഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വസ്തുവിന് ചുറ്റും സ്ഥല കാലങ്ങളിൽ സ്വാധീനം ചെലുത്തിക്കൊണ്ട് സ്ഥാനമാറ്റം നടക്കുന്ന ഏഴു ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെയും , രണ്ടു സഞ്ചാരപഥങ്ങൾ കൂട്ടിമുട്ടുന്ന സ്ഥാനങ്ങളെയും അടിസ്ഥാനമാക്കി ആ വസ്തുവിന് ഭാവിയിലും, ഭൂതത്തിലും, വർത്തമാനത്തിലും ആയി ബന്ധപ്പെട്ട സംഭവങ്ങളെ അറിയാൻ നിലവിൽ ഉപയോഗിക്കുന്ന ഒരു സമ്പ്രദായമാണ് ജോതിഷം.

ഭൂമിയിൽ ഉള്ള ഒരു വസ്തുവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അറിയുന്നതിന് സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, എന്നിവയുടെയും രാഹു കേതുക്കളുടെയും സ്ഥാനങ്ങളും, സ്ഥാനമാറ്റങ്ങളും ആ വസ്തുവിനെ ആധാരമാക്കി കണക്കാക്കിയാണ് ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജോതിഷം&oldid=2825176" എന്ന താളിൽനിന്ന് ശേഖരിച്ചത്