ജോജോ മോയെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോജോ മോയെസ്
Paris - Salon du livre de Paris 2017 - Jojo Moyes - 001 (cropped).jpg
ജനനംPauline Sara Jo Moyes
(1969-08-04) 4 ഓഗസ്റ്റ് 1969  (53 വയസ്സ്)
London, England
LanguageEnglish
NationalityEnglish
Period1993–present
GenreRomance
SpouseCharles (Maxwell) Arthur
Children3
Website
www.jojomoyes.com

ഒരു ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ജോജോ മോയെസ് (Jojo Moyes). 1969 ആഗസ്റ്റ് 4 ന് ഇംഗ്ലണ്ടിൽ ജനിച്ചു. റൊമാന്റിക് നോവലിസ്റ്റ്സ് അസോസിയേഷൻറെ "റൊമാൻറിക് നോവൽ ഓഫ് ദ ഇയർ" അവാർഡ് രണ്ടു തവണ നേടുകയും നോവൽ ഇരുപത്തെട്ടു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് അവർ.[1]

ജീവിതരേഖ[തിരുത്തുക]

ജോജോ മോയെസ് ബെഡ്ഫോർഡ് ന്യൂ കോളജിൽ നിന്നു പഠനം പൂർത്തിയാക്കി. 1992 മുതൽ 10 വർഷം ദ ഇൻഡിപ്പെൻഡിൽ ജേർണലിസ്റ്റായി ജോലി ചെയ്തു. ഒരു വർഷം ഹോങ്കോംഗിൽ സൺഡേ മോർണിംഗ് പോസ്റ്റിനു വേണ്ടിയും ജോലി ചെയ്തിരുന്നു. മോയെസ് Essex ലെ Saffron Walden ലെ ഒരു ഫാമിൽ ഭർത്താവിനോടും അവരുടെ 3 കുട്ടികളോടൊപ്പവും താമസിക്കുന്നു.

എഴുത്തുകാലം[തിരുത്തുക]

2002 ൽ ആദ്യ നോവലായ "ഷെൽറ്ററിംഗ് റെയിൻ" പബ്ലിഷ് ചെയ്തതു മുതലാണ് മോയെസ് ഒരു മുഴുവൻ സമയ എഴുത്തുകാരിയായി മാറിയത്. നോവൽ രചനയോടൊപ്പം ദ ഡെയിലി ടെലഗ്രാഫിൽ ലേഖനങ്ങൾ എഴുതുന്നതും തുടർന്നു. മോയെസിന് ആദ്യ അവാർഡ് ലഭിക്കുന്നത് "ഫോറിൻ ഫ്രൂട്ട്" എന്ന നോവലിനായിരുന്നു. പിന്നീട് 2011 ൽ The Last Letter From Your Lover എന്ന നോവലിനും അവാർഡ് ലഭിച്ചു.

2013 ലെ മോയെസിന്റെ Me Before You എന്ന പ്രണയ കഥയുടെ ചലച്ചിത്ര ഭാക്ഷ്യം അതേപേരിൽ 2016 ജൂൺ മാസത്തിൽ പുറത്തിറങ്ങിയിരുന്നു. Me Before You വിനു തുടർച്ചയായി After You എന്ന പേരിലുള്ള നോവലിന്റെ രണ്ടാം ഭാഗത്തിന്റ പേപ്പർബാക്ക് എഡിഷൻ ജൂൺ 30 ന് പബ്ലിഷ് ചെയ്തിരുന്നു.

ജോജോ മോയെസിന്റെ പുസ്തകങ്ങൾ[തിരുത്തുക]

 1. ഷെൽറ്ററിംഗ് റെയിൻ (2002)
 2. ഫോറിൻ ഫ്രൂട്ട് (2003) (published in the US as Windfallen)
 3. ദ പീക്കോക്ക് എമ്പോറിയം (2004)
 4. ദ ഷിപ്പ് ഓഫ് ബ്രൈഡ്സ് (2005)
 5. സിൽവർ ബേ (2007)
 6. നൈറ്റ് മ്യൂസിക് (2008)
 7. ദ ഹോർസ് ഡാൻസർ (2009)
 8. ദ ലാസ്റ്റ് ലറ്റർ ഫ്രം യുവർ ലവർ (2010)
 9. മി ബിഫോർ യു (2012)
 10. ഹണിമൂൺ ഇൻ പാരിസ് (2012)
 11. ദ ഗേൾ യു ലെഫ്റ്റ് ബിഹൈൻഡ് (2012)
 12. ദ വൺ പ്ലസ് വൺ (2014) (published in the US as One Plus One)
 13. ആഫ്റ്റർ യു (2015)
 14. പാരിസ് ഫോർ വൺ (2016)
 15. സ്റ്റിൽ മി (2018)

അവലംബം[തിരുത്തുക]

 1. "jojo moyes red chat" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 15 November 2017.
"https://ml.wikipedia.org/w/index.php?title=ജോജോ_മോയെസ്&oldid=3253672" എന്ന താളിൽനിന്ന് ശേഖരിച്ചത്