ജോജി കെ. ജോൺ
ദൃശ്യരൂപം
ജോജി ജോൺ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, സഹ സംവിധായകൻ |
സജീവ കാലം | 2000–മുതൽ |
ഉയരം | 6 അടി (2 മീ)* |
ജീവിതപങ്കാളി(കൾ) | ഷർമിൾ (m. 2010) |
കുട്ടികൾ | ജോഹൻ ജോജി, ജോവോൺ ജോജി |
മാതാപിതാക്ക(ൾ) | കെ. ജെ. ജോൺ ലൂസമ്മ |
ബന്ധുക്കൾ | ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി (സഹോദരങ്ങൾ) |
മലയാള ചലച്ചിത്ര അഭിനേതാവാണ് ജോജി എന്നറിയപ്പെടുന്ന ജോജി കെ ജോൺ. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു വരുന്നു.[1] ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ആയിരുന്നു അഭിനയിച്ച ആദ്യത്തെ സിനിമ.
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണു ജോജി. കെ. ജെ. ജോൺ ലൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുംബത്തിൽ ജനിച്ചു. എൻ. എസ്. എസ്. കോളേജ്, വാഴൂരിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോവോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.[2] [3] [4] [5] [6]
ചലച്ചിത്രരംഗം
[തിരുത്തുക]അഭിനയിച്ച സിനിമകളുടേയും സീരിയലുകളുടേയും വിവരങ്ങൾ കൊടുക്കുന്നു.
സിനിമകൾ
[തിരുത്തുക]- ജോജി
- ബ്രോ ഡാഡി
- സൗദി വെള്ളക്ക
- ചട്ടമ്പി
- 1744 വൈറ്റ് ആൾട്ടോ - സെന്ന ഹെഗ്ഡെ [7] [8]
- പാൽ തു ജാൻവർ
- കാതൽ ദ് കോർ
- കുറുക്കൻ
- ത തവളയുടെ ത
- അഞ്ച കള്ള കോക്കാൻ
- ആബേൽ
- സത്യത്തിൽ സംഭവിച്ചത്
സീരിയൽ
[തിരുത്തുക]- പ്രണയകഥ
- കുങ്കുമം (സീരിയൽ)
ചിത്രങ്ങൾ
[തിരുത്തുക]-
ബ്രോ ഡാഡിയുടെ ഷൂട്ടിങ്