ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ
Portrait of Johan Christian Dahl
Carl Christian Vogel von Vogelstein (1823)
ജനനപ്പേര് Johan Christian Claussen Dahl
ജനനം 1788 ഫെബ്രുവരി 24(1788-02-24)
Bergen, Norway
മരണം 1857 ഒക്ടോബർ 14
Dresden, Germany
രാജ്യം Norwegian
പ്രവർത്തന മേഖല Norwegian Landscape painting
പ്രസ്ഥാനം Norwegian romantic nationalism
പ്രചോദനം നൽകിയവർ Christoffer Wilhelm Eckersberg
പുരസ്കാരം Order of St. Olav
Order of Vasa
Order of Dannebrog

ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ (ഫെബ്രുവരി 24, 1788 – ഒക്ടോബർ 14, 1857) നോർവീജിയൻ ചിത്രകാരനായിരുന്നു. പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തിയിരുന്ന ഡാലിനെ നോർവിജിയൻ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരൻ എന്നു വിശേഷിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിനു ശേഷം 1824 മുതൽ മരണം വരെ ഡ്രെസ്ഡൻ അക്കാദമിയിൽ പ്രൊഫസറായിരുന്നു. പ്രശസ്ത ജർമൻ ചിത്രകാരനും പ്രകൃതിദൃശ്യ ചിത്രരചനയിൽ പ്രമുഖനുമായ സി. ഡി. ഫ്രീഡ്റിച്ചുമായുളള സമ്പർക്കം ഡാലിനെ വളരെയേറെ സ്വാധീനിച്ചു. മറ്റൊരു പ്രമുഖ പ്രകൃതിദൃശ്യചിത്രകാരനായ റൂയിഡേലിന്റെ കലാസൃഷ്ടികളും ഡാലിന് പ്രചോദനം നൽകി.

പത്തൊൻപതാം നൂറ്റാണ്ടിലെ നോർവീജിയൻ കലയെ ഏറെ സ്വാധീനിച്ച ദേശീയതാബോധം ഡാലിന്റെ ചിത്രരചനയിലും തെളിഞ്ഞു കാണാം. 1857-ൽ ഇദ്ദേഹം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൽ, ജൊഹാൻ ക്രിസ്റ്റ്യൻ (1788-1857) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജൊഹാൻ_ക്രിസ്റ്റ്യൻ_ഡാൽ&oldid=1765335" എന്ന താളിൽനിന്നു ശേഖരിച്ചത്