ജൊസാനി ച്വാക്കാ ദേശീയോദ്യാനം

Coordinates: 6°13′59″S 39°24′14″E / 6.233°S 39.404°E / -6.233; 39.404[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൊസാനി ച്വാക്കാ ദേശീയോദ്യാനം
Map showing the location of ജൊസാനി ച്വാക്കാ ദേശീയോദ്യാനം
Map showing the location of ജൊസാനി ച്വാക്കാ ദേശീയോദ്യാനം
Jozani on Zanzibar
LocationZanzibar, Tanzania
Nearest cityJozani
Coordinates6°13′59″S 39°24′14″E / 6.233°S 39.404°E / -6.233; 39.404[1]
Area50 km2 (19 sq mi)
Established2004
Governing bodyTanzania National Parks Authority

ജൊസാനി ച്വാക്കാ ബേ ദേശീയോദ്യാനം, സാൻസിബാർ ദ്വീപിൽ സ്ഥിതിചെയ്യുന്ന ടാൻസാനിയിലെ 50 ചതുരശ്ര കിലോമീറ്റർ (19 ചതുരശ്ര മൈൽ) വിസ്തൃതിയുളള ഒരു ദേശീയോദ്യാനമാണ്. സാൻസിബറിലെ ഏക ദേശീയോദ്യാനമാണിത്.

ആഫ്രിക്കയിലെ മറ്റ് പ്രദേശങ്ങളിൽ കാണപ്പെടുന്ന കറുപ്പും വെളുപ്പും നിറമുള്ള കൊളോബസുകളിൽ നിന്ന് വ്യത്യസ്തമായി, മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന സാൻസിബാർ റെഡ് കൊളോബസ്  (Procolobus kirkii) എന്ന ഒരിനം കുരങ്ങൻമാരെ ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. ഇവ കിർൿസ് റെഡ് കൊളോബസ് എന്നും അറിയപ്പെടുന്നു. ഇവയുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 1000 മാത്രമാണ്.[2]  സർ ജോൺ കിർക്ക് (1832-1922) എന്ന സാൻസിബാറിലെ ബ്രിട്ടീഷ് വംശജൻറെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. ഇവയെ ആദ്യമായി ജന്തുശാസ്ത്രത്തിനു പരിചയപ്പെടുത്തിയ് ഇദ്ദേഹമായിരുന്നു.[3][4] 1990 കളുടെ മധ്യത്തിൽമുതൽ സാൻസിബറിൽ പ്രധാന സംരക്ഷണം കൊടുക്കേണ്ട ഇനമായി ഈ വർഗ്ഗം രേഖപ്പെടുത്തപ്പെട്ടു. ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന മറ്റു ജീവിയിനങ്ങൾ സൈക്സ് കുരങ്ങൻ, ബുഷ് ബേബീസ് (ഗലാഗോ), 50 ലേറെ ഇനം പൂമ്പാറ്റകൾ, 40 ലധികം ഇനം പക്ഷികൾ എന്നിവയാണ്.[5] 

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Jozani Chwaka Bay National Park". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Wild Life Zala Park". Zanzibar.org.
  3. "The Jozani Forest Reserve". Commission for Tourism. Archived from the original on 2011-09-06. Retrieved 13 June 2011.
  4. Inventory Acc.942 Papers of Sir John Kirk GCMB KCB and Lady Kirk née Helen Cooke. National Library of Scotland: Manuscripts Division.
  5. "The Jozani Forest Reserve". Commission for Tourism. Archived from the original on 2011-09-06. Retrieved 13 June 2011.