ജൈവായുധപ്രയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാക്ടീരിയകൾ, വൈറസ്സുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുജീവികളെ മനുഷ്യരുടേയും മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ഇടയിൽ കടത്തിവിട്ട് അവയെ കൂട്ടത്തോടെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന തന്ത്രമാണ് ജൈവായുധപ്രയോഗം അഥവാ ബയോളജിക്കൽ വാർഫെയർ.

ചരിത്രം[തിരുത്തുക]

ആധുനികമനുഷ്യന്റെ സൃഷ്ടിയാണിതെന്ന പൊതുധാരണയുണ്ട്. നൂറ്റാണ്ടുകൾക്കുമുൻപുതന്നെ ഈ വിദ്യ വിജയകരമായി ഉപയോഗത്തിലുണ്ടായിരുന്നു. പ്രാചീനകാലത്തെ പലയുദ്ധങ്ങളിലും കോളറയും പ്ലേഗും ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾ ശത്രുരാജ്യങ്ങളുടെ ശുദ്ധജലസ്രോതസ്സുകളിൽ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് യുദ്ധങ്ങളിൽ ഫ്രഞ്ച് വ്യാപാരികൾ മസൂരി ബാധിച്ചുമരിച്ചവരുടെ ദേഹത്തുനിന്നെടുത്ത പുതപ്പുകൾ അമേരിക്കൻ ഇൻഡ്യൻസിനുവിറ്റു. ഇത് അവരെ ദയനീയമാംവണ്ണം യുദ്ധത്തിൽ പരാജയപ്പെടുത്താൻ വഴിയൊരുക്കി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൈവായുധപ്രയോഗം&oldid=1818641" എന്ന താളിൽനിന്നു ശേഖരിച്ചത്