ജൈത്തൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jython
Jython Logo
ആദ്യപതിപ്പ്ജനുവരി 17, 2001; 23 വർഷങ്ങൾക്ക് മുമ്പ് (2001-01-17)
Stable release
2.7.1 / ജൂലൈ 1, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-07-01)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPython and Java
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
പ്ലാറ്റ്‌ഫോംJava Virtual Machine
തരംPython Programming Language Interpreter
അനുമതിപത്രംPython Software Foundation License (for older releases see License terms)
വെബ്‌സൈറ്റ്www.jython.org വിക്കിഡാറ്റയിൽ തിരുത്തുക

ജാവ പ്ലാറ്റ്ഫോമിൽ പ്രവർത്തിപ്പിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന പൈത്തൺ പ്രോഗ്രാമിങ് ഭാഷയുടെ ഒരു പ്രയോഗമാണ് ജൈത്തൺ. ഇത് ജെപൈത്തണിൻറെ പിന്തുടർച്ചക്കാരനാണ്..[2]

അവലോകനം[തിരുത്തുക]

ജൈത്തൺ പ്രോഗ്രാമുകൾക്ക് ഏത് ജാവ ക്ലാസും ഇറക്കുമതി ചെയ്യാം. ചില സ്റ്റാൻഡേർഡ് മൊഡ്യൂളുകൾ ഒഴികെ, പൈത്തൺ മൊഡ്യൂളുകൾക്ക് പകരം ജാവ ക്ലാസുകൾ ഉപയോഗിക്കുന്നു. പൈത്തൺ പ്രോഗ്രാമിങ് ഭാഷാ വിതരണത്തിലെ മിക്കവാറും എല്ലാ മൊഡ്യൂളുകളും ജൈത്തണിൽ ഉൾപ്പെടുന്നു, സിയിൽ ആദ്യം നടപ്പിലാക്കിയ ചില ഘടകങ്ങൾ മാത്രം അപര്യാപ്‌തമാണ്. ഉദാഹരണത്തിന്, ജൈത്തണിലെ ഒരു യൂസർ ഇൻറർഫേസ് സ്വിംഗ്(Swing), എഡബ്ല്യുഐ(AWT), എസ്ഡബ്ല്യൂ(SWT) എന്നിവയിൽ എഴുതാം. ആവശ്യാനുസരണം അല്ലെങ്കിൽ സ്ഥിരമായി ജാവ ബൈറ്റ്കോഡ് (മധ്യവർത്തി ഭാഷ) ആയി ചേർക്കുന്നു.

ചരിത്രം[തിരുത്തുക]

ജൈത്തൺ തുടക്കത്തിൽ ജാവ സിയ്ക്ക് പകരമായി 1997 അവസാനത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, പൈത്തൺ പ്രോഗ്രാമുകൾ വഴി ലഭ്യമാകുന്ന പ്രകടന-തീവ്ര കോഡ്, 2000 ഒക്ടോബറിൽ സോർഫ്ഫോർജിലേക്ക് മാറ്റപ്പെട്ടു. പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ 2005 ജനുവരിയിൽ ഗ്രാൻറ് നൽകി. 2009 ജൂണിൽ ജൈത്തൻ 2.5 പുറത്തിറങ്ങി.[3]

സ്റ്റാറ്റസും റോഡ്മാപ്പും[തിരുത്തുക]

ഏറ്റവും പുതിയ പതിപ്പ് ജൈത്തൺ 2.7.1. 2017 ജൂലൈ 1 നാണ് അത് പുറത്തിറങ്ങിയത്.[1] പൈത്തൺ ഭാഷാ സ്പെസിഫിക്കേഷൻ ജൈത്തൺ നടപ്പിലാക്കുന്നുണ്ടെങ്കിലും, പൈത്തണിലുള്ള റഫറൻസ് ഇൻപ്ലിമെൻറേൻ നടപ്പിലാക്കുമ്പോൾ സിപൈത്തൺ ഉപയോഗിച്ചുള്ള ചില വ്യത്യാസങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. [4][5]

ലൈസൻസ് നിബന്ധനകൾ[തിരുത്തുക]

പതിപ്പ് 2.2 ൽ, പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ ലൈസൻസ് (v2) അനുസരിച്ചാണ് ജൈത്തൺ (സാധാരണ ലൈബ്രറിയുൾപ്പെടെ) ലഭ്യമാവുക. പഴയ പതിപ്പുകൾ ജൈത്തൺ 2.0, 2.1 ലൈസൻസിനും ജെപൈത്തൺ 1.1.x സോഫ്റ്റ് വെയർ ലൈസൻസും ഉൾക്കൊള്ളുന്നു.[6]

അപ്പാച്ചെ സോഫ്റ്റ് വെയർ ലൈസൻസിനു കീഴിൽ കമാൻഡ് ലൈൻ ഇൻറർപ്രെറ്റർ ലഭ്യമാണ്.

ഉപയോഗം[തിരുത്തുക]

  • ജെബോസ് (JBoss) ആപ്ലിക്കേഷൻ സെർവറിൻറെ കമാൻഡ് ലൈൻ ഇൻറർഫേസ് സ്ക്രിപ്റ്റിംഗിന് ജൈത്തൺ ഉപയോഗിക്കുന്നു.
  • ഒറക്കിൾ വെബ്ലോഗിക്ക് സെർവർ സ്ക്രിപ്റ്റിങ് ടൂൾ ജൈത്തൺ ഉപയോഗപ്പെടുത്തുന്നു.
  • ഐബിഎം റാഷണൽ ഡെവലപ്മെൻറ് ടൂളുകൾ ജൈത്തൺ സ്ക്രിപ്റ്റിംഗ് അനുവദിക്കുന്നു.
  • ഡബ്ല്യൂഎസ്അഡ്മിൻ (Wsadmin) ഉപയോഗിച്ച് ഐബിഎം വെബ്സ്ഫിയർ ആപ്ലിക്കേഷൻ സെർവർ ടൂൾ സ്ക്രിപ്റ്റിംഗ് ജൈത്തണും, ജാക്കളും(Jacl) ഉപയോഗിച്ച് അനുവദിക്കുന്നു.
  • ഇസഡ്കെ(ZK)- എന്നത് ജൈത്തണിൽ എഴുതപ്പെട്ട ഗ്ലൂ ലോജിക് അനുവദിക്കുന്ന ഒരു ജാവ അജാക്സ് ചട്ടക്കൂട്.

ഇതും കാണുക[തിരുത്തുക]

  • ജാവ സ്ക്രിപ്റ്റിംഗ് ഭാഷകളുടെ പട്ടിക.
  • അയൺപൈത്തൺ (IronPython) - .നെറ്റിനും മോണോയ്ക്കുമുള്ള പൈത്തൺ നടപ്പിലാക്കുന്നു.
  • പൈപൈ(PyPy) - പൈത്തൺ പ്രോഗ്രാമിങ് ഭാഷയ്ക്കുള്ള ഒരു സ്വയം ഹോസ്റ്റിംഗ് ഇൻറർപ്രെട്ടർ.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Wierzbicki, Frank (2017-07-01). "Jython 2.7.1 final released!". Frank Wierzbicki's Weblog. Retrieved 2015-07-14.
  2. "JythonFaq/GeneralInfo - JythonWiki". 2014-04-03. Retrieved 2015-03-28.
  3. Wierzbicki, Frank (2009-06-16). "Jython 2.5.0 Final is out!". Retrieved 2009-07-02.
  4. "JythonFaq". Jython's project. Retrieved 2009-07-05.
  5. "Differences between CPython and Jython". Jython's project. Archived from the original on 2022-04-07. Retrieved 2009-07-05.
  6. "The Jython License". Jython's project. Archived from the original on 2008-02-23. Retrieved 2008-02-09.
"https://ml.wikipedia.org/w/index.php?title=ജൈത്തൺ&oldid=3991584" എന്ന താളിൽനിന്ന് ശേഖരിച്ചത്