ജേക്കബ് പുന്നൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുൻ ഡി.ജി.പി.യും(പോലീസ് ഡയറക്ടർ ജനറൽ) സംസ്ഥാന പോലീസ് മേധാവിയുമായിരുന്നു ജേക്കബ് പുന്നൂസ്[1] .ഇന്ത്യൻ പൊലീസ് സേനയിലും കേരള പോലീസിലും മൂന്നര പതിറ്റാണ്ടട് സേവനമനുഷ്ഠിച്ച അദ്ദേഹം 2012 ആഗസ്റ്റ് 31 ന് വിരമിക്കുകയും ചെയ്തു. 2012 സെപ്റ്റംബർ 1 ന് ശ്രീ കെ.എസ്.ബാലസുബ്രഹ്മണ്യൻ ഐ.പി.എസ് സംസ്ഥാന പൊലീസ് മേധാവിയായി.[2]


വിദ്യാഭ്യാസം[തിരുത്തുക]

സർക്കാർ U.P.S. എസ്. ഹൈസ്കൂൾ (റാന്നി), സെന്റ് സേവിയേഴ്സ് കോളേജ് തുമ്പ (തിരുവനന്തപുരം), യൂണിവേഴ്സിറ്റി കോളേജ് (തിരുവനന്തപുരം), കൊച്ചി യൂണിവേഴ്സിറ്റി.

പദവികൾ[തിരുത്തുക]

തിരുവനന്തപുരം, കോഴിക്കോട്, ജോയിന്റ് എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം, കോഴിക്കോട് ഇന്റലിജൻസ് ഐജി, അഡീഷണൽ ഡി.ജി.പി (ട്രെയിനിങ്), ഇന്റലിജൻസ് ഡി.ജി.പി എന്നിവയുടെ സോണൽ ഐ.ജി[3],വിജിലൻസ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു [4].കേരള പോലീസ് ആക്ടിന്റെ അവലോകന സമിതിയുടെ ചെയർമാനായിരുന്നു.[5] 2008 നവംബർ 26 ന് കേരള നിയമസഭയിൽ ഡി.ജി.പിയായി നിയമിച്ചു. 1975 ഐ.പി.എസ് ബാച്ചിൽ അംഗമാണ്.

കുടുംബം[തിരുത്തുക]

കുറുമാടൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കെ.സി. പുന്നൂസ്, അന്നമ്മ .പ്രഫ. റിബെക്ക Msc. Mphil. ആണ് ഭാര്യ. പുന്നൂസ് ജേക്കബ്, തോമസ് ജേക്കബ് എന്നിവരാണ് മക്കൾ.[6]

അവലംബം[തിരുത്തുക]

  1. "Kerala Police Women's Cell: DGP Jacob Punnoose switches on the camera for a documentary film on atrocities against women and children, Vanchiyoor police station, 9.30 am". keralaevents.com.
  2. [1]
  3. Malayala Manorama, 27 November 2008
  4. "Ministerial Chart 8_7_08" (PDF). keravigilance.org. Cite journal requires |journal= (help)
  5. "Police Act 2008" (PDF). keralapolice.org. Cite journal requires |journal= (help)
  6. www.kurudamannil.co.uk
"https://ml.wikipedia.org/w/index.php?title=ജേക്കബ്_പുന്നൂസ്&oldid=2888194" എന്ന താളിൽനിന്ന് ശേഖരിച്ചത്