ജേക്കബ് കാൻറർ വിഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തെപ്പറ്റിയുള്ള സുപ്രധാന ചരിത്രരേഖകള് എഴുതിയ ഡച്ചുകാരനായ പാതിരിയാണ് ജേക്കബ് കാൻറർ വിഷർ അഥവാ വിഷർ പാതിരി. നെതർലാന്റിലെ ഫ്രീഡ്ലാന്റ് പ്രവിശ്യയിലെ ഹാർലിംഗൻ എന്ന പട്ടണത്തിൽ ക്രി.വ. 1692 - ൽ ജനിച്ചു. പിതാവിനേപോലെ തന്നെ ജേക്കബും ഭിഷഗ്വരനായി. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിൽ ചേർന്നു. 1716 -ൽ ഡച്ച് കമ്പനിയുടെ ഉദ്യോഗസ്ഥനായി ബറ്റേവിയായിൽ എത്തി. ആറുമാസം അവിടെ ജോലി ചെയ്തശേഷം സുമാട്രയിൽ. അവിടെ ഒരു വർഷത്തോളം പുരോഹിതനായി ജോലി നോക്കി. 1717-ൽ കൊച്ചിയിലെത്തി. 1723 വരെ പുരോഹിതനായി പ്രവർത്തിച്ചു. 1736-ൽ ബറ്റേവിയയിൽ വച്ച് മരണമടഞ്ഞു.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ജേക്കബ്_കാൻറർ_വിഷർ&oldid=2189240" എന്ന താളിൽനിന്ന് ശേഖരിച്ചത്