ജെ ബാൽവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ ബാൽവിൻ
ജെ ബാൽവിൻ 2018 ൽ
ജെ ബാൽവിൻ 2018 ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJosé Álvaro Osorio Balvín
ജനനം (1985-05-07) മേയ് 7, 1985  (38 വയസ്സ്)
മെഡെല്ലിൻ, കൊളംബിയ
വിഭാഗങ്ങൾ
തൊഴിൽ(കൾ)
 • ഗായകൻ
 • ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)
 • Vocals
 • guitar
വർഷങ്ങളായി സജീവം2006–ഇതുവരെ
ലേബലുകൾ
വെബ്സൈറ്റ്jbalvin.com


ഹോസേ അൽവാരോ ഒസാറിയോ ബാൾവിൻ José Álvaro Osorio Balvín ( ജനനം 7 മേയ് 1985), അഥവാ ജെ. ബാൾവിൻ ഒരു കോളംബിയൻ ഗായകനാണ്. [1] രഗ്ഗേട്ടണിന്റെ രാജകുമാരൻ എന്നാണദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. [2][3] 35 ദശലക്ഷത്തിലധികം റേക്കോഡുകൾ വിറ്റുപോയിട്ടുള്ള ബാൾവിൻ എറ്റവും വില്പനനടത്തിയിട്ടുള്ള ലാറ്റിൻ ഗായകരിലൊരാളാണ്.[4] 17 വയസ്സിൽ ഇംഗ്ലീഷ് പഠിക്കാനായി അമേരിക്കയിലേക്കു വന്ന ബാൾവിൻ ന്യൂയോർക്കിലെ ഒക്കലഹോമയിൽ ജീവിച്ചു. പിന്നീട് മോഡെല്ലിനിലേക്ക് തിരിച്ചു പോയ അദ്ദേഹത്തിനു ക്ലബ്ബുകളിലെ പ്രകടനങ്ങളിലൂടേ ജനശ്രദ്ധ ലഭിച്ചു.

തന്റെ സംഗീത ജീവിതത്തിനിടയ്ക്ക് ബാൾവിന് അഞ്ച് ബിൽബോഡ് ലാറ്റിൻ പുരസ്കാരങ്ങളും നാല് ലാറ്റിൻ ഗ്രാമി പുരസ്കാരങ്ങളും രണ്ട് എം. ടി.വി. പുരസ്കാരങ്ങളും നാല് ലാറ്റിൻ അമേരിക്കൻ സംഗീത പുരസ്കാരങ്ഗ്നളും രണ്ട് ഗ്രാമി നാമനിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. 2017 ൽ ബി.എം.ഐ. ലാറ്റിൻ അവാർഡ്സ് അദ്ദേഹത്തെ ആ വർഷത്തെ സമകാലീന ഗാനരചയിതാവായി തിരഞ്ഞെടുത്തു. ആ വർഷം തന്നെ ലാറ്റിൻ സംഗീത വ്യവസായത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദെഹത്തിന് ലോ ന്യൂസ്റ്റ്രോ പുരസ്കാരം ലഭിക്കുകയുണ്ടായി.[5].[6] റഗ്ഗേട്ടണിന്റെ പരിണാമത്തിന്റെ രണ്ടാം യുഗ നായകനായാണ് ഗിന്നസ ലോക റീക്കൊറ്ഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[7]

റഗ്ഗേട്ടൺ ആണ് അദ്ദേഹത്തിന്റെ പ്രധാന ശൈലി എങ്കിലും മറ്റു ജോണറുകളും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. എലട്രോണിക്ക, ഹൗസ് മൂസിക്, ട്രാപ്. ആർ&ബി എന്നിവ അതിൽ പെടൂം. മെറ്റാലിക്ക, നിർവാണ എന്നീ റോക്ക് ഗ്രൂപ്പുകളും റഗ്ഗേട്ടൺ ഗായകൻ ഡാഡ്ഡി യാങ്കീ എന്നിവരുമാണ് ബാൾവിന്റെ പ്രചോദനങ്ങൾ. ലാറ്റിൻ അമേരിക്കൻ ഗായകനായ ഒസുനയുമായി ചേർന്ന് ഗാനം ആലപിച്ചിട്ടുണ്ട്. കൂടാതെ നിക്കി ജാം, അലെജാൻഡ്രോ സാൻസ്, ബാഡ് ബണ്ണി, പിറ്റ് ബുൾ എന്നിവരുമായും പാടിയിട്ടുണ്ട്. ഇംഗ്ലീഷ് ഗായകരായ ബിയോൺസെ, ഫാരെൽ വില്ല്യംസ്, ദ ബ്ലാക് അയ്ഡ് പീസ്, കാർഡി ബി. ഡുവ ലിപ, മേജർ ലാസെർ തുടങ്ങിയവരുമായി ഇംഗ്ലീഷ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എങ്കിലും ബാൾവിൻ പ്രധാനമായും സ്പാനിഷിലാണ് പാടുന്നത്.

അവലംബം[തിരുത്തുക]

 1. Vlessing, Etan (August 31, 2020). "Amazon Studios Acquires J Balvin Doc 'The Boy From Medellin'". Billboard. Archived from the original on 2020-09-12. Retrieved September 23, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
 2. Vlessing, Etan (31 August 2020). "Amazon Studios Acquires J Balvin Doc 'The Boy From Medellin'". Billboard. Archived from the original on 12 September 2020. Retrieved 23 September 2020.
 3. Kotler, Sofía (22 July 2020). "J-Balvin. Comparte su pasión por el motocross con su novia argentina" [J Balvin shares his passion for motocross with his Argentinian girlfriend]. La Nación (in സ്‌പാനിഷ്). Argentina. Archived from the original on 28 July 2020. Retrieved 28 July 2020.
 4. Collins, Hattie (17 March 2020). ""Ethics Are Not Negotiable": J Balvin On Global Unity & His Friendship With Takashi Murakami". Vogue. United Kingdom. Archived from the original on 12 May 2020. Retrieved 17 June 2020.
 5. "BMI Latin Awards Honor Luis Fonsi, Residente, Horacio Palencia, J Balvin & Sony ATV". Billboard. Retrieved 20 November 2019.
 6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Univision എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GWR എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെ_ബാൽവിൻ&oldid=3775986" എന്ന താളിൽനിന്ന് ശേഖരിച്ചത്