ജെ. മൈക്കൽ ബിഷപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. മൈക്കൽ ബിഷപ്പ്
ജെ. മൈക്കൽ ബിഷപ്പ്
ജനനം
ജോൺ മൈക്കൽ ബിഷപ്പ്

(1936-02-22) ഫെബ്രുവരി 22, 1936  (87 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംഹാർവാർഡ് സർവ്വകലാശാല
അറിയപ്പെടുന്നത്Oncogene Virus
പുരസ്കാരങ്ങൾ ക്ലാർക്ക് കെർ അവാർഡ് (2020)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവൈറോളജി
സ്ഥാപനങ്ങൾ
വെബ്സൈറ്റ്profiles.ucsf.edu/j.michael.bishop

ജോൺ മൈക്കൽ ബിഷപ്പ് (ജനനം: ഫെബ്രുവരി 22, 1936) ഒരു അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമാണ്. 1989 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഹരോൾഡ് ഇ. വർമ്മസുമായി പങ്കിട്ട അദ്ദേഹം 1984 ലെ ആൽഫ്രഡ് പി. സ്ലോൺ സമ്മാനത്തിന്റെ സഹ ജേതാവുമായിരുന്നു.[2] സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ (UCSF) ഒരു സജീവ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1998 മുതൽ 2009 വരെ സർവ്വകലാശാലയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചു.[3][4][5][6][7]

ഔദ്യോഗികജീവിതം[തിരുത്തുക]

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷസ് ഡിസീസിൽ ജോലി ചെയ്തുകൊണ്ട് മൈക്കൽ ബിഷപ്പ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1968 ൽ സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേരുന്നതിന് മുമ്പ് ജർമ്മനിയിലെ ഹാംബർഗിലെ ഹെൻ‌റിക് പെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ജോലി ചെയ്തു.[8] 1968 മുതൽ സ്കൂളിന്റെ ഫാക്കൽറ്റിയിൽ തുടർന്ന ബിഷപ്പ് 1998 മുതൽ 2009 വരെയുളള കാലഘട്ടത്തിൽ സർവകലാശാലയുടെ ചാൻസലറായിരുന്നു.[9] ബിഷപ്പ് ലാബിന്റെ ഡയറക്ടറാണ് അദ്ദേഹം.[10]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; formemrs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. NCI Visuals Online: Image Details. Visualsonline.cancer.gov. Retrieved on 2013-11-24.
  3. J. Michael Bishop on Nobelprize.org വിക്കിഡാറ്റയിൽ തിരുത്തുക, accessed 12 ഒക്ടോബർ 2020
  4. Autobiography on UCSF Website Archived August 10, 2014, at the Wayback Machine.
  5. Nobel Prize press release
  6. "Susan Desmond-Hellmann named UC San Francisco chancellor". Archived from the original on 2010-06-10. Retrieved 2010-02-18.
  7. National Medal of Science details
  8. Autobiography on UCSF Website Archived August 10, 2014, at the Wayback Machine.
  9. "Susan Desmond-Hellmann named UC San Francisco chancellor". Archived from the original on 2010-06-10. Retrieved 2010-02-18.
  10. Bishop Lab. Hooper.ucsf.edu. Retrieved on 2013-11-24. Archived December 2, 2013, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജെ._മൈക്കൽ_ബിഷപ്പ്&oldid=3572021" എന്ന താളിൽനിന്ന് ശേഖരിച്ചത്