Jump to content

ജനതാദൾ (യുനൈറ്റഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെ.ഡി.യു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Janata Dal (United)
ചെയർപേഴ്സൺനിതീഷ് കുമാർ
സെക്രട്ടറികെ. സി. ത്യാഗി
ലോക്സഭാ നേതാവ്ആർ.സി.പി.സിങ്ങ്
രാജ്യസഭാ നേതാവ്ശിവാനന്ദ് തിവാരി
രൂപീകരിക്കപ്പെട്ടത്30 October 2003
മുഖ്യകാര്യാലയംന്യൂ ഡെൽഹി, ജന്തർ മന്തർ
പ്രത്യയശാസ്‌ത്രംഎകാത്മാ മാനവദർശനം
മതേതരത്വം
സോഷ്യലിസം
രാഷ്ട്രീയ പക്ഷംസോഷ്യലിസ്റ്റ് പാർട്ടി
ECI പദവിസംസ്ഥാന പാർട്ടി[1]
ലോക്സഭയിലെ സീറ്റുകൾ
15 / 545
രാജ്യസഭയിലെ സീറ്റുകൾ
9 / 245
സീറ്റുകൾ
72 / 243
(ബീഹാർ)
വെബ്സൈറ്റ്
Janatadalunited.org

ഇന്ത്യയിലെ ഒരു സോഷ്യലിസ്റ്റ് ജനാധ്യപത്യ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ യുണൈറ്റഡ് (ജെഡിയു). 2003 ഒക്ടോബർ 30 ന് ജോർജ്ജ് ഫെർണാണ്ടസ്, നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്.നിലവിൽ ഇന്ത്യയിലെ എറ്റവും വലിയ സോഷ്യലിസ്റ്റ് ജനാധ്യപത്യ പാർട്ടി ആണ് ജനതാദൾ യുണൈറ്റഡ്(ജെഡിയു)

പ്രധാന നേതാക്കൾ

[തിരുത്തുക]

(ദേശിയ പ്രസിഡന്റ്‌)

  • പ്രശാന്ത് കിഷോർ (ദേശിയ വൈസ് പ്രസിഡന്റ്‌)
  • [[കെ.സി. ത്യാഗി]

(ദേശിയ സെക്രട്ടറി ജനറൽ )

  • സഞ്ജയ്‌ കുമാർ
  • എ എസ് രാധാകൃഷ്ണൻ
  • സുധീർ ജി കൊല്ലാറ
  • ഗോപി കൊച്ചുരാമൻ
  • ഷിനു വള്ളിൽ
  • മയ്യനാട് ജാൻസ്നാഥ്
  • അജി പടിയിൽ
  • നിഥിൻ സോമൻ

എസ്.ജെ.ഡി - ജെ.ഡി.യു. ലയനം

[തിരുത്തുക]

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടി ജനതാദൾ (യു.)വിൽ 2014 ഡിസംബർ 28-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ (യു.) കേരള സംസ്ഥാന കമ്മിറ്റി‍ പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 2017ൽ വീരേന്ദ്രകുമാർ വിഭാഗം ലോക് താന്ത്രിക് ജനതാദൾ പാർട്ടിയിൽ ചേർന്നു. [2]

ജനതാപരിവാർ രൂപവത്കരണം

[തിരുത്തുക]

സമാജ്‍വാദി പാർട്ടി‍, ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ‍, സമാജ്‍സമാജ്‍വാദി_ജനതാപാർട്ടിവാദി ജനതാപാർട്ടി, ഇന്ത്യൻ നാഷണൽ ലോക്ദൾ, ജനതാദൾ (എസ്) എന്നിവ ചേർന്ന് പഴയ ജനതാപാർട്ടിയെ‍ പുനരുജ്ജീവിപ്പിക്കാൻ 2015-ൽ ശ്രമം നടന്നു. സമാജ്‍വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു ശ്രമം.[3] എന്നാലിത് വിജയിച്ചില്ല. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായി ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച മുന്നണിയിൽ നിന്ന് സമാജ്‍വാദി പാർട്ടി പിൻമാറിയതാണ് കാരണം. [4] 2016-ൽ ജനതാപാർട്ടികൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ വീണ്ടും ശ്രമം തുടങ്ങി. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ജനതാദൾ (യു), രാഷ്ട്രീയ ലോക്ദൾ, സമാജ്‍വാദി ജനതാപാർട്ടി, ജാർഖണ്ഡ് വികാസ് മോർച്ച എന്നീ പാർട്ടികളാണ് പുതിയ പാർട്ടിക്കായി ശ്രമിക്കുന്നത്. [5]

അവലംബം

[തിരുത്തുക]
  1. "List of Political Parties and Election Symbols". Election Commission of India. Archived from the original (PDF) on 2018-12-24. Retrieved 9 May 2013.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-28. Retrieved 2014-12-28.
  3. http://www.deepika.com/ucod/latestnews.asp?ncode=155081&rnd=dsrdr2es[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-30. Retrieved 2016-04-22.
  5. > http://www.mathrubhumi.com/print-edition/india/article-malayalam-news-1.941614 Archived 2016-03-21 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജനതാദൾ_(യുനൈറ്റഡ്)&oldid=3804312" എന്ന താളിൽനിന്ന് ശേഖരിച്ചത്