ജെ.ഡി.ടി. ഇസ്‌ലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെ.ഡി.ടി.ഇസ്ലാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 11°19′19″N 75°56′07″E / 11.321973°N 75.935386°E / 11.321973; 75.935386

ജെ.ഡി.ടി.ഇസ്‌ലാം
ലാറ്റിൻ പേര്ജെ.ഡി.ടി.
തരംവിദ്യാഭ്യാസം
സ്ഥാപിതം1922
സ്ഥലംവെള്ളിമാട്‌കുന്ന്‌, കേരളം, ഇന്ത്യ
ക്യാമ്പസ്20 acres
അഫിലിയേഷനുകൾസ്റ്റേറ്റ് ഓർഫനേജ് കൺ‌ട്രോൾ ബോർഡ്
സി.ബി.എസ്.എസി
കാലികറ്റ് യൂനിവേഴ്സിറ്റി
വെബ്‌സൈറ്റ്http://www.jdtislam.org/

ജെ.ഡി.ടി.ഇസ്‌ലാം അല്ലെങ്കിൽ ജം‌ഇയ്യത്തെ ദ‌അവത്ത് വ തബ്‌ലീഗെ ഇസ്‌ലാം (Jam’iyyat Da’wa wa Tablighul Islam) കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. നഗരത്തിൽ നിന്നും 5 കി.മി.ദൂരത്തിൽ വെള്ളിമാട്കുന്നിലാണ്‌ ഇതിന്റെ ആസ്ഥാനം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അനാഥയാലങ്ങളിൽ ഒന്നാണ്‌ ജെ.ഡി.ടി ഇസ്‌ലാമിന്റെ കീഴിലുള്ള ജെ.ഡി.റ്റി അനാഥാലയം. കേരള സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരമുള്ള സ്ഥാപനമാണിത്.[1]

ചരിത്രം[തിരുത്തുക]

1921-ലെ മലബാർ കലാപത്തെ തുടർന്ന് നിരവധി മാപ്പിള കുട്ടികൾ അനാഥരായി. ഈ കുട്ടികൾക്ക് അഭയവും വിദ്യാഭ്യാസവും നൽകുന്നതിനായി പ്രമുഖ സ്വതന്ത്രസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് പഞ്ചാബിലെ ഒരു പ്രമുഖ ധനിക കുടുംബത്തിലെ കാരണവരും സ്വാതന്ത്ര്യസമര സേനാനിയും ജം‌ഇയ്യത്തെ ദ‌അവത്ത് വ തബ്‌ലീഗെ ഇസ്‌ലാം (ജെ.ഡി.റ്റി ഇസ്‌ലാം) എന്ന സംഘടനയുടെ സ്ഥാപകനുമായ മൗലാന അബ്ദുൽ ഖാദിർ ഖസൂരിയുമായി ബന്ധപ്പെട്ടു. അബ്ദുൽ ഖാദിർ ഖസൂരിയുടെ സഹായത്താൽ ആണ്‌ 1922 ൽ ജെ.ഡി.റ്റി ഇസ്‌ലാം പിറവി കൊള്ളുന്നത്[2].

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ[തിരുത്തുക]

  1. അനാഥാലയം
  2. ഇഖ്റഅ ആശുപത്രി.[1]
  3. ആർട്ട്സ് കോളേജ്
  4. പോളി ടെക്നിക്ക്
  5. നഴ്സിങ് കോളേജ്
  6. ഫാർമസി കോളേജ്
  7. IGNOU Study Center
  8. ഹയർ സെക്കണ്ടറി സ്കൂൾ
  9. JDT ISLAM VHSE

അവലംബം[തിരുത്തുക]

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെ.ഡി.ടി._ഇസ്‌ലാം&oldid=2657367" എന്ന താളിൽനിന്ന് ശേഖരിച്ചത്