ജെ.ആർ.എഫ്. ജേക്കബ്
ജെ.ആർ.എഫ്. ജേക്കബ് | |
---|---|
ജനന നാമം | ജേക്കബ് ഫർജ് റാഫേൽ |
ജനനം | 1923 കൊൽക്കൊത്ത, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 13 ജനുവരി 2016 ന്യൂ ഡൽഹി |
ദേശീയത | India |
വിഭാഗം | Indian Army |
ജോലിക്കാലം | 1942–1978 |
പദവി | ലഫ്റ്റനന്റ് ജനറൽ |
Commands held |
|
യുദ്ധങ്ങൾ | |
പുരസ്കാരങ്ങൾ |
|
മറ്റു തൊഴിലുകൾ |
ജേക്കബ് ഫർജ് റാഫേൽ എന്ന ജെ ആർ എഫ് ജേക്കബ് (J. F. R. Jacob) (1923 – 13 ജനുവരി 2016) ഇന്ത്യൻ കരസേനയിലെ ഒരു ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു. 1971 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ വഹിച്ച പങ്കിൽ ആണ് അദ്ദേഹം അറിയപ്പെടുന്നത്. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ ആ യുദ്ധത്തിൽ അന്നു മേജർ ജനറൽ ആയിരുന്ന അദ്ദേഹം ഇന്ത്യൻ സേനയുടെ കിഴക്കൻ കമാണ്ടിനെ വിജയത്തിലേക്കു നയിച്ചു. 36 വർഷം നീണ്ടുനിന്ന തന്റെ സൈനികസേവനത്തിൽ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിലും 1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. പിന്നീട് ഗോവയുടെയും പഞ്ചാബിന്റെയും ഗവർണ്ണർ ആയിരുന്നു. 2016 ജനുവരി 13 -ന് ഡൽഹിയിൽ വച്ച് മരണമടഞ്ഞു.
ആദ്യകാല ജീവിതം
[തിരുത്തുക]1923 -ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ കൊൽക്കൊത്തയിൽ ആണ് ജേക്കബ് ജനിച്ചത്. 18 -ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബാഗ്ദാദിൽ നിന്നും വന്ന് കൊൽക്കൊത്തയിൽ താമസമാക്കിയ ജൂതന്മാരായിരുന്നു അദ്ദേഹത്തിന്റെ മുൻഗാമികൾ. കുടുംബം ആഴത്തിൽ ജൂതചര്യകൾ വച്ചുപുലർത്തിയവർ ആയിരുന്നു.[1] വിജയം വരിച്ച ഒരു കച്ചവടക്കാരനായിരുന്നു ജേക്കബിന്റെ പിതാവായ ഏലിയാസ് ഇമ്മാനുവേൽ. പിതാവിനു സുഖമില്ല്ലാതെ വന്നപ്പോൾ ഏഴാം വയസ്സിൽ ജേക്കബിനെ ഡാർജീലിങ്ങിനടുത്തുള്ള കർസിയാങ്ങിലെ ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർത്തു. പിന്നീട് അവധിദിനങ്ങളിലെ ജേക്കബ് വീട്ടിൽ വന്നിരുന്നുള്ളൂ. യൂറൊപ്പിലെ ജൂതന്മാരുടെ കൂട്ടക്കുരുതിയെപ്പറ്റി അറിഞ്ഞ് അതിൽ നിന്നും ആവേശം കൊണ്ട ജേക്കബ് പിതാവിന്റെ എതിർപ്പിനെ മറികടന്ന് 1942 -ൽ ബ്രിട്ടീഷ് കരസേനയിൽ ചേർന്നു. 2012 -ൽ അദ്ദേഹം പറയുകയുണ്ടായി: "ഒരു ജൂതനായതിൽ ഞാൻ അഭിമാനിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഞാനൊരു ഇന്ത്യക്കാരനാണ്."[1]
സൈനിക ജീവിതം
[തിരുത്തുക]1942 -ൽ ഹൗവിലെ ഉദ്യോഗസ്ഥരുടെ ട്രൈനിംഗ് സ്കൂളിൽ നിന്നും ബിരുദമെടുത്തശേഷം ജേക്കബ് കിർക്കുക്കിലെ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കാൻ ജർമനി ശ്രമിക്കുമെന്ന ഭീതിയുള്ളതിനാൽ അവിടെ നിയോഗിക്കപ്പെട്ടു. ഗ്ലബ്ബ് പാഷയുടെ അറബ് ലീജിയണിൽ അദ്ദേഹത്തിന് പരിശീലനം ലഭിച്ചു. 1943 -ൽ ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെ ആഫ്രിക്ക കോർപ്സിനെതിരെയുള്ള ബ്രിട്ടീഷ് പടയൊരുക്കത്തെ ശക്തിപ്പെടുത്തുന്നത്ന്റെ ഭാഗമായി അദ്ദേഹത്തെ ആഫ്രിക്കയിലേക്ക് അയച്ചു. യുദ്ധം തീർന്നതിനുശേഷമാണ് അവർ അവിടെ എത്തിയത്. 1943 മുതൽ ജപ്പാൻ സാമ്രാജ്യത്തിനെതിരെ യുദ്ധം തീരുന്നതുവരെ ജേക്കബിന്റെ യൂണിറ്റ് ബർമ്മയിൽ പടപൊരുതി. ജപ്പാന്റെ തോൽവിക്കുശേഷം അദ്ദേഹം സുമാത്രയിലേക്ക് നിയോഗിക്കപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധാനന്തരം ജേക്കബ് ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും സൈനികവിദ്യാലയങ്ങളിൽ നിന്നും ആയുധങ്ങളെപ്പറ്റിയും മിസൈലുകളെപ്പറ്റിയുമെല്ലാം പഠിച്ച് ബിരുദമെടുത്തു. ഇന്ത്യാ വിഭജനത്തിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ജേക്കബ് ഇന്ത്യൻ കരസേനയിൽ ചേർന്നു. 1963 -ൽ ബ്രിഗേഡിയർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് പന്ത്രണ്ടാം കാലാൾ ഡിവിഷനായി മാറിയ സേനാവിഭാഗത്തെ രാജസ്ഥാനിൽ അദ്ദേഹം 1965 -ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ നയിച്ചു. ഇക്കാലത്ത് ജേക്കബ് മരുഭൂമിലെ യുദ്ധമുറകളെപ്പറ്റി ഒരു ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്.
1967 -ൽ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. 1969 -ൽ ഫീൽഡ് മാർഷൽ സാം മനേക്ഷാ.ഇന്ത്യയുടെ പൂർവ്വമേഖലയുടെ ചുമതല ജേക്കബിനു നൽകി. നാഗാലാന്റ്, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ നേരിടാൻ അദ്ദേഹത്തെ നിയോഗിച്ചു.
എൻ ഡി ടി വിയോട് അദ്ദേഹം പറഞ്ഞ പ്രകാരം ഇന്ദിര മാവോയിസ്റ്റുകളെ ഇല്ലായ്മ ചെയ്യാൻ സൈന്യത്തെ ഉപയോഗിച്ചിരുന്നുവത്രേ.
വിരമിച്ചതിനുശേഷം
[തിരുത്തുക]1978ൽ അദ്ദേഹം ലഫ്.ജനറൽ ആയി വിരമിച്ചു. 1990കളിൽ അദ്ദേഹം ഭാരതവും ഇസ്രയേലുമായുള്ള ബന്ധം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബി.ജെ പിയിൽ ചേർന്നു. വാജ്പേയ് മന്ത്രിസഭയുടേ കാലത്ത് ഗോവ യിലും പശ്ചിമബംഗാളിലും ഗവർണ്ണർ ആയിരുന്നു[2].
ബംഗ്ലാദേശ് യുദ്ധം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Ginsburg, Aimee (2 June 2012). "The Sum of His Many Parts". Openthemagazine.com. Retrieved 2012-07-30.
- ↑ https://www.youtube.com/watch?v=4wtufEQfYL
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Bharat Rakshak article Archived 2006-11-05 at the Wayback Machine.
- Bharat Rakshak Images Archived 2006-10-13 at the Wayback Machine.
- Gen. Jacob Archived 2006-10-06 at the Wayback Machine.
- "Taking Dhaka did not figure in Manekshaw’s plans: General Jacob", The Hindu online
- 1923-ൽ ജനിച്ചവർ
- 2016-ൽ മരിച്ചവർ
- People from Kolkata
- Indian Jews
- Indian generals
- Indian people of Iraqi-Jewish descent
- Jewish military personnel
- Generals of the Indo-Pakistani War of 1971
- Indian military personnel of the Indo-Pakistani War of 1971
- Jewish politicians
- Mizrahi Jews
- Bangladesh Liberation War
- Governors of Goa
- Governors of Punjab, India
- Recipients of the Param Vishisht Seva Medal
- പശ്ചിമ ബംഗാളിന്റെ ഗവർണ്ണർമാർ