ജെസ്സിക്ക ഹാർപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെസ്സിക്ക ഹാർപ്പർ
Jessica Harper 1977 publicity shot.jpg
Harper in Little Women (1977)
ജനനം (1949-10-10) ഒക്ടോബർ 10, 1949 (പ്രായം 70 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾSarah Lawrence College
തൊഴിൽActress, producer, singer, author
സജീവം1971-present
ജീവിത പങ്കാളി(കൾ)
Tom Rothman (വി. 1989)
മക്കൾ2

ജെസ്സിക്ക ഹാർപ്പർ (ജനനം: ഒക്ടോബർ 10, 1949) ഒരു അമേരിക്കൻ അഭിനേത്രിയും, നിർമ്മാതാവും, ഗായികയുമാണ്. 1974 ൽ ബ്രയൻ ഡി പാമയുടെ ഫാൻറം ഓഫ് ദി പാരഡൈസ് എന്ന ചലച്ചിത്രത്തിലെ പ്രധാനവേഷത്തിലൂടെയും 1975 ലെ ഇൻസെർട്സ് എന്ന ചിത്രത്തിലൂടെയും അഭിനയ രംഗത്തു തുടക്കം കുറിച്ചു. ഡാരിയോ അർഗെണ്ടോയുടെ കൾട്ട് ക്ലാസിക്കൽ ചലച്ചിത്രമായ സസ്പീരിയ (1977)[1] എന്ന ചിത്രത്തില മുഖ്യകഥാപാത്രമായ സൂസി ബന്നിയോണിയന്റെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ അവർ കൂടുതലായി അറിയപ്പെടുന്നു. ഈ ചിത്രത്തിന്റെ 2018 ലെ ലൂക്കാ ഗ്വാഡഗ്നിനോസിന്റെ ഇതേ പേരിലുള്ള റീമേക്കിലും ഒരു സഹനടിയായി അഭിനയിക്കുന്നു.[2]

സ്റ്റാർഡസ്റ്റ് മെമ്മറീസ് (1980), ഷോക് ട്രീറ്റ്മെന്റ് (1981), ദി ബ്ലൂ ഇഗ്വാന (1988), സേഫ് (1995), മൈനോറിറ്റി റിപ്പോർട്ട് (2002) എന്നിവയാണ് അവർ അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ. അഭിനയത്തിനു പുറമേ, ഹാർപർ കുട്ടികളുടെ സംഗീത, പുസ്തക രചയിതാവുംകൂടിയാണ്.

ജീവിതരേഖ[തിരുത്തുക]

ഇല്ലിനോയിയിലെ ചിക്കാഗോയിൽ ഒരു എഴുത്തുകാരിയായ എലീനർ (മുമ്പ്, എമെരി), ന്യൂയോർക്കിലെ നീധാം ഹാർപ്പർ വേൾഡ്‍വൈഡ് അഡ്വർടൈസിംഗ് ഏജൻസിയുടെ മുൻ ചെയർമാനും ചിത്രകാരനുമായ പോൾ ചർച്ച് ഹാർപ്പർ ജൂനിയർ എന്നിവരുടെ മകളായി ജെസ്സിക്ക ഹാർപ്പർ ജനിച്ചു.[3][4][5] ഇല്ലിനോയിയിലെ വിന്നെറ്റ്കലിൽ നോർത്ത് ഷോർ കൺട്രി ഡേ സ്കൂളിലും ന്യൂയോർക്കിലെ സാറ ലോറൻസ് കോളേജിലും അവർ വിദ്യാഭ്യാസം ചെയ്തു.[6] ഇരട്ട സഹോദരങ്ങളായ വില്യം ഹാർപ്പർ (ഗാനരചയിതാവ്), സാം ഹാർപ്പർ(തിരക്കഥാകൃത്തും സംവിധായകനും), ചാൾസ് ഹാർപർ എന്നിങ്ങനെ മൂന്നു സഹോദരന്മാരും ലിൻഡ്സേ ഹാർപ്പർ ഡൂപോണ്ട്,[7] ഡയാന ഹാർപർ എന്നിങ്ങനെ രണ്ടു സഹോദരിമാരുമാരുമാണ് അവർക്കുള്ളത്.

അഭിനയരംഗം[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1972-1974 'Rameau's Nephew' by Diderot (Thanx to Dennis Young) by Wilma Schoen പേരില്ലാത്ത കഥാപാത്രം experimental film
1973 ദ ഗാർഡൻ പാർട്ടി പെഗ്ഗി ഹ്രസ്വ ചിത്രം
1974 Phantom of the Paradise ഫിനിക്സ്
1975 Inserts കാത്തി കേക്ക്
1975 Love and Death നടാഷ
1977 സസ്പിരിയ സൂസി ബാന്നിയൻ
1979 ദ എവിക്ടേർസ് റൂത്ത് വാറ്റ്കിൻസ്
1980 സ്റ്റാർഡസ്റ്റ് മെമ്മറീസ് ഡെയ്സി
1981 ഷോക്ക് ട്രീറ്റ്മെന്റ് ജാനറ്റ് മജോർസ്
1981 പെന്നീസ് ഫ്രം ഹെവൻ ജോവാൻ
1982 മൈ ഫേവറിറ്റ് ഈയർ K.C. ഡൌണിംഗ്
1986 ദ ഇമേജ് മേക്കർ സിന്തിയ
1988 ദ ബ്ലൂ ഇഗ്വാനാ കോറ
1989 ബിഗ് മാൻ ഓൺ കാമ്പസ് Dr. ഫിസ്ക്
1989 ഈറ്റ് എ ബൌൾ ഓഫ് ടീ American prostitute Uncredited
1993 മി. വണ്ടർഫുൾ Funny Face
1995 സേഫ് Joyce
1996 ബോയ്സ് Mrs. John Baker
2002 മൈനോറിറ്റി റിപ്പോർട്ട് Anne Lively
2018 സസ്പിരിയ Anke [8]

ടെലിവിഷൻ[തിരുത്തുക]

വർഷം ഷോയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1971 NBC Children's Theatre Elizabeth Tyler Episode: "Super Plastic Elastic Goggles"[9]
1977 Hawaii Five-O സണ്ണി മാൻഡൽ Episode: "See How She Runs"
1977 Aspen Kit Kendrick Miniseries
1978 Little Women Jo March Television film
1979 Studs Lonigan Loretta Lonigan Miniseries
1985 When Dreams Come True Annie Television film
1985 Tales from the Darkside Prudence Episode: "The Tear Collector"
1986 The Equalizer Kate Parnell Episode: "Nocturne"
1986 Moonlighting Janine Dalton Episode: "All Creatures Great...and Not So Great"
1987 Once Again Carrie Television film
1987 Starman Charlotte Episode: "The System"
1987 Trying Times Sydney Episode: "Bedtime Story"
1988–90 It's Garry Shandling's Show Phoebe Bass 19 episodes
1990 Tales from the Crypt Marie Episode: "My Brother's Keeper"
1996 The Story First: Behind the Unabomber Linda Television film
1997 On the Edge of Innocence Alice Walker Television film
1998 Ally McBeal Sister Helen Episode: "Words Without Love"
1999 7th Heaven Norma Moon Episode: "Paranoia"
2005 Crossing Jordan Dorris Meisner Episode: "Forget Me Not"
2015 Proof Virginia Tyler Episode: "St. Luke's"

അവലംബം[തിരുത്തുക]

  1. Brown, Nic. "An Interview with Jessica Harper". Rogue Cinema. ശേഖരിച്ചത് April 28, 2015.
  2. Klein, Brennan (October 31, 2016). "Jessica Harper to Return for Suspiria Remake". JoBlo.com. ശേഖരിച്ചത് December 27, 2016.
  3. Jessica Harper Biography
  4. "Jessica Harper, Actress, Marries T. E. Rothman". The New York Times. March 12, 1989. ശേഖരിച്ചത് December 30, 2017.
  5. "The Blue Book: Leaders of the English-Speaking World"
  6. Jessica Harper Biography at Yahoo! Movies
  7. "Jessica Harper, Actress, Marries T. E. Rothman". The New York Times. March 12, 1989. ശേഖരിച്ചത് December 30, 2017.
  8. Klein, Brennan (October 31, 2016). "Jessica Harper to Return for Suspiria Remake". JoBlo.com. ശേഖരിച്ചത് December 27, 2016.
  9. "Super Plastic Elastic Goggles". PaleyCenter.org. The Paley Center for Media. ശേഖരിച്ചത് November 13, 2016. Air date was January 30, 1971.
"https://ml.wikipedia.org/w/index.php?title=ജെസ്സിക്ക_ഹാർപ്പർ&oldid=2991203" എന്ന താളിൽനിന്ന് ശേഖരിച്ചത്