ജെറാസ്കോഫോബിയ
പ്രായമാകുന്നതിനോടുള്ള അല്ലെങ്കിൽ വാർദ്ധക്യത്തോടുള്ള (വയോജീർണ്ണത) അസാധാരണമായ അല്ലെങ്കിൽ നിരന്തരമായ ഭയമാണ് ജെറാസ്കോഫോബിയ.[1]
പശ്ചാത്തലം[തിരുത്തുക]
ജെറാസ്കോഫോബിയ എന്നത് സ്പെസിഫിക് ഫോബിയ എന്ന ഉപവിഭാഗത്തിനു കീഴിൽ വരുന്ന ക്ലിനിക്കൽ ഫോബിയയാണ്. ജെറാസ്കോഫോബിയ, സ്വത്തൊന്നുമില്ലാതെ തനിച്ചായിപ്പോകുമെന്നും, വാർദ്ധക്യസഹജമായ വൈകല്യങ്ങൾ കാരണം സ്വന്തമാായി കാര്യങ്ങൾ ചെയ്യാൻ കഴിയാതാകുമെന്നുമൊക്കെയുള്ള ഉത്കണ്ഠകളെ അടിസ്ഥാനമാക്കിയുള്ളതാകാം.[2]
രോഗപ്രതിരോധ ശേഷി ദുർബലമാകാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമാണ് വാർദ്ധക്യം എന്ന് രോഗികൾക്ക് പലപ്പോഴും തോന്നും, ഇത് അവരെ കൂടുതൽ ദുർബലരാക്കുകയും രോഗങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നു. ജീവിതത്തിലെ സ്വാഭാവിക പുരോഗതിയെന്നതിലുപരി, വാർദ്ധക്യത്തെ മനുഷ്യന്റെ ഒരു ന്യൂനത അല്ലെങ്കിൽ സ്വയം ഇല്ലാതാക്കുന്ന ഒന്നായി അവർ കാണുന്നു.
ലക്ഷണങ്ങൾ[തിരുത്തുക]
ചില രോഗികൾ യുവാക്കളായി മാറാൻ പ്ലാസ്റ്റിക് സർജറി പോലും ചെയ്തേക്കാം.[3] പ്രധാന ആശങ്ക പ്രായമാകൽ പ്രക്രിയ മൂലമുണ്ടാകുന്ന ആന്തരികവും ജൈവശാസ്ത്രപരവുമായ ദീർഘകാല നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഭയമാണ്.
പദോൽപ്പത്തി[തിരുത്തുക]
ജെറാസ്കോഫോബിയ എന്ന പദം ഗ്രീക്ക് γηράσκω, ജെറാസ്കോ, "ഞാൻ വൃദ്ധനാകുന്നു", οςβος, ഫോബോസ്, "ഭയം" എന്നിവയിൽ നിന്നാണ്.[4] ചില എഴുത്തുകാർ ഇതിനെ ജെറോന്റോഫോബിയ എന്നാണ് വിളിക്കുന്നത്, എന്നിരുന്നാലും ഇത് മെമന്റോ മോറി മൂലം പ്രായമായവരുടെ ഭയത്തെ സൂചിപ്പിക്കുന്നു.
ഇതും കാണുക[തിരുത്തുക]
- ജെറോന്റോഫോബിയ
- തനാറ്റോഫോബിയ
- ഫോബിയകളുടെ പട്ടിക
- മിഡ് ലൈഫ് ക്രൈസിസ്
- നിഹിലിസം
- പരോപകാരകാംക്ഷ
- എക്സിസ്റ്റെൻഷൽ ക്രൈസിസ്
അവലംബം[തിരുത്തുക]
- ↑ "Definition of gerascophobia on MedTerms.com". മൂലതാളിൽ നിന്നും 2014-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-07.
- ↑ John G. Robertson, An Excess of Phobias and Manias, p. 90.
- ↑ https://abcnews.go.com/GMA/BeautySecrets/story?id=2991351&page=1
- ↑ Perspectives on Aging, by Priscilla W. Johnston, 1982, ISBN 0-88410-734-5, pp. 239-241