ജെയ്‌ഗർ ചാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമീപ കാഴ്ച പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു കാഴ്ച പരിശോധന ചാർട്ട് ആണ് ജെയ്‌ഗർ ചാർട്ട് . ചാർട്ടിലെ ഖണ്ഡികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അക്ഷര വലുപ്പങ്ങൾ 0.37 മില്ലീമീറ്ററിൽ തുടങ്ങി 2.5 മില്ലീമീറ്ററായി വർദ്ധിക്കുന്നു. [1] കണ്ണിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ ഒരു രോഗി ഈ കാർഡ് പിടിക്കണം. രോഗിക്ക് വായിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ പ്രിന്റ് അവരുടെ സമീപ കാഴ്ചയിലെ വിഷ്വൽ അക്വിറ്റി നിർണ്ണയിക്കുന്നു. [2] 1867ൽ അവതരിപ്പിച്ച യഥാർത്ഥ ചാർട്ടിൽ ഏഴ് ഖണ്ഡികകളും ഏഴ് പോയിന്റ് സ്കെയിലും അടങ്ങിയ ഒരു വാചകം ആണ് ഉണ്ടായിരുന്നത്. [3]

ജെയ്‌ഗർ കാർഡുകൾ സ്റ്റാൻഡേർഡ് ചെയ്തിട്ടില്ല, നിലവിൽ ഉപയോഗത്തിലുള്ള വിവിധ ജെയ്‌ഗർ കാർഡുകളിലെ ടെസ്റ്റ് അക്ഷരങ്ങളുടെ യഥാർത്ഥ വലുപ്പത്തിന്റെ വേരിയബിളിറ്റി വളരെ ഉയർന്നതാണ്. [4] അതിനാൽ, വ്യത്യസ്ത ജെയ്‌ഗർ കാർഡുകൾ ഉപയോഗിച്ചുള്ള പരിശോധനാ ഫലങ്ങൾ താരതമ്യപ്പെടുത്താനാവില്ല.

ദൂര കാഴ്ച അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്നെല്ലെൻ ചാർട്ടിന്റെ ചെറിയ രൂപം പോലെ മറ്റ് തരത്തിലുള്ള ചാർട്ടുകൾ ഉപയോഗിച്ചും സമീപ കാഴ്ച അളക്കാറുണ്ട്.

പരാമർശങ്ങൾ[തിരുത്തുക]

  1. Blesi, Michelle; Wise, Barbara; Kelley-Arney, Cathy (2011). Medical Assisting Administrative and Clinical Competencies. Cengage Learning. pp. 888–890.
  2. G.K. & Pal; Pal; Pravati (1 February 2006). Textbook Of Practical Physiology (2nd ed.). Orient Blackswan. pp. 328–. ISBN 978-81-250-2904-5.
  3. Khurana (2008). Theory and Practice of Optics and Refraction. Elsevier India. p. 49.
  4. Empty citation (help)
"https://ml.wikipedia.org/w/index.php?title=ജെയ്‌ഗർ_ചാർട്ട്&oldid=3346480" എന്ന താളിൽനിന്ന് ശേഖരിച്ചത്