Jump to content

ജെയ്ൻ മിസ്മെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയ്ൻ മിസ്മെ
പ്രമാണം:Jane Misme.png
Jane Misme by Henri Manuel (1874–1947)
ജനനം1865
മരണം1935
ദേശീയതഫ്രഞ്ച്
തൊഴിൽപത്രപ്രവർത്തക
അറിയപ്പെടുന്നത്സ്ത്രീസമത്വവാദം

ജെയ്ൻ മിസ്മെ (ജീവിതകാലം; 1865-1935) ഒരു ഫ്രഞ്ച് പത്രപ്രവർത്തകയും സ്ത്രീസമത്വവാദിയുമായിരുന്നു. 1906 മുതൽ 1934 വരെയുള്ള കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഫെമിനിസ്റ്റ് ജേണലായ ലാ ഫ്രാൻസൈസ് (ദി ഫ്രഞ്ച് വുമൺ) സ്ഥാപിച്ച അവർ കൂടാതെ ഫ്രഞ്ച് യൂണിയൻ ഫോർ വിമൻസ് സഫ്‌റേജിന്റെയും നാഷണൽ കൗൺസിൽ ഓഫ് ഫ്രഞ്ച് വിമണിന്റെയും എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു.

ആദ്യകാലം

[തിരുത്തുക]

1865 ലാണ് ജെയ്ൻ മിസ്മി ജനിച്ചത്. 1893 ജനുവരിയിൽ ജീൻ ഷ്മാൽ Avant-Courrière  (ഫോർറണ്ണർ) എന്ന അസോസിയേഷൻ സ്ഥാപിക്കുകയും, ഇത് പൊതു-സ്വകാര്യ പ്രവർത്തനങ്ങളിൽ ഭാഗമാകാനുള്ള സ്ത്രീകളുടെ അവകാശത്തിനും വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ അധ്വാനത്തിന്റെ ഫലം  എടുക്കാനും സ്വതന്ത്രമായി വിനിയോഗിക്കാനും ഉള്ള അവകാശം ആവശ്യപ്പെട്ടു.  മിതവും യാഥാസ്ഥിതികവുമായ കാഴ്ചപ്പാടുകളുള്ള മധ്യ-ഉന്നതവർഗ സ്ത്രീകളെ അണിനിരത്തുക എന്നതായിരുന്നു ഈ കാമ്പയിനിൻറെ ലക്ഷ്യം.[1]

അവലംബം

[തിരുത്തുക]
  1. Metz 2007.
"https://ml.wikipedia.org/w/index.php?title=ജെയ്ൻ_മിസ്മെ&oldid=3922904" എന്ന താളിൽനിന്ന് ശേഖരിച്ചത്