ജെയ്ൻ അലക്സാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയ്ൻ അലക്സാണ്ടർ
Chair of the National Endowment for the Arts
ഓഫീസിൽ
ഒക്ടോബർ 1993 – ഒക്ടോബർ 1997
രാഷ്ട്രപതിബിൽ ക്ലിന്റൺ
മുൻഗാമിജോൺ ഫ്രോൺമായെർ
പിൻഗാമികതറിൻ ഹിഗ്ഗിൻസ് (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം
ജെയ്ൻ ക്വിഗ്ലി

(1939-10-28) ഒക്ടോബർ 28, 1939  (84 വയസ്സ്)
ബോസ്റ്റൺ, മസാച്യുസെറ്റ്സ്, യു.എസ്.
പങ്കാളികൾ
റോബർട്ട് അലക്സാണ്ടർ
(m. 1962; div. 1974)

(m. 1975; died 2017)
കുട്ടികൾ1
വിദ്യാഭ്യാസംസാറാ ലോറൻസ് കോളജ്

ജെയ്ൻ അലക്സാണ്ടർ (ജനനം: ഒക്ടോബർ 28, 1939) അമേരിക്കൻ എഴുത്തുകാരിയും നടിയും നാഷണൽ എൻ‌ഡോവ്‌മെന്റ് ഫോർ ആർട്ട്‌സിന്റെ മുൻ ഡയറക്ടറുമാണ്. ടോണി അവാർഡ് ജേതാവുകൂടിയായ അവർക്ക് രണ്ടുതവണ എമ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.

1968 ൽ ദി ഗ്രേറ്റ് വൈറ്റ് ഹോപ്പ് എന്ന നാടകത്തിലൂടെ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ച അലക്സാണ്ടർ 1969 ൽ ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് നേടി. അവരുടെ മറ്റ് ബ്രോഡ്‌വേ പ്രശസ്തികളിൽ, 6 Rms റിവ് വു, (1972), ദി നൈറ്റ് ഓഫ് ദി ഇഗ്വാന (1988), ദി സിസ്റ്റേഴ്സ് റോസെൻ‌സ്വീഗ് (1993), ഹോണർ (1998) എന്നിവ ഉൾപ്പെടുന്നു. ആകെ ഏഴ് ടോണി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുള്ള അവർ 1994 ൽ അമേരിക്കൻ തിയറ്റർ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി.[1]

1970 ൽ ദി ഗ്രേറ്റ് വൈറ്റ് ഹോപ്പിന്റെ ചലച്ചിത്രാവിഷ്ക്കരണത്തിൽ അഭിനയിച്ച അവർ ഇതിലെ അഭിനയത്തിന് നാല് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളിൽ ആദ്യത്തേത് നേടി. അനന്തരമുള്ള ഓസ്കാർ നാമനിർദ്ദേശങ്ങളിൽ ഓൾ ദി പ്രസിഡൻറ്സ് മെൻ (1976), ക്രാമർ വേഴ്സസ് ക്രാമർ (1979), ടെസ്റ്റെമെന്റ് (1983) എന്നിവ ഉൾപ്പെടുന്നു. എട്ട് തവണ എമ്മി നാമനിർദ്ദേശം ലഭിച്ച എലീനർ ആന്റ് ഫ്രാങ്ക്ലിൻ (1976) എന്ന ടെലിവിഷൻ പരമ്പരയിൽ 18 മുതൽ 60 വരെ പ്രായമുള്ള വേഷങ്ങളിൽ എലീനർ റൂസ്‌വെൽറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ആദ്യ നോമിനേഷൻ ലഭിച്ചു. പ്ലേയിംഗ് ഫോർ ടൈം (1980), വാം സ്പ്രിംഗ്സ് (2005) എന്നിവയ്ക്ക് ഒരു മിനിസീരീസ് അല്ലെങ്കിൽ മൂവിയിലെ മികച്ച സഹനടിക്കുള്ള രണ്ട് എമ്മി അവാർഡുകൾ നേടി.

ആദ്യകാലം[തിരുത്തുക]

മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ജെയ്ൻ ക്വിഗ്ലി എന്ന പേരിൽ ഒരു നഴ്സായ റൂത്ത് എലിസബത്തിന്റേയും (മുമ്പ്, പിയേഴ്സൺ), ഓർത്തോപെഡിക് സർജനായ തോമസ് ബി. ക്വിഗ്ലിയുടെ മകളായി ജെയ്ൻ അലക്സാണ്ടർ ജനിച്ചു.[2] ബോസ്റ്റണിന് പുറത്തുള്ള ചെസ്റ്റ്നട്ട് ഹില്ലിലെ പെൺകുട്ടികളുടെ വിദ്യാലയമായ ബീവർ കൺട്രി ഡേ സ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ അവിടെവച്ച് അഭിനയത്തോടുള്ള തന്റെ താത്പര്യം കണ്ടെത്തി.[3]

അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പ് കോളേജിൽ പോകാനുള്ള പിതാവിനെ പ്രോത്സാഹനത്തിൽ ജെയ്ൻ അലക്സാണ്ടർ ന്യൂയോർക്കിലെ ബ്രോങ്ക്സ്വില്ലിലുള്ള സാറാ ലോറൻസ് കോളേജിൽ ചേരുകയും അവിടെ നാടകവേദിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മാത്രമല്ല കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ ശ്രദ്ധിച്ചുകൊണ്ട് ഗണിതശാസ്ത്രവും പഠിച്ചു. സാറാ ലോറൻസ് കോളജിലായിരിക്കുമ്പോൾ, സിക്കിമിലെ ക്വീൻ കൺസർട്ടായി മാറിയ ഹോപ്പ് കുക്കുമായി അവർ ഒരു അപ്പാർട്ട്മെന്റ് പങ്കിട്ടിരുന്നു. അലക്സാണ്ടർ തന്റെ ആദ്യവർഷം സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ പഠനം നടത്തുകയും അവിടെ എഡിൻബർഗ് യൂണിവേഴ്സിറ്റി ഡ്രമാറ്റിക് സൊസൈറ്റിയിൽ പങ്കെടുക്കുകയും ചെയ്തു. ഇത് അഭിനയം തുടരാനുള്ള അവളുടെ ദൃഢനിശ്ചയത്തെ ഉറപ്പിച്ചു.[4]

ഔദ്യോഗികജീവിതം[തിരുത്തുക]

ജെയ്ൻ അലക്സാണ്ടർ 1960കളിൽ.

1967 ൽ വാഷിംഗ്ടൺ ഡിസിയിലെ അരീന സ്റ്റേജിൽ ഹോവാർഡ് സാക്ലറുടെ ദി ഗ്രേറ്റ് വൈറ്റ് ഹോപ്പ് എന്ന നാടകത്തിന്റെ യഥാർത്ഥ നിർമ്മാണത്തിൽ എലനോർ ബാക്ക്മാൻ എന്ന കഥാപാത്രമായി അഭിനയിച്ചത് അലക്സാണ്ടറിന് അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. തന്റെ സഹനടനായ ജെയിംസ് ഏൾ ജോൺസിനെപ്പോലെ, ബ്രോഡ്‌വേയിലും (1968) ഇതേ വേഷം അഭിനയിക്കുകയും ടോണി അവാർഡ് നേടിയതോടൊപ്പം ഇതിന്റെ ചലച്ചിത്ര പതിപ്പിലൂടെ (1970) ഓസ്കാർ നാമനിർദ്ദേശം നേടുകയും ചെയ്തു.[5] ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടിയ ഓൾ ദി പ്രസിഡൻറ്സ് മെൻ (1976), ക്രാമർ വേഴ്സസ് ക്രാമർ (1979), ടെസ്റ്റെമെന്റ് (1983) എന്നിവയും ബ്രൂബക്കർ (1980), ദി സിഡർ ഹൌസ് റൂൾസ് (1999) എന്നിവയും പ്രശസ്ത അമേരിക്കൻ ഛായാഗ്രഹകയായിരുന്ന ഡിയാൻ അർബസിന്റെ മാതാവ് ഗെർ‌ട്രൂഡ് നെമെറോവായി വേഷമിട്ടതും നിക്കോൾ കിഡ്മാനോടൊപ്പം അഭിനയിച്ചതുമായ ഫർ (2006) എന്നിവയുമാണ് ജെയ്ൻ അലക്സാണ്ടറുടെ അധികമായുള്ള ചലച്ചിത്ര അംഗീകാരങ്ങൾ.

സ്വകാര്യജീവിതം[തിരുത്തുക]

അലക്സാണ്ടർ തന്റെ ആദ്യ ഭർത്താവ് റോബർട്ട് അലക്സാണ്ടറിനെ 1960 കളുടെ തുടക്കത്തിൽ ന്യൂയോർക്ക് നഗരത്തിൽ ഇരുവരും അഭിനയജീവിതം പിന്തുടരുന്നതിനിടെ കണ്ടുമുട്ടി. 1964 ൽ അവർക്ക് ജെയ്സ് അലക്സാണ്ടർ എന്ന മകൻ ജനിക്കുകയും, ഒരു ദശാബ്ദത്തിനുശേഷം ദമ്പതികൾ വിവാഹമോചനം നേടുകയും ചെയ്തു. നിർമ്മാതാവും സംവിധായകനുമായ എഡ്വിൻ ഷെറിനെ വാഷിംഗ്ടൺ ഡിസിയിൽവച്ച് കണ്ടുമുട്ടിയ സമയത്ത് ജെയ്ൻ അലക്സാണ്ടർ വിവിധ പ്രാദേശിക തീയറ്ററുകളുടെ നാടകങ്ങളിൽ പതിവായി അഭിനയിക്കുകയും എഡ്വിൻ ഷെറിൻ അവിടെ അരീന സ്റ്റേജിൽ ആർട്ടിസ്റ്റിക് ഡയറക്ടറായി ജോലിയിലേർപ്പെടുകയും ചെയ്തിരുന്നു. നാടകത്തിന്റെ ബ്രോഡ്‌വേ അരങ്ങേറ്റത്തിന് മുമ്പ് അരീന സ്റ്റേജിൽ ഷെറിൻ സംവിധാനം ചെയ്ത ദി ഗ്രേറ്റ് വൈറ്റ് ഹോപ്പ് എന്ന യഥാർത്ഥ നാടകത്തിൽ അലക്സാണ്ടർ അഭിനയിച്ചിരുന്നു. ഇതിനകം അവരുടെ പങ്കാളികളിൽ നിന്ന് വിവാഹമോചനം നേടിയിരുന്ന ഇരുവരും നല്ല സുഹൃത്തുക്കളായിത്തീരുകയും പ്രണയം 1975 ൽ വിവാഹത്തിലേയ്ക്കു നയിക്കുകയും ചെയ്തു. രണ്ടുപേർക്കുമായി അലക്സാണ്ടറുടെ മകൻ ജെയ്സ്, ഷെറിന്റെ മൂന്ന് ആൺമക്കളായ ടോണി, ജെഫ്രി, ജോൺ എന്നിങ്ങനെ നാല് മക്കളുണ്ട്.[6] എഡ്വിൻ ഷെറിൻ തന്റെ 87 ആം വയസ്സിൽ 2017 മെയ് 4 ന് അന്തരിച്ചു.[7][8]

അവലംബം[തിരുത്തുക]

  1. "Playbill Online's Brief Encounter with Jane Alexander". www.playbill.com. Archived from the original on March 24, 2014. Retrieved March 24, 2014.
  2. "Jane Alexander Biography (1939–)". Filmreference.com. Retrieved June 19, 2010.
  3. Alexander, Jane. Command Performance: an Actress in the Theater of Politics. PublicAffairs, a member of the Perseus Book Group; New York, NY, 2000. ISBN 1-891620-06-1. pp1-16
  4. Alexander, Jane. Command Performance: an Actress in the Theater of Politics. PublicAffairs, a member of the Perseus Book Group; New York, NY, 2000. ISBN 1-891620-06-1. pp1-16
  5. Lawson,"Howard Sackler, 52, Playwright Who Won Pulitzer Prize, Dead;" NYT (The New York Times)
  6. Alexander, Jane. Command Performance: an Actress in the Theater of Politics. PublicAffairs, a member of the Perseus Book Group; New York, NY, 2000. ISBN 1-891620-06-1. pp1-16
  7. McNary, Dave (May 5, 2017). "'Law & Order' Director, DGA Official Ed Sherin Dies at 87". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved May 7, 2017.
  8. Shanley, Patrick (May 5, 2017). "Edwin Sherin, Director of 'The Great White Hope' on Broadway and 'Law & Order,' Dies at 87". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved May 7, 2017.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

പദവികൾ
മുൻഗാമി Chair of the National Endowment for the Arts
1993–1997
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജെയ്ൻ_അലക്സാണ്ടർ&oldid=3653928" എന്ന താളിൽനിന്ന് ശേഖരിച്ചത്