ജെയ്സൺ സ്റ്റാഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെയ്സൺ സ്റ്റെയ്‌തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയ്സൺ സ്റ്റെയ്‌തം

ജെയ്‌സൺ മൈക്കിൾ സ്റ്റെയ്‌തം (ജനനം 1972 സെപ്റ്റംബർ 12[1]) ഒരു ഇംഗ്ലീഷ് നടനാണ്. ആയോധന കലയിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ഗൈ റിച്ചി എന്ന സം‌വിധായകന്റെ ചലച്ചിത്രങ്ങളായ ലോക്ക്, സ്റ്റോക്ക് ആൻഡ് റ്റു സ്മോക്കിങ് ബാരൽസ്, റിവോൾവർ, സ്നാച്ച് എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ദ ഇറ്റാലിയൻ ജോബ് പോലെയുള്ള ചില അമേരിക്കൻ ചലച്ചിത്രങ്ങളിൽ സഹനായകനായി അഭിനയിച്ചിട്ടുണ്ട്. ദ ട്രാൻസ്പോർട്ടർ, ദ ബാങ്ക് ജോബ്, വാർ, ഡെത്ത് റേസ് എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. സംഘട്ടന രംഗങ്ങളിൽ പകരക്കാരെ വയ്ക്കാതെ സ്വയം ചെയ്യാൻ താല്പര്യപ്പെടുന്ന ചില അഭിനേതാക്കളിൽ ഒരാളാണ് സ്റ്റെയ്‌തം[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയ്സൺ_സ്റ്റാഥം&oldid=2259487" എന്ന താളിൽനിന്നു ശേഖരിച്ചത്