ജെയ്സൺ വാട്ടർ ടാപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗമായ തിരുവിതാംകൂറിലെ ജെ.പി. സുബ്രഹ്മണ്യ അയ്യർ കണ്ടെത്തിയ വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്ന തരം വാട്ടർ ടാപ്പ് ആണ് ജെയ്‌സൺ വാട്ടർ ടാപ്പ് (വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ് എന്നും അറിയപ്പെടുന്നു).[1] ദക്ഷിണേന്ത്യയിലെ റോഡുകളിൽ ഈ ടാപ്പുകൾ ഒരു സാധാരണ കാഴ്ചയായിരുന്നു. സമൂഹത്തിലെ സാമ്പത്തിക വികസനവും കുപ്പിവെള്ളത്തോടുള്ള ആസക്തിയും കാരണം റോഡുകളിലെ ഇത്തരം പൊതുജല ടാപ്പുകൾ ഇപ്പോൾ ഏതാണ്ട് ഇല്ലാതായി, എന്നിരുന്നാലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വളരെ പ്രചാരത്തിലുണ്ടായിരുന്ന ഇവ ഇന്ത്യൻ റെയിൽ‌വേ നടത്തുന്ന മിക്ക പരമ്പരാഗത റെയിൽ‌വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇപ്പോഴും കാണപ്പെടുന്നു.[1]

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ കൃത്യമായി അടക്കാത്തത് മൂലം വെള്ളം പാഴായിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട സുബ്രഹ്മണ്യ അയ്യർ ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന്റെ ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി.[1] പിന്നീട് ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈന് പേറ്റന്റ് നേടുകയും ചെയ്തു. ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമല്ല.[1]

ചരിത്രം[തിരുത്തുക]

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകകൃത്യമായി അടക്കാത്തത് മൂലം വെള്ളം പാഴായിപ്പോകുന്നത് അയ്യറുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ച അദ്ദേഹം സുഹൃത്തുക്കളായ എഞ്ചിനീയർമാരായ ശ്രീ രാജംഗം (ദക്ഷിണേന്ത്യൻ റെയിൽ‌വേയുടെ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ), എസ്.എൽ. നാരായണൻ എന്നിവരുടെ സഹായത്തോടെ സ്വയം അടയുന്ന ടാപ്പ് വികസിപ്പിച്ചു.[2] ആ കണ്ടുപിടുത്തത്തിന് അദ്ദേഹം പേറ്റന്റ് നേടി, പിന്നീട് അത് കൂടുതൽ മെച്ചപ്പെടുത്തി ആ മെച്ചപ്പെട്ട ടാപ്പ് പതിപ്പിനും പേറ്റന്റ് നേടി.

അയ്യർ ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. തൊഴിലാളി യൂണിയൻ പ്രശ്ന്ങ്ങളെത്തുടർന്ന് അദ്ദേഹം നിർമ്മാണശാല പിന്നീട് കോയമ്പത്തൂരിലേക്ക് മാറ്റി.[1]

അന്താരാഷ്ട്ര ഉപയോഗം[തിരുത്തുക]

ജെയ്‌സൺ വാട്ടർ ടാപ്പ് നേപ്പാൾ,[3] ശ്രീലങ്ക,[4][5] ഭൂട്ടാൻ[6] തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഗ്രാമീണ ചുറ്റുപാടുകളിൽ ഉപയോഗിക്കുന്നു.

ജർമ്മൻ കമ്പനിയായ 'ഹൈഡ്രോപ്ലാൻ', ഇന്ത്യയും ശ്രീലങ്കയും ഒഴികെയുള്ള രാജ്യങ്ങളിൽ ടാപ്പ് നിർമ്മിക്കാനും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം അയ്യരിൽ നിന്നും വാങ്ങി. തുടർന്ന്, ജെയ്സൺ ടാപ്പ് യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Nair, Achuthsankar S. (13 ജനുവരി 2017). "Innovators and patent holders". The Hindu (in Indian English).
  2. "Ravanasamudram: Know Your Past Generation - Sri Rajangam". ravanasamudram.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-13.
  3. Technical Training Manual No. 4, Pipe and Fitting Course, Rural Water Supply in Nepal. Local Development Department, Ministry of Home and Panchayat, SATA - Series Association for Technical Assistance, UNICEF. 1978.
  4. Fristchi, Bep. M. (1984). "Public Standposts in Colombo, Sri lanka: A Support Paper by Bep. M. Fristchi Consultant, 1984" (PDF). www.ircwash.org (in ഇംഗ്ലീഷ്). Archived from the original on 2018-01-14. Retrieved 2018-01-14.
  5. Waterlines (in ഇംഗ്ലീഷ്). IT Publications. 1982.
  6. Ministry of Finance, Public Procurement Policy Division (2016-06-30). "Bidding Document for Procurement of Goods" (PDF). Royal Government of Bhutan, Dzongkhag Administration, Punakha. Archived from the original (PDF) on 2018-01-14. Retrieved 2021-07-14. {{cite web}}: |first= has generic name (help)
"https://ml.wikipedia.org/w/index.php?title=ജെയ്സൺ_വാട്ടർ_ടാപ്പ്&oldid=3632164" എന്ന താളിൽനിന്ന് ശേഖരിച്ചത്