ജെയിൻ ഹാർഡ്‍ലി ബെർക്കിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെയിൻ ഹാർഡ്‍ലി ബെർക്കിലി


പദവിയിൽ
November 18, 1949 – January 20, 1953
പ്രസിഡണ്ട് Harry Truman
മുൻ‌ഗാമി Bess Truman (1945)
പിൻ‌ഗാമി Pat Nixon
ജനനം(1911-09-23)സെപ്റ്റംബർ 23, 1911
Keytesville, Missouri, U.S.
മരണംസെപ്റ്റംബർ 6, 1964(1964-09-06) (പ്രായം 52)
Washington, D.C., U.S.
രാഷ്ട്രീയപ്പാർട്ടി
Republican (Formerly)
Democratic
ജീവിത പങ്കാളി(കൾ)Carleton Hadley (1931–1944)
Alben Barkley (1949–1956)
കുട്ടി(കൾ)2 (with Hadley)

എലിസബത്ത് ജെയിൻ റക്കർ ഹാർഡ്‍ലി ബെർക്കിലി (ജീവിതകാലം : സെപ്റ്റംബർ 23, 1911 – സെപ്റ്റബംർ 6, 1964) അമേരിക്കൻ ഐക്യനാടുകളിലെ വൈസ്‍ പ്രസിഡൻറായിരുന്ന ആൽബൻ ഡബ്ല്യൂ. ബെർക്കിലിയുടെ രണ്ടാംപത്നിയായിരുന്നു. ജെയിൻ ഹാർഡ്‍ലി ബർക്കിലി എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.

ആദ്യകാലജീവിതം[തിരുത്തുക]

മിസൌറിയിലെ കീറ്റെസ്‍വില്ലെയിൽ ജനിച്ച് ജെയിൻ ബെർക്കിലിയുടെ പിതാവ് ഒരു അഭിഭാഷകനും മാതാവ് യൂറോപ്പിൽ പഠനം നടത്തിയ പിയാനിസ്റ്റുമായിരുന്നു. 1931 ൽ അവർ ആദ്യ ഭർത്താവായിരുന്ന കാൾട്ടൺ ഹാർഡ്‍ലിയെ വിവാഹം കഴിച്ചു. സെൻറ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽവച്ചാണ് ജെയിൻ കാൾട്ടണുമായി കണ്ടുമുട്ടുന്നത്. 1944 ൽ 42 ആമത്തെ വയസിൽ അദ്ദേഹം മരണമടഞ്ഞു. അവർക്കു രണ്ടു കുട്ടികളാണുണ്ടായിരുന്നത്.  

ആൽബൻ ബർക്കിലിയുമായുള്ള വിവാഹം[തിരുത്തുക]

ഒരു വിഭാര്യനായ വൈസ് പ്രസിഡൻറ് ആൽബൻ ബർക്കിലിയെ അവർ വിവാഹം കഴിക്കുന്നത് 1949 നവംബർ 18 നായിരുന്നു. അദ്ദേഹത്തിൻ രണ്ടാംപത്നിയായിരുന്നു അവർ.[1][2] വിവാഹം നടക്കുന്ന കാലത്ത് ബെർക്കിലിയ്ക്ക് ജെയിനേക്കാൾ 34 വയസ് കൂടുതലുണ്ടായിരുന്നു. അദ്ദേഹത്തിന് 71 വയസും ജെയിന് 37 വയസും. ബർക്കിലിയുടെ ആദ്യ പത്നിയായിരുന്ന ഡൊറോത്തി 1947 ൽ മരണപ്പെട്ടു പോയിരുന്നു. 1949 ൽ യുവതിയായ വിധവയെ വാഷിങ്ടണിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് വൈസ് പ്രസിഡൻറ് അവരെ ആദ്യമായി കാണുന്നത്. ബർക്കിലിയുമായി പ്രണയത്തിലാകുന്ന കാലത്ത് ജെയിൻ റക്കർ ഹാർഡ്‍ലി ഒരു ഉറച്ച് റിപ്പബ്ലിക്കനായിരുന്നു.

മരണം[തിരുത്തുക]

1953 ൽ അവരുടെ ഭർത്താവ് വൈസ് പ്രസിഡൻറു പദം വിട്ടിതിനുശേഷം 1954 ൽ വീണ്ടമൊരു തവണ യു.എസ്. സെനറ്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1956 ൽ അദ്ദേഹം മരണപ്പെടുന്നതുവരെ ഈ പദവിയിലിരുന്നു.[അവലംബം ആവശ്യമാണ്]

ബെർക്കിലിയുടെ മരണശേഷം, ജെയിൻ ജോർജ്ജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ ഒരു സെക്രട്ടറിയായുള്ള ജോലി സ്വീകരിച്ചു. 1958 ൽ മിസിസ് ബർക്കിലിയുടെ ഓർമ്മക്കുറിപ്പുകൾ “I Married the Veep” എന്ന പേരിൽ ന്യൂയോർക്കിലെ വാൻഗാർഡ് പബ്ലീഷേർസ് പുറത്തിറക്കിയിരുന്നു. 1964 ൽ ഒരു ഹൃദയാഘാതത്താൽ മരണപ്പെടുന്നതുവരെ ജോർജ്ജ് വാഷിങ്ടൺ ഡി.സി.യിലെ യൂണിവേഴ്സിറ്റിയിലെ ജോലി അവർ ചെയ്തിരുന്നു.[3]  

അവലംബം[തിരുത്തുക]

  1. "The Merry Widower", Time, August 22, 1949
  2. "The Veep Yields", Time, November 7, 1949
  3. "Milestones", Time, September 18, 1964