ജെയിംസ് റെമർ
ജെയിംസ് റെമർ | |
|---|---|
റെമർ 2026 ൽ | |
| ജനനം | വില്യം ജയിംസ് റെമർ ഡിസംബർ 31, 1953 വയസ്സ്) ബോസ്റ്റൺ, മസാച്യുസെറ്റ്സ്, യു.എസ്. |
| തൊഴിൽ | നടൻ |
| സജീവ കാലം | 1978–ഇതുവരെ |
| ജീവിതപങ്കാളി |
അറ്റ്സുകോ റെമർ (m. 1984) |
| കുട്ടികൾ | 2 Jason Remar Lisa Remar |
വില്യം ജെയിംസ് റെമർ (ജനനം: ഡിസംബർ 31, 1953) ഒരു അമേരിക്കൻ അഭിനേതാവാണ്. ദി വാരിയേഴ്‌സ് എന്ന സിനിമയിലെ അജാക്സ് (1979), 48 അവേർസ് (1982) എന്ന സിനിമയിലെ ആൽബർട്ട് ഗാൻസ്, ദി കോട്ടൺ ക്ലബ്ബിലെ ഡച്ച് ഷൂൾട്സ് (1984), മിറക്കിൾ ഓൺ 34-ത് സ്ട്രീറ്റിലെ ജാക്ക് ഡഫ് (1994), സെക്‌സ് ആൻഡ് ദി സിറ്റി എന്ന പരമ്പരിയലെ റിച്ചാർഡ് റൈറ്റ് (2001-2004), ഡെക്സ്റ്റർ (2006–2013) എന്ന പരമ്പരയിലെ ടൈറ്റിൽ കഥാപാത്രത്തിന്റെ പിതാവ് ഹാരി മോർഗൻ തുടങ്ങി 40 വർഷത്തെ തൻറെ അഭിനയജീവിതത്തിൽ അദ്ദേഹം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2009 മുതൽ അദ്ദേഹം ലെക്‌സസ് ആഡംബര കാറുകളുടെ പരസ്യങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട്.[1] ന്യൂയോർക്ക് നഗരത്തിലെ നെയ്‌ബർഹുഡ് പ്ലേഹൗസ് സ്‌കൂൾ ഓഫ് തിയേറ്ററിലാണ് റെമർ അഭിനയം പഠിച്ചത്. 2016 മുതൽ 2019 വരെ പ്രക്ഷേപണം ചെയ്യപ്പെട്ട ഗോതം എന്ന പരമ്പരയിലെ ഫ്രാങ്ക് ഗോർഡൻ, 2018 മുതൽ 2021 വരെയുള്ള പരമ്പരയായ ബ്ലാക്ക് ലൈറ്റ്‌നിംഗിലെ പീറ്റർ ഗാംബി എന്നിവ റെമറിന്റെ സമീപകാല വേഷങ്ങളിൽ ഉൾപ്പെടുന്നു.
ആദ്യകാലം
[തിരുത്തുക]വില്യം ജെയിംസ് റെമർ 1953 ഡിസംബർ 31 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ജനിച്ചു. മസാച്യുസെറ്റ്സ് സംസ്ഥാനത്തെ മാനസികാരോഗ്യകാര്യ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന എലിസബത്തിന്റെയും (മുമ്പ്, ബോയിൽ) അഭിഭാഷകനായിരുന്ന റോയ് റെമറിന്റെയും മകനാണ് അദ്ദേഹം.[2][3] അദ്ദേഹത്തിന്റെ പിതാവ് റഷ്യൻ-ജൂത വംശജനും, അമ്മ ഇംഗ്ലണ്ട് സ്വദേശിയായ ഐറിഷ് വംശജയുമായിരുന്നു. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.[4] റെമർ കുടുംബത്തോടൊപ്പം മസാച്യുസെറ്റ്സിലെ ന്യൂട്ടണിലാണ് വളർന്നത്.[5]
അവലംബം
[തിരുത്തുക]- ↑ Barry, Keith (2009-03-16). "Lexus Pursues a New Pitchman". Wired. Retrieved 2017-02-07.
- ↑ "James Remar". Turner Classic Movies. Retrieved November 1, 2023.
- ↑ Egan, Sean (January 2022). Can You Dig It: The Phenomenon of The Warriors. BearManor Media. p. 58.
- ↑ "Remar, Robert: Part 1". Rutgers University Oral History Archives. Retrieved November 1, 2023.
- ↑ "James Remar in town during 'Hatfields' shoot". The Boston Globe. Retrieved November 1, 2023.