ജെയിംസ് റൂഫസ് ഏജീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ഏജീ
ഏജീ 1937ൽ
ഏജീ 1937ൽ
ജനനംജെയിംസ് റൂഫസ് ഏജീ
നവംബർ 27, 1909
നോക്സ്‍വില്ലെ, ടെന്നസി, യു.എസ്.
മരണംമേയ് 16, 1955(1955-05-16) (പ്രായം 45)
ന്യൂയോർക്ക് നഗരം, യു.എസ്.
ശ്രദ്ധേയമായ രചന(കൾ)എ ഡെത്ത് ഇൻ ദ ഫാമിലി, ലെറ്റ് അസ് നൌ പ്രെയ്സ് ഫേമസ് മെൻ
പങ്കാളിVia Saunders (1933–1938)
Alma Mailman (1938–1941)
Mia Fritsch (1946–1955; his death)
കുട്ടികൾ4, including Joel

ജെയിംസ് റൂഫസ് ഏജീ (/ˈ/ AY-jee; നവംബർ 27, 1909 - മെയ് 16, 1955) ഒരു അമേരിക്കൻ നോവലിസ്റ്റും പത്രപ്രവർത്തകനും കവിയും തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനുമായിരുന്നു. 1940 കളിൽ, ടൈം മാഗസിനായി എഴുതുന്ന കാലത്ത്, അദ്ദേഹം അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര നിരൂപകരിൽ ഒരാളായി അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവൽ, എ ഡെത്ത് ഇൻ ദ ഫാമിലി (1957), രചയിതാവിന് മരണാനന്തരം 1958 ലെ പുലിറ്റ്‌സർ പുരസ്കാരം നേടിക്കൊടുത്തു. ലെറ്റ് അസ് നൗ പ്രെയ്സ് ഫേമസ് മെൻ എന്ന പുസ്തകത്തിന്റെ സഹ-രചയിതാവെന്ന നിലയിലും ആഫ്രിക്കൻ ക്വീൻ, ദി നൈറ്റ് ഓഫ് ദി ഹണ്ടർ എന്നീ ക്ലാസിക് ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും ഏജി അറിയപ്പെടുന്നു.

ആദ്യകാലം[തിരുത്തുക]

ടെന്നസിയിലെ നോക്‌സ്‌വില്ലെയിൽ ഹ്യൂ ജെയിംസ് ഏജിയുടെയും ലോറ വിറ്റ്‌മാൻ ടൈലറിന്റെയും മകനായി ഇപ്പോഴത്തെ ഫോർട്ട് സാൻഡേഴ്‌സ് പരിസരത്തെ ജെയിംസ് ഏജീ സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഹൈലാൻഡ് അവന്യൂ, 15-ആം സ്ട്രീറ്റിലാണ് ജെയിംസ് റൂഫസ് ഏജീ ജനിച്ചത്.[1] അദ്ദേഹത്തിൻ ആറ് വയസ്സുള്ളപ്പോൾ, പിതാവ് ഒരു വാഹനാപകടത്തിൽ മരിച്ചു. ഏഴാം വയസ്സുമുതൽ, ഏജിയും ഇളയ സഹോദരി എമ്മയും നിരവധി ബോർഡിംഗ് സ്കൂളുകളിൽ പഠിനം നടത്തി. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ടെന്നസിയിലെ സെവാനിയിൽ നിന്ന് രണ്ട് മൈൽ അകലെയുള്ള അമ്മയുടെ വേനൽക്കാല കോട്ടേജിന് സമീപമായിരുന്നു.

അവലംബം[തിരുത്തുക]

  1. "James Agee (1909–1955): Let us now praise famous writers". Chicago Tribune. February 27, 1977. Archived from the original on 2013-03-16. Retrieved December 4, 2010. James Agee was born in Knoxville in 1909, to a father whose people were farmers (in Tennessee and Virginia) and a mother whose family members considered themselves "more cosmopolitan." Agee's father died young, in an accident frequently memorialized (most eloquently in the autobiographical novel A Death in the Family), but the conflict he helped engender would persist...
"https://ml.wikipedia.org/w/index.php?title=ജെയിംസ്_റൂഫസ്_ഏജീ&oldid=3797263" എന്ന താളിൽനിന്ന് ശേഖരിച്ചത്