ജെയിംസ് മാംഗോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് മാംഗോൾഡ്
മാംഗോൾഡ് 2017 ൽ.
ജനനം (1963-12-16) ഡിസംബർ 16, 1963  (60 വയസ്സ്)[1]
ന്യൂയോർക്ക് സിറ്റി, യു.എസ്.
വിദ്യാഭ്യാസം
തൊഴിൽ
 • ചലച്ചിത്ര സംവിധായകൻ
 • തിരക്കഥാകൃത്ത്
 • നിർമ്മാതാവ്
സജീവ കാലം1985–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1999; div. 2014)
കുട്ടികൾ2
മാതാപിതാക്ക(ൾ)

ജെയിംസ് അലൻ മാംഗോൾഡ് (ജനനം: ഡിസംബർ 16, 1963) ഒരു അമേരിക്കൻ ചലച്ചിത്ര പ്രവർത്തകനാണ്. ഹെവി (1995) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, കോപ് ലാൻഡ് (1997), ഗേൾ, ഇന്ററപ്‌റ്റഡ് (1999), ഐഡന്റിറ്റി (2003), വാക്ക് ദ ലൈൻ (2005), 3:10 ടു യൂമ (2007), എക്‌സ്-മെൻ ഫ്രാഞ്ചൈസിയിലെ രണ്ട് വോൾവറിൻ സിനിമകളായ ദി വോൾവറിൻ (2013), മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിയ ലോഗൻ (2017) എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര രംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.[2] തുടർന്ന് മികച്ച ചിത്രത്തിനുള്ള അക്കാദമി പുരസ്കാര നാമനിർദ്ദേശം നേടിയ ഫോർഡ് വി ഫെരാരി (2019)[3] എന്ന സ്‌പോർട്‌സ് നാടകീയ  ചിത്രം സംവിധാനം ചെയ്‌ത അദ്ദേഹം ഇന്ത്യാന ജോൺസ് പരമ്പരയിലെ അഞ്ചാമത്തേതായ ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി (2023) എന്ന ചിത്രത്തിൻറെ സംവിധാനവും സഹ-രചനയും നിർവ്വഹിച്ചു.[4][5][6]

ആദ്യകാലജീവിതം[തിരുത്തുക]

1963-ൽ ജൂത കലാകാരന്മാരായിരുന്ന റോബർട്ട് മാൻഗോൾഡിന്റെയും സിൽവിയ പ്ലിമാക് മാൻഗോൾഡിന്റെയും മകനായി ന്യൂയോർക്ക് നഗരത്തിലാണ് മാൻഗോൾഡ് ജനിച്ചത്.[7] ഹഡ്സൺ വാലിയിൽ ബാല്യകാലം ചെലവഴിച്ച അദ്ദേഹം, വാഷിംഗ്ടൺവില്ലെ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[8][9] കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ഫിലിം/വീഡിയോ പ്രോഗ്രാമിൽ[10] പങ്കെടുത്ത അദ്ദേഹം അവിടെ അലക്‌സാണ്ടർ മക്കൻഡ്രിക്കിന്റെ കീഴിൽ പഠനം നടത്തി. മംഗോൾഡിന്റെ മൂന്നാം വർഷത്തിൽ, പതിവ് ചലച്ചിത്ര പഠനത്തോടൊപ്പം ഒരു നടനെന്ന നിലയിൽ കാൽആർട്സ് സ്കൂൾ ഓഫ് തിയേറ്ററിലും അദ്ധ്യയനം നടത്തണമെന്ന് മക്കെൻഡ്രിക്ക് അദ്ദേഹത്തോട് നിർദ്ദേശിച്ചു.[11]

അവലംബം[തിരുത്തുക]

 1. Jeng, Jonah (March 6, 2017). "Walking within the Lines: The Films of James Mangold". Paste Magazine. Retrieved March 14, 2017.
 2. 2018|Oscars.org
 3. 2020|Oscars.org
 4. "Indiana Jones 5 Director James Mangold Has Answered a Very 'Important' Question About Harrison Ford's Indy". October 15, 2021.
 5. "Indiana Jones 5 Director Offers Update on How Much Filming Remains".
 6. Rahman, Abid (2023-05-19). "'Indiana Jones and the Dial of Destiny': What the Critics are Saying". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-19.
 7. Esther, John (Winter 2007). "Avoiding Labels and Lullabies: An Interview with James Mangold". Cineaste. Vol. 33, no. 1. Archived from the original on February 6, 2012. Retrieved July 21, 2013.
 8. Esther, John (Winter 2007). "Avoiding Labels and Lullabies: An Interview with James Mangold". Cineaste. Vol. 33, no. 1. Archived from the original on February 6, 2012. Retrieved July 21, 2013.
 9. Ivry, Bob (January 11, 2000). "Director brought edge to 'chick flick'". Reading Eagle. p. D5. Retrieved July 22, 2013.
 10. Ivry, Bob (January 11, 2000). "Director brought edge to 'chick flick'". Reading Eagle. p. D5. Retrieved July 22, 2013.
 11. James Mangold Interview on Sammy Going South DVD
"https://ml.wikipedia.org/w/index.php?title=ജെയിംസ്_മാംഗോൾഡ്&oldid=3939529" എന്ന താളിൽനിന്ന് ശേഖരിച്ചത്