ഉള്ളടക്കത്തിലേക്ക് പോവുക

ജെയിംസ് ബ്രൌൺ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ബ്രൗൺ
1955-ലെ ദി അഡ്വഞ്ചേഴ്സ് ഓഫ് റിൻ ടിൻ ടിൻ എന്ന പരമ്പരയിൽ റിൻ ടിൻ ടിൻ-നൊപ്പം ബ്രൗൺ (ഇടത്)
ജനനം
ജെയിംസ് എഡ്വേർഡ് ബ്രൗൺ[1]

(1920-03-22)മാർച്ച് 22, 1920
ഡെസ്ഡെമോണ, ടെക്സസ്, യു.എസ്.
മരണംഏപ്രിൽ 11, 1992(1992-04-11) (72 വയസ്സ്)
അൽമ മേറ്റർബെയ്‌ലർ യൂണിവേഴ്‌സിറ്റി
തൊഴിൽചലച്ചിത്ര, ടെലിവിഷൻ നടൻ
സജീവ കാലം1941–1992
ജീവിതപങ്കാളിബെറ്റി ബ്രൗൺ[2]
കുട്ടികൾ2[2]

ജെയിംസ് എഡ്വേർഡ് ബ്രൌൺ (ജീവിതകാലം: മാർച്ച് 22,1920-ഏപ്രിൽ 11,1992) ഒരു അമേരിക്കൻ സ്വദേശിയായ ചലച്ചിത്ര, ടെലിവിഷൻ നടനായിരുന്നു.[3] ദി അഡ്വഞ്ചേഴ്സ് ഓഫ് റിൻ ടിൻ ടിൻ എന്ന അമേരിക്കൻ വെസ്റ്റേൺ ടെലിവിഷൻ പരമ്പരയിലെ ലഫ്റ്റനന്റ് റിപ്ലി മാസ്റ്റേഴ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് കൂടുതലായി അറിയപ്പെടുന്നത്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

യു.എസിലെ ടെക്സസിലെ ഡെസ്ഡെമോണ നഗരത്തിലാണ് ജെയിംസ് ബ്രൌൺ ജനിച്ചത്.[2] ബെയ്ലർ സർവ്വകലാശാലയിൽ പഠനത്തിനു ചേർന്ന അദ്ദേഹം ടെന്നീസിൽ സർവ്വകലാശാലയെ പ്രതിനിധീകരിച്ചിരുന്നു.[4][2]

1941ൽ റൈഡ്, കെല്ലി, റൈഡ് എന്ന ചിത്രത്തിലെ അപ്രധാന കഥാപാത്രമായ ഒരു വൈദ്യന്റെ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ജയിംസ് ബ്രൌൺ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. 1942-ൽ പുറത്തിറങ്ങിയ ദ ഫോറസ്റ്റ് റേഞ്ചേഴ്സ് എന്ന ചിത്രമായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട വേഷം.[4] ദി ഗുഡ് ഫെലോസ്, ഒബ്ജക്ടീവ് ബർമ്മ!, ഗൺ സ്ട്രീറ്റ്, ദി ബിഗ് ഫിക്സ്, വെൻ ദി ക്ലോക്ക് സ്ട്രൈക്ക്സ്, എയർഫോഴ്സ്, ഇർമ ലാ ഡൌസ്, ദി ഫാബുലസ് ടെക്സാൻ, യംഗ് ആന്റ് വില്ലിംഗ്, ദി ഗാലന്റ് ലീജിയൻ, ദി യംഗർ ബ്രദേഴ്സ്, കോർവെറ്റ് കെ-225, സാൻഡ്സ് ഓഫ് ഇവോ ജിമ, യെസ് സർ, ദാറ്റ്സ് മൈ ബേബി, ഔർ ഹാർട്ട്സ് വേർ യംഗ് ഗേ (അതിന്റെ തുടർച്ചയായ ഔർ ഹാർട്ട്സ് വേർ ഗ്രോവിംഗ് അപ്) ചെയിൻ ലൈറ്റ്നിങ്, മിസ്സിംഗ് വിമൻ, ഇൻസൈഡ് ദി മാഫിയ, ദി ഗ്രൂം വോർ സ്പർസ്, സ്പേസ് പ്രോബ് ടോറസ്, ഗോയിംഗ് മൈ വേ എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലും സഹതാരമായും അഭിനയിച്ചു.[2][4]

ബ്രൌൺ (നടുവിൽ) ലീ ആക്കർ, റിൻ ടിൻ ടിൻ, റാൻഡ് ബ്രൂക്സ് എന്നിവരോടൊപ്പം ദി അഡ്വഞ്ചേഴ്സ് ഓഫ് റിൻ ടിൺ ടിൻ പരമ്പരയുടെ ചിത്രീകരണ സമയത്ത് (1956).

1954-ൽ, ബ്രൗൺ എബിസി വെസ്റ്റേൺ ടെലിവിഷന്റെ പുതിയ പരമ്പരയായ ദി അഡ്വഞ്ചേഴ്സ് ഓഫ് റിൻ ടിൻ ടിന്നിന്റെ അഭിനേതാക്കളിൽ ഒരാളായി ചേരുകയും, ലെഫ്റ്റനന്റ് റിപ്ലി മാസ്റ്റേഴ്‌സായി അഭിനയിക്കുകയും ചെയ്തു.[4][5] 1959-ൽ ഈ പരമ്പര അവസാനിച്ചതിനുശേഷം, ഗൺസ്‌മോക്ക്, ദി ആൽഫ്രഡ് ഹിച്ച്‌കോക്ക് അവർ, ലാസ്സി (3 എപ്പിസോഡുകൾ), ദി വിർജീനിയൻ, ലാറാമി, റൂട്ട് 66, ബാർബറി കോസ്റ്റ്, ഡാനിയേൽ ബൂൺ, ബ്രോങ്കോ, ഹണി വെസ്റ്റ്, മർഡർ, ഷീ റോട്ട് എന്നിവയുൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളിൽ അദ്ദേഹം അതിഥി വേഷങ്ങളിൽ അഭിനയിച്ചു.[2][4]

ബ്രൌൺ (ഇടത്) 1944 ലെ റിവാർഡ് അൺലിമിറ്റഡ് എന്ന ചിത്രത്തിൽ ഡൊറോത്തി മക്ഗ്വയറിനൊപ്പം

1960കളുടെ മധ്യം മുതൽ ഏകദേശം ഒരു പതിറ്റാണ്ട് കാലത്തോളം ബ്രൌൺ അഭിനയം ഉപേക്ഷിച്ച് വെയ്റ്റ് ബെൽറ്റുകൾ നിർമ്മിക്കുന്ന ഒരു കമ്പനി തുടങ്ങുകയും, ഒടുവിൽ ഈ കമ്പനി ഫാബെർജ് എന്ന കമ്പനിയക്ക് വിൽക്കുകയും ചെയ്തു. പിന്നീട്1970കളിൽ അദ്ദേഹം ടെലിവിഷനിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി.[4] 1979 മുതൽ 1986 വരെയുള്ള കാലത്ത് ഡാളസ് എന്ന ടെലിവിഷൻ പരമ്പരയിലെ 39 എപ്പിസോഡുകളിൽ ഡിറ്റക്ടീവ് ഹാരി മക്സ്വീൻ എന്ന ആവർത്തിച്ചുള്ള വേഷം അദ്ദേഹം ചെയ്തു.[5]

1992 ഏപ്രിൽ 11 ന് കാലിഫോർണിയയിലെ വുഡ്‌ലാൻഡ് ഹിൽസിലെ ഭവനത്തിൽ 72 ആം വയസ്സിൽ ശ്വാസകോശ അർബുദം ബാധിച്ച് ബ്രൗൺ മരിച്ചു..[6][7] മൃതദേഹം ദഹിപ്പിച്ചു.[8]

അഭിനയ രംഗം

[തിരുത്തുക]
സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1941 റൈഡ്, കെല്ലി, റൈഡ് വൈദ്യൻ അപ്രധാന വേഷം
1942 വെയ്ക് ഐലന്റ് പരിക്കേറ്റ മറൈൻ ഫസ്റ്റ് ലെഫ്റ്റനന്റ് അപ്രധാന വേഷം
1942 ദ ഫോറസ്റ്റ് റേഞ്ചേർസ് ജോർജ്ജ് ട്രേസി
1943 എയർഫോർസ് ലെഫ്റ്റനന്റ് ടെക്സ് റേഡർ - പർസ്യൂട്ട് പൈലറ്റ് - യാത്രികൻ
1943 യംഗ് ആന്റ് വില്ലിംഗ് ടോണി ഡെന്നിസൺ
1943 ദ ഗുഡ് ഫെലോസ് ടോം ഡ്രെയ്‌ടൺ
1943 കോർവെറ്റ് കെ-225 ലെഫ്റ്റനന്റ് പോൾ കാർട്ട്‌റൈറ്റ്
1944 ഗോയിംഗ് മൈ വേ ടെഡ് ഹെയ്ൻസ് ജൂനിയർ.
1944 ഔർ ഹാർട്ട്സ് വേർ യംഗ് ഗേ ആവറി മൂർ
1945 ഒബ്ജക്ടീവ്, ബർമ്മ! സാർജന്റ് ട്രേസി
1945 ഡഫ്‌ഫിസ് ടാവേൺ
1946 ഔർ ഹാർട്ട്സ് വേർ ഗ്രോവിംഗ് അപ് ആവറി മൂർ
1947 ദ ബിഗ് ഫിക്സ് കെൻ വില്യംസ്
1947 ദി ഫാബുലസ് ടെക്സാൻ ഷെപ്പ് ക്ലേട്ടൺ
1948 ദി ഗാലന്റ് ലീജിയൻ ടോം ബാനർ
1949 ദ യംഗർ ബ്രദേർസ് ബോബ് യംഗർ
1949 അന്ന ലുക്കാസ്റ്റ ബസ്റ്റർ
1949 യെസ് സർ, ദാറ്റ്സ് മൈ ബേബി ടോണി ക്രെസ്നോവിച്ച്
1949 ബ്രിംസ്റ്റോൺ ബഡ് കോർട്ടീൻ
1949 സാൻഡ്സ് ഓഫ് ഇവോ ജിമ Pfc. ചാർളി ബാസ്
1950 മൊണ്ടാന ടെക്സ് കോയിൻ
1950 ചെയിൻ ലൈറ്റ്നിംഗ് Maj. ഹിങ്കിൾ
1950 ബിറ്റ്വീൻ മിഡനൈറ്റ് ആന്റ് ഡോൺ ഓഫീസർ ഹെയ്ൻസ് അപ്രധാന വേഷം
1950 ദ ഫയർബാൾ അല്ലെൻ
1951 മിസിംഗ് വിമൻ സാർജന്റ് മൈക്ക് പെർണൽ
1951 ദ ഗ്രൂം വോർ സ്പർസ് സ്റ്റീവ് ഹാൾ
1951 ഫാദർ ടേക്സ് ദ എയർ ബോബ്
1951 ദ സീ ഹോർനെറ്റ് പീറ്റ് ഹണ്ടർ
1951 വൈൽഡ് ബ്ലൂ യോണ്ടർ സാർജന്റ് പോപ്പ് ഡേവിസ്
1951 സ്റ്റാർലിഫ്റ്റ് അപ്രധാന വേഷം
1952 ദ പ്രൈഡ് ഓഫ് സെന്റ് ലൂയിസ് മൂസ്
1952 സ്പ്രിംഗ്ഫീൽഡ് റൈഫിൾ Pvt. ഫെർഗൂസൺ അപ്രധാന വേഷം
1953 ദ മാൻ ബിഹൈന്റ് ദ ഗൺ ലെഫ്റ്റനന്റ് കാറ്റ്ലിഫ് അപ്രധാന വേഷം
1953 വുമൺ ദെ ആൾമോസ്റ്റ് ലിൻച്ഡ് ഫ്രാങ്ക് ജെയിംസ്
1953 ദ ചാർജ് അറ്റ് ഫെദർ റിവർ Pvt. കോണേഴ്സ്
1953 സീ ഓഫ് ലോസ്റ്റ് ഷിപ്സ് ഐസ് പട്രോൾ ബോട്ട് എക്സി. ഓഫീസർ
1953 തണ്ടർ ഓവർ ദ പ്ലയിൻസ് കോൺറാഡ്
1953 ഫ്ലൈറ്റ് നർസ് ഫ്ലൈറ്റ് എൻജീനീയർ
1953 ക്രേസിലെഗ്സ് ബിൽ
1954 എ സ്റ്റാർ ഈസ് ബോൺ ഗ്ലെൻ വില്യംസ്
1957 ജെറ്റ് പൈലറ്റ് സാർജന്റ് അപ്രധാന വേഷം
1959 ഇൻസൈഡ് ദ മാഫിയ Capt. ഡഗ് ബ്ലെയർ
1960 ഫൈവ് ഗൺസ് ടു ടോംബ്സ്റ്റോൺ ബില്ലി വേഡ്
1961 പോലീസ് ഡോഗ് സ്റ്റോറി നോർമൻ 'നോം' എഡ്വേർഡ്സ്
1961 വിംഗ്സ് ഓഫ് ചാൻസ് സ്റ്റീവ് കിർബി
1961 ഗൺ ഫൈറ്റ് വെയ്ൻ സാന്റ്ലി
1961 വെൻ ദ ക്ലോക്ക് സ്ട്രൈക്സ് സാം മോർഗൻ
1961 20,000 ഐസ് ജെറി മാനിംഗ്
1961 ഗൺ സ്ടീറ്റ് ഷെരീഫ് ചക്ക് മോർട്ടൺ
1963 ഇർമ ലാ ഡൌസ് ടെക്സാസിൽ നിന്നുള്ള ഉപഭോക്താവ്
1965 ബ്ലാക്ക് സ്പർസ് ഷെരീഫ്
1965 ടൗൺ ടാമർ ഡേവിസ്
1965 സ്പേസ് പ്രോബ് ടോറസ് കേണൽ ഹാങ്ക് സ്റ്റീവൻസ്
1968 ടാർജറ്റ്സ് റോബർട്ട് തോംസൺ സീനിയർ
1975 വിഫ്സ് സ്റ്റേറ്റ് ട്രൂപ്പർ
1975 മീൻ ജോണി ബാരോസ് പോലീസ് സാർജന്റ്
1975 അഡിയോസ് അമിഗോ ഷെരീഫ്
1976 ഐ വില്, ഐ വിൽ... ഫോർ നൌ റിസർവേഷൻ ക്ലർക്ക്
1976 ഗസ് മാമത്ത് കോച്ച്
1979 ദ സ്വാപ്പ് ലെഫ്റ്റനന്റ് ബെൻസൺ
ടെലിവിഷൻ
1954-1959 ദ അഡ്വഞ്ചേർസ് ഓഫ് റിൻ, ടിൻ, ടിൻ ലെഫ്റ്റനന്റ് റിപ്പ് മാസ്റ്റേഴ്‌സ് 164 എപ്പിസോഡുകൾ
1979-1986 ഡാളസ് ഡിറ്റക്ടീവ് ഹാരി മക്‌സ്വീൻ 39 എപ്പിസോഡുകൾ

അവലംബം

[തിരുത്തുക]
  1. ↑ "James Brown, Rin Tin Tin Back Protecting the Fort". The Daily Times-News. Burlington, North Carolina. May 8, 1976. p. 31. Retrieved February 5, 2022 – via Newspapers.com. Closed access icon
  2. 1 2 3 4 5 6 "James Brown Is Dead; 'Rin Tin Tin' Actor, 72". The New York Times. April 14, 1992. Retrieved February 5, 2022. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "c" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. ↑ Tucker, David (May 27, 2018). Gale Storm: A Biography and Career Record. McFarland. p. 140. ISBN 9781476632469 – via Google Books.
  4. 1 2 3 4 5 6 Folkart, Burt (April 13, 1992). "James Brown; Actor Played Lt. Masters on 'Rin Tin Tin'". Los Angeles Times. Retrieved February 5, 2022. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "b" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 1 2 Brode, Douglas (January 1, 2010). Shooting Stars of the Small Screen: Encyclopedia of TV Western Actors, 1946–Present. University of Texas Press. pp. 61–62. ISBN 9780292783317 – via Google Books. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "d" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. ↑ "James Brown Is Dead; 'Rin Tin Tin' Actor, 72". The New York Times. Associated Press. April 14, 1992. Retrieved February 5, 2022.
  7. ↑ Folkart, Burt (April 13, 1992). "James Brown; Actor Played Lt. Masters on 'Rin Tin Tin'". Los Angeles Times. Retrieved February 5, 2022.
  8. ↑ Wilson, Scott (August 19, 2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed. McFarland. p. 93. ISBN 9781476625997 – via Google Books.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ബ്രൌൺ_(നടൻ)&oldid=4522182" എന്ന താളിൽനിന്ന് ശേഖരിച്ചത്